അഭിനന്ദന്റെ മോചന വഴി; അവസാന നിമിഷവും പാകിസ്താന്‍ ഇന്ത്യയുടെ ആവശ്യം തള്ളി
ദില്ലി: പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമ സേനാ വിങ് കമാന്റര്‍ അഭിനന്ദന്റെ മോചന വേളയില്‍ അവസാന നിമിഷം ഇന്ത്യ മുന്നോട്ട് വച്ച ആവശ്യം പാകിസ്താന്‍ അംഗീകരിച്ചില്ല. വാഗ അതിര്‍ത്തി വഴി അഭിനന്ദനെ കൈമാറരുത് എന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. മാത്രമല്ല, വിമാന മാര്‍ഗം ഇന്ത്യയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും പാകിസ്താന്‍ മുഖവിലക്കെടുത്തില്ല. അവര്‍ ലാഹോറിലെത്തിച്ച്, അവിടെ നിന്ന് വാഗ അതിര്‍ത്തിയിലൂടെയാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്.

വ്യാഴാഴ്ച വൈകീട്ടാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അഭിനന്ദനെ വെള്ളിയാഴ്ച മോചിപ്പിക്കുമെന്ന് അറിയിച്ചത്. ഉടന്‍ ഇന്ത്യ പാകിസ്താനുമായി ബന്ധപ്പെട്ടു. അഭിനന്ദനെ ആകാശമാര്‍ഗം കൈമാറണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇക്കാര്യം പാകിസ്താന്‍ അവഗണിക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അഭിനന്ദനെ കൊണ്ടുവരുന്നതിന് പാകിസ്താനിലേക്ക് പ്രത്യേക സൈനിക വിമാനം അയക്കാനും വ്യോമ സേന ആലോചിച്ചിരുന്നു. എന്നാല്‍ പാകിസ്താന്‍ ആവശ്യം തള്ളിയ സാഹചര്യത്തില്‍ തീരുമാനം മാറ്റി.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അഭിനന്ദന്‍ വാഗ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയത്. ഒട്ടേറെ പരിശോധനകളും നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കാനുള്ളതിനാല്‍ ഏറെ വൈകുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം ഇന്ത്യയ്ക്ക് കൈമാറും എന്നാണ് പാകിസ്താന്‍ അറിയിച്ചിരുന്നത്. നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഏറെ വൈകി. വാഗ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വന്‍ ജനക്കൂട്ടം അഭിനന്ദനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.












Click it and Unblock the Notifications