പാകിസ്താനെതിരെ ആരോപണവുമായി രാജ്നാഥ് സിങ്; ഇന്ത്യക്കെതിരെ കല്ലെറിയാൻ യുവാക്കളെ പ്രേരിപ്പിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ഗ്വാളിയാർ: പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യക്കെതിരെ കല്ലെറിയാൻ കശ്മീരി യുവാക്കളെ പ്രേരിപ്പിക്കുന്നത് പാകിസ്താനാണ്. ഭീകരവാദ പ്രവർത്തനം നടത്താനുള്ള സഹചര്യം ഇപ്പോഴും പാകിസ്താനിൽ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ രാജ്യത്ത് വർഗീയ സംഘർഷങ്ങളുടെ എണ്ണങ്ങളിൽ കൂടുതൽ വർധനവുണ്ടായിട്ടുണ്ട്. ഇത്തരം സംഘർഷങ്ങൾ‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞു.

ബ്ലാക്ക് മിറര്‍ പരിപാടിയില്‍ ആധാറിനെ പരിഹസിച്ച് നെറ്റ്ഫ്‌ലിക്‌സ്‌ ഇന്ത്യ

പാരിശീലന കേന്ദ്രങ്ങളുടേയും ആശയവിനിമയ കേന്ദ്രങ്ങളുടേയും മറവിൽ പാകിസ്താനിലും പാക് അധീന കശ്മീരിലും ഭീകരവാദത്തിന് സൗകര്യമൊരുക്കുകയാണ്. കൂടാതെ ഇന്ത്യയ്ക്കെതിരായ നീക്കങ്ങൾക്ക് സാമ്പത്തിക പിന്തുണയടക്കം പാകിസ്താൻ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ലഹളകള്‍ക്കെതിരെയും മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങള്‍ അശുദ്ധമാക്കുന്നതിനുമെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു.

തടവിൽ കഴിയുന്ന ഒരാൾ സന്തോഷവാനോ? വീഡിയോ പാക് തന്ത്രം മാത്രം, പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന വാര്‍ഷികയോഗമാണ് മധ്യപ്രദേശില്‍ പുരോഗമിക്കുന്നത്. മൂന്നു ദിവസം നീളുന്ന യോഗത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിക്കും. 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ഡല്‍ഹിക്ക് പുറത്തുള്ള വിവിധ നഗരങ്ങളിലാണ് വാര്‍ഷിക യോഗം നടന്നുവരുന്നത്. ഗുവാഹത്തി, റാന്‍ ഓഫ് കച്ച്, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു മുന്‍ വര്‍ഷങ്ങളിലെ യോഗങ്ങള്‍.

പാകിസ്താന്റെ പിന്തുണ

പാകിസ്താന്റെ പിന്തുണ

കശ്മീരിലെ വിഘടനവാദികൾക്കും, ഭീകരർക്കും പാകിസ്താൻ പിന്തുണ നൽകുന്നതാണ് അവിടത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന കാരണം. കൂടാതെ ഇന്ത്യ വിരുദ്ധ നീക്കങ്ങൾക്കു പാകിസ്താൻ പിന്തുണ നൽകുന്നുമുണ്ട്. ഇതിനായി സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവർ നൽകുന്നു. അതേസമയം കശ്മീരില്‍ നിയോഗിച്ചിട്ടുള്ള സുരക്ഷാ സേനാംഗങ്ങള്‍ സാഹചര്യങ്ങളെല്ലാം മികച്ച രീതിയില്‍ മറികടക്കുന്നുണ്ടെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി

വർഗീയ സംഘർഷം കൂടി നക്സൽ പ്രവർത്തനം കുറഞ്ഞു

വർഗീയ സംഘർഷം കൂടി നക്സൽ പ്രവർത്തനം കുറഞ്ഞു

നക്സലുകൾ രാജ്യത്ത് സൃഷ്ടിക്കുന്ന പ്രശ്നനങ്ങൾ വളരെ അധികം കുറഞ്ഞതായി രാജ്നാഥ് സിങ് പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും ഒരു പരിധി വരെ നിയന്ത്രണ വിധേയമാണ്. എന്നാല്‍ മ്യാന്‍മര്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു അതേസമയം രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി സമ്മതിച്ചു.

ഇന്ത്യയ്ക്കെതിരെ പാകിസ്താൻ

ഇന്ത്യയ്ക്കെതിരെ പാകിസ്താൻ

കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യ പാകിസ്താൻ ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും പാകിസ്താൻ രംഗത്തെത്തുന്നുണ്ട്. കൂടാതെ അതിർത്തിയിൽ പാക് സൈന്യം നിരന്തരം വെടിനിർത്തൽ കരാർ‌ ലംഘിക്കുകയാണ്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ബാരാമുല്ലയിലെ സോപ്പോറിൽ നാല് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയില്‍ കഴിഞ്ഞ് വരികയാണ്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു.

ഇന്ത്യൻ സൈന്യവും തിരിച്ചടിക്കുന്നു

ഇന്ത്യൻ സൈന്യവും തിരിച്ചടിക്കുന്നു

കഴി‍ഞ്ഞ ദിവസം പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു തക്കതായ മറുപടിയും ഇന്ത്യൻ സൈന്യം നൽകിയിട്ടുണ്ട്. ജമ്മു കശ്മീരിലെ സാമ്പ സെക്ടറില്‍ കഴിഞ്ഞ ദിവസം പ്രകേപനമില്ലാതെ പാക് സൈന്യം വെടിയുതിർത്തത്. ഇതിന് മറുപടിയായി ഇന്ത്യൻ സൈന്യം നൽകിയ പ്രത്യാക്രമണത്തിൽ 10 പാക് റേഞ്ചര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റുകളും തകര്‍ത്തിട്ടുണ്ട്. അതേസമയം ഭീകരര്‍ക്ക് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറുന്നതിനുള്ള സഹാചര്യം ഒരുക്കാൻ വേണ്ടിയാണ് അതിർത്തിയിൽ പാക് സൈന്യം വെടിവെപ്പ് നടത്തിയതെന്നാണ് ഇന്റലിജന്‍സികൾ അഭിപ്രായപ്പെടുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Home minister Rajnath Singh, while addressing the country's top police officers at the IB's annual DG/IG meet, said that terror infrastructure in Pakistan continues to exist and the western neighbour is leaving no stone unturned to incite J&K youth against India.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്