കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാക്കളെ ഇന്ത്യാവിരുദ്ധരാക്കുന്നത് പാകിസ്താന്‍!! സോഷ്യല്‍ മീഡിയകളില്‍ സംഭവിക്കുന്നത്

Google Oneindia Malayalam News

ദില്ലി: കശ്മീരി യുവാക്കളെ സുരക്ഷാ സേനയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നത് പാകിസ്താനെന്ന് പോലീസ്. വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി യുവാക്കളെ പാകിസ്താന്‍ സ്വാധീനിക്കുകയാണെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. പാകിസ്താനില്‍ നിന്ന് നിയന്ത്രിക്കുന്ന സജീവമായ നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് ഇതിന് പിന്നിലെന്നാണ് ജമ്മു കശ്മീര്‍ പോലീസ് പറയുന്നത്. കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടാന്‍ സൈന്യം നടത്തിയ പോരാട്ടത്തിനിടെ യുവാക്കള്‍ കല്ലേറുമായി സൈന്യത്തെ നേരിട്ടതിന് പിന്നാലെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സൈന്യത്തിനെതിരെ യുവാക്കള്‍ കല്ലെറിഞ്ഞ സംഭവത്തില്‍ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. പാകിസ്താനി നമ്പറുകള്‍ അഡ്മിനായിട്ടുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ യുവാക്കളെ ഇന്ത്യന്‍ സൈന്യത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിക്കുന്നുവെന്നും ഭീകരവിരുദ്ധ പോരാട്ടങ്ങളുണ്ടാകുമ്പോള്‍ അക്രമം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നുവെന്നുമാണ് പോലീസ് കണ്ടെത്തല്‍. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലമുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്നതായും വിവരമുണ്ട്. യുവാക്കളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും ഇത്തരം ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പുകള്‍ക്ക് കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കുന്നതിനും ദക്ഷിണ കശ്മീരില്‍ സൈന്യം നടത്തിവരുന്ന അക്രമണ വിരുദ്ധ ദൗത്യങ്ങളിലും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍.

pelletguns

കശ്മീരിലെ ബുദ്ഗാമിലുണ്ടായ സൈനിക ഏറ്റുമുട്ടലില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയ പ്രതിഷേധക്കാരില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ക്ക് നേരത്തെ ഒരുവിധം ശമിച്ചിരുന്നു. ഭീകര്‍ക്ക് വേണ്ടി സൈന്യം തിരച്ചില്‍ നടത്തുമ്പോള്‍ പ്രകോപനമില്ലാതെ യുവാക്കള്‍ സൈന്യത്തിനെതിരെ കല്ലെറിയുകയായിരുന്നു. സൈന്യത്തിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ ഇന്ത്യന്‍ സൈനിക തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കശ്മീരില്‍ സൈന്യം നടത്തുന്നതില്‍ അക്രമവിരുദ്ധ പോരാട്ടങ്ങള്‍ തടസ്സപ്പെടുത്തുന്നതിന് പാകിസ്താനില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളാണെന്ന് നേരത്തെ തന്നെ പോലീസ് സംശയമുന്നയിച്ചിരുന്നു.
കശ്മീരിലുള്ള 30 വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ 11 അഡ്മിന്‍മാരും 54 അംഗങ്ങളുമുള്‍പ്പെടെ 65 പേരെ കശ്മീര്‍ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിയിരുന്നു. ഭീകരവിരുദ്ധ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. താഴ് വരയില്‍ അനാവശ്യമായ സംഘര്‍ങ്ങള്‍ ഉണ്ടാക്കുന്നതിനും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നതിന് യുവാക്കളെ പ്രേരിപ്പിക്കുന്നതിന് പിന്നിലും ഈ ഗ്രൂപ്പുകള്‍ക്ക് ശക്തമായ സ്വാധീനമുണ്ടെന്നും കണ്ടെത്തിയിരുന്നു. വാര്‍ത്തകള്‍ കൈമാറാന്‍ എന്ന പേരില്‍ ആരംഭിച്ച ഗ്രൂപ്പുകളും വ്യാജവാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

English summary
Even as extra forces were deployed on Wednesday in sensitive areas of Kashmir Valley, the J&K police have said that Pakistan is using social media platforms like WhatsApp to organise youth to pelt stones at security forces.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X