കുൽഭൂഷൺ ജാദവിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാക്കിസ്ഥാൻ വിസ അനുവദിച്ചു; ഇനി അഞ്ചു നാൾ മാത്രം!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാനിലെ ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്ഥാൻ വിസ അനുവദിച്ചു. പാകിസ്ഥാൻ ഹൈക്കമ്മീഷനാണ് ഇരുവർക്കും വിസ അനുവദിച്ചത്. ഇക്കാര്യം പാക്ക് വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.

ബോളിവുഡ് നടി സൈറ വസീമിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം!നടിക്കും പോലീസിനും തിരിച്ചടി?

മോദിയുടെ പ്രസംഗം കേട്ട് പരിഭാഷക വിയർത്തു! തെറ്റുകളുടെ പൂരം, കണ്ണുതള്ളി കണ്ണന്താനം...

പാക് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ മുഹമ്മദ് ഫൈസലും വിസ അനുവദിച്ച വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. കുൽഭൂഷൺ ജാദവിന്റെ ഭാര്യയുടെയും അമ്മയുടെയും വിസാ അപേക്ഷ ലഭിച്ചതായും, അപേക്ഷയിലെ തുടർനടപടികൾ പുരോഗമിക്കുന്നതായും പാകിസ്ഥാൻ കഴിഞ്ഞ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിസ അനുവദിച്ചുവെന്നുള്ള വിവരവും പുറത്തുവന്നിരിക്കുന്നത്.

jadhav

കുൽഭൂഷൺ ജാദവിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഡിസംബർ 25ന് അദ്ദേഹത്തെ സന്ദർശിക്കാൻ പാകിസ്ഥാൻ നേരത്തെ അനുമതി നൽകിയിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലായിരിക്കും ഇരുവരും കുൽഭൂഷൺ ജാദവിനെ സന്ദർശിക്കുക.

ദിലീപേട്ടനും കാവ്യയും ഒരുമിച്ച് ബാത്ത്റൂമിൽ പോയി! തിരികെ വന്നത്... റിമി ടോമി അമേരിക്കയിൽ കണ്ടത്...മൊഴി പുറത്ത്...

അതേസമയം, ഒരു നയതന്ത്ര പ്രതിനിധിക്ക് ജാദവുമായി സംസാരിക്കാൻ അവസരം നൽകണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാൻ നേരത്തെ തള്ളിയിരുന്നു. ഇന്ത്യയുടെ ചാരനെന്ന് മുദ്രകുത്തിയാണ് നാവികനായ കുൽഭൂഷൺ ജാദവിനെ പാകിസ്ഥാൻ പിടികൂടി ജയിലിലടച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
pakistan issued visa for kulbhushan jadhav's wife and mother.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്