Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവായുധം: 2025ല്‍ പാകിസ്താന്‍ അഞ്ചാമത്, ഭീഷണി ഇന്ത്യയ്ക്ക്?

ദില്ലി: പാകിസ്താന്‍ അടുത്ത പത്ത് വര്‍ഷത്തിനകം ലോകത്തെ അഞ്ചാമത്തെ ആണവായുധ ശക്തിയാകും. അയല്‍ക്കാരായ ഇന്ത്യയ്ക്കാണ് പാകിസ്താന്‍ ആണവശക്തി കൂട്ടുന്നത് ഏറ്റവും വലിയ തലവേദനയാകുക. അതിര്‍ത്തി തര്‍ക്കം, ഭീകരവാദം തുടങ്ങിയ ചൂടന്‍ വിഷയങ്ങളില്‍ കൊമ്പുകോര്‍ത്ത് നില്‍ക്കുന്ന ഇന്ത്യയുമായുള്ള യുദ്ധം മുന്നില്‍ക്കണ്ടാണ് പാകിസ്താന്‍ ആയുധശേഖരം വര്‍ധിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴുള്ള ആണവായുധ ശേഖരം അടുത്ത പത്ത് വര്‍ഷം കൊണ്ട് ഇരട്ടിയാക്കാനാണ് പാകിസ്താന്റെ ശ്രമം. ഇന്ത്യയിലുണ്ടായ ഭരണമാറ്റവും മാറിയ സമീപനവും പാകിസ്താനുമായി ഏത് സമയത്തും ഒരു യുദ്ധത്തിനുള്ള സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്. സമാധാന ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ പോലും വേണ്ടത്ര വിജയിക്കുന്നില്ല.

ആണവായുധം ഇരട്ടിയാക്കും

ആണവായുധം ഇരട്ടിയാക്കും

പാകിസ്താന് ഇപ്പോള്‍ 110 - 130 ആണവായുധ ശേഖരമാണ് ഉള്ളത്. 2025 എത്തുമ്പോഴേക്കും ഇത് 220 മുതല്‍ 250 വരെയായി വര്‍ധിപ്പിക്കാനാണ് രാജ്യം ശ്രമിക്കുന്നത്.

യുദ്ധത്തിന് സാധ്യത

യുദ്ധത്തിന് സാധ്യത

അയല്‍ക്കാരായ ഇന്ത്യയുമായി ഒരു യുദ്ധം മുന്നില്‍ക്കണ്ടാണ് പാകിസ്താന്‍ ആണവായുധ ശേഖരം വര്‍ധിപ്പിക്കുന്നതെന്ന് പാക് വിദേശകാര്യ സെക്രട്ടറി പറഞ്ഞിരുന്നു.

പെട്ടെന്നാണ് വര്‍ധന

പെട്ടെന്നാണ് വര്‍ധന

2011 ല്‍ ഇത് 90 - 110 വരെയായിരുന്നു പാകിസ്താന്റെ ആണവായുധ ശേഖരം. 14 വര്‍ഷം കൊണ്ട് ഇതിനെ മൂന്നിരട്ടയോളം വര്‍ധിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.

 സംഘര്‍ഷാവസ്ഥയാണ്

സംഘര്‍ഷാവസ്ഥയാണ്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം താറുമാറായ സ്ഥിതിയിലാണ്. ഉദ്ദംപൂര്‍ ആക്രമണശ്രമവും വിദേശ കാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച റദ്ദായതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+