കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ 1990കളിലേക്ക് മാറുന്നു; പുതിയ ഭീകര സംഘം രൂപീകരിച്ചു, സാക്കിര്‍ മൂസ നേതാവ്, ലക്ഷ്യം മോദി!!

പുതിയ സംഘം പാകിസ്താനുമെതിരാണെന്നതാണ് വ്യത്യസ്തമായ കാര്യം. പാകിസ്താനും ഹിസ്ബുല്‍ മുജാഹിദിനും കശ്മീര്‍ വിഘടനവാദികള്‍ക്കുമെതിരായാണ് സാക്കിര്‍ മൂസ സംസാരിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

ദില്ലി: കശ്മീരിലെ വിവിധ സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ ശക്തിപ്പെട്ടിരിക്കെ, ഇതില്‍ നിന്നെല്ലാം മാറി ഇന്ത്യയ്‌ക്കെതിരേ ശക്തമായ പോരാട്ടം തുടങ്ങുക എന്ന ലക്ഷ്യത്തോടെ പുതിയ ഭീകരസംഘടന രൂപീകരിക്കുന്നു. കശ്മീരിലെ വിഘടനവാദികളില്‍ നിന്നും താഴ്‌വരയിലെ സംഘങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രവര്‍ത്തന രീതിയാണ് പുതിയ സംഘം ആവിഷ്‌കരിക്കുന്നത്.

രഹസ്യാന്വേഷണ സംഘങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം മുന്‍ ഹിസ്ബ് കമാന്റര്‍ സാക്കിര്‍ മൂസയായിരിക്കും പുതിയ സംഘത്തിന്റെ നേതാവ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് യുവാക്കള്‍ ഇന്ത്യയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരായ യുദ്ധത്തിന് കോപ്പുകൂട്ടുന്നത്.

കനത്ത പോര് നിലനില്‍ക്കുന്നു

നിലവില്‍ കശ്മീര്‍ താഴ്‌വരയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാവിരുദ്ധ ശക്തികള്‍ക്കിടയില്‍ കനത്ത പോര് നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യം മുതലെടുത്താണ് കലഹത്തിലുള്ള സംഘത്തില്‍ വിശ്വാസം നഷ്ടപ്പെട്ട യുവജനങ്ങളെ ഒരുമിചച്ച് കൂട്ടി പുതിയ സംഘം ഉദയം കൊള്ളുന്നത്.

ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിക്കുന്നവര്‍

നേരത്തെ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബ് കമാന്റര്‍ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിക്കുന്ന യുവാക്കള്‍ നിരവധിയാണ് കശ്മീരില്‍. കശ്മീരികള്‍ക്ക് ബുര്‍ഹാന്‍ വാനി ഒരു ആവേശമായിരുന്നു. ഈ യുവാവിനെ സൈന്യം കൊലപ്പെടുത്തിയതിനെതിരേ വന്‍ പ്രക്ഷോഭമാണ് താഴ്‌വരയില്‍ ഉണ്ടായത്.

സാക്കിര്‍ മൂസയുടെ നീക്കം

ഈ അവസരം മുതലെടുത്താണ് സാക്കിര്‍ മൂസ പുതിയ സംഘത്തിന് തുടക്കമിടുന്നത്. ബുര്‍ഹാന്‍ വാനിയുടെ യഥാര്‍ഥ പിന്‍ഗാമി താനാണെന്ന് അയാള്‍ വാദിക്കുന്നു. ഇത് യുവാക്കളെ ആകര്‍ഷിക്കാനുള്ള തന്ത്രമാണെന്ന് രഹസ്യാന്വേഷണ വിഭാഗം കരുതുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചാരണം

കഴിഞ്ഞ കുറച്ച് ആഴ്ചകളായി കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ നിഗമനത്തില്‍ എത്തിയത്. മൂസയുടെ നേതൃത്വത്തില്‍ പുതിയ സംഘം പിറന്നുവെന്ന വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

പാകിസ്താന്റെ എല്ലാവിധ പിന്തുണയും

മൂസയുടെ പുതിയ സംഘത്തിന് പാകിസ്താന്‍ എല്ലാ വിധ പിന്തുണയും നല്‍കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 1990കളില്‍ നടത്തിയ തന്ത്രം തന്നെയാണ് പാകിസ്താന്‍ ആവര്‍ത്തിക്കുന്നത്. ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ ശക്തമായി നടന്നിരുന്ന ഒരു കാലമാണത്.

ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്

ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന പേരില്‍ ഒരൊറ്റ സംഘമായിരുന്നു അന്ന് കശ്മീരില്‍ മേഖലയുടെ സ്വതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് നിരവധി ചെറു സംഘങ്ങളായി പിരിയുകയായിരുന്നു. പലരും പ്രത്യക്ഷ സായുധ ആക്രമണത്തിലേക്കാണ് മാറിയത്.

ഇന്ത്യക്കും പാകിസ്താനുമെതിര്

എന്നാല്‍ പുതിയ സംഘം പാകിസ്താനുമെതിരാണെന്നതാണ് വ്യത്യസ്തമായ കാര്യം. പാകിസ്താനും ഹിസ്ബുല്‍ മുജാഹിദിനും കശ്മീര്‍ വിഘടനവാദികള്‍ക്കുമെതിരായാണ് സാക്കിര്‍ മൂസ സംസാരിക്കുന്നത്. കശ്മീരിലെ യുവാക്കളെ മാത്രമാണ് പുതിയ സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പാകിസ്താന്‍ പുതിയ സംഘത്തിന് പിന്തുണ നല്‍കുന്നുണ്ട്.

English summary
The rising dissonance between Kashmiri separatists and terrorists based in the Valley on the one hand and Pakistan-based terrorist commanders and cadres in Kashmir on the other has led Indian agencies to suspect that terror masterminds across the border may be covertly planning a new terrorist organisation in J&K, with focus on ex-Hizbul Mujahideen commander Zakir Musa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X