മീസൈല്‍ പരീക്ഷണ വീഡിയോ വ്യാജം; പാകിസ്താനെ തള്ളി ഇന്ത്യ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കഴിഞ്ഞ ദിവസം ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ആണവ മിസൈല്‍ പരീക്ഷണം നടത്തിയെന്ന പാകിസ്താന്റെ വാദം തള്ളി ഇന്ത്യന്‍ നാവിക സേന രംഗത്ത്. ആണവ മിസൈല്‍ പരീക്ഷണത്തിന്റെ വീഡിയോ ട്വിറ്ററിലൂടെയാണ് പാകിസ്താന്‍ പുറത്തു വിട്ടത്.

Pak Missile

മുങ്ങിക്കപ്പലില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന ബാബര്‍-3 മിസൈല്‍ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ വിജയകരമായി പരീക്ഷിച്ചുവെന്നായിരുന്നു പാകിസ്താന്റെ അവകാശവാദം. എന്നാല്‍ വിക്ഷേപിച്ച സ്ഥലത്തേക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ട്വിറ്ററില്‍ കുറിച്ചിരുന്നില്ല. വെള്ളത്തിനടിയില്‍ നിന്നും മിസൈല്‍ തൊടുക്കുന്നതിന്റേയും കരയിലെ ലക്ഷ്യസ്ഥാനത്തു പതിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്തു വിട്ടത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അത്തരമൊരു പരീക്ഷണം നടത്തിയിട്ടില്ലെന്നാണ് നാവിക സേന പറയുന്നത്. ദൃശ്യം വ്യാജമാണെന്നും നാവിക സേന വാദിക്കുന്നു. വീഡിയോയില്‍ കാണുന്നത് ഒരു മിസൈലല്ല രണ്ടെണ്ണമാണ്. വെള്ളത്തില്‍ നിന്നും പൊങ്ങിവരുന്ന മിസൈലിന് ചാര നിറവും കരയില്‍ പതിക്കുന്ന മിസൈലിന് ഒറഞ്ച് നിറവുമാണെന്ന് നാവികസേന ആരോപിക്കുന്നു. വെള്ളത്തിനടിയില്‍ നിന്നും തൊടുക്കാന്‍ കഴിയുന്ന പാകിസ്താന്റെ ആദ്യ മിസൈല്‍ എന്ന വാദവുമായി എത്തിയ ബാബര്‍-3 മിസൈസിന്റെ ദൂരപരിധി 450 കിലോമീറ്ററാണ്.

English summary
No missile test off Pakistan coast yesterday: Indian Navy sources say. The video may have older footage, sources add.
Please Wait while comments are loading...