ജാദവിന്റെ കൂടിക്കാഴ്ച മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി, വിമർശനവുമായി സരബ്ജിത്ത് സിംഗിന്റെ സഹോദരി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി സരബ്ജിത്ത് സിംഗിന്റെ സഹോദരി ദിൽബീർ കൗർ. കുൽഭൂഷൻ ജാദവിൻരെ വിഷയത്തിലാണ് പാകിസ്താനെതിരെ ആരോപണവുമായി ദിൽബീർ കൗർ രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ അരങ്ങേറിയത് പാകിസ്താന്റെ ക്രൂരമായ തമാശയാണ്. സ്വതന്ത്രമായി ജാദവിന് അമ്മയേയും ഭാര്യയേയും കാണാൻ അനുവദിക്കാത്ത നടപടി പാകിസ്താന്റെ നാടകം മാത്രമാണെന്നു ദിൽബീർ കൂട്ടിച്ചേർത്തു.

യുഎസിനും ഗ്വാട്ടിമാലക്കും പിന്നാലെ പത്തു രാജ്യങ്ങളുടെ എംബസികൾ കൂടി ജെറുസലേമിലേയ്ക്ക് !

ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ അമ്മയും ഭാര്യയും സന്ദർശിച്ചിരുന്നു. 22 മാസങ്ങൾക്കു ശേഷമാണ് ജാദവ് തന്റെ കുടുംബാംഗങ്ങളെ കാണുന്നത്. എന്നാൽ ഒരു ഗ്ലാസ് സക്രീനിന്റെ ഇരു വശത്തു നിന്നായിരുന്നു ഇവർ കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ജനങ്ങളോട് കാത്തിരിക്കാൻ രജനീ; സസ്പെൻസ് അവസാനിക്കാൻ ഇനി ആറ് നാളുകൾ മാത്രം!

പാകിസ്താന്റെ നാടകം

പാകിസ്താന്റെ നാടകം

പാക് സർക്കാർ ഒരുക്കിയ കൂടിക്കാഴ്ചയിൽ ഒരു തരത്തിലുമുള്ള മനുഷിക പരിഗണനയും ഇല്ലെന്നു കൗർ ആരോപിച്ചു. ഗ്ലാസിന്റെ ഇരുവശത്തായി ഇരുത്തി അതീവ സുരക്ഷയിലുള്ള ഈ കൂടിക്കാഴ്ച പ്രഹസമാണെന്നും ഈ കൂടിക്കാഴ്ചയ്ക്ക് ഒരു അർഥവുമില്ലെന്നും കൗർ കുറ്റപ്പെടുത്തി. കുൽഭൂഷൻ ജാദവിന്റെ കുടുംബത്തിന്റെ മാനസികാവസ്ഥ തനിക്ക് ഊഹിക്കാം. ജാദവിനോട് ഒന്നു സ്വതന്ത്രമായി സംസാരിക്കാനും ആലിംഗനും ചെയ്യാനും വീട്ടുകാർ ആഗ്രഹം ഉണ്ടാകും. എന്നാൽ നടന്ന കൂടിക്കാഴ്ചയിൽ ഇതിനൊന്നും കഴിഞ്ഞില്ലെന്നും. പിന്നെ എന്തിനാണ് കൂടിക്കാഴ്ച കൊണ്ട് ഉദ്യേശിക്കുന്നതെന്നും കൗർ ചോദിക്കുന്നുണ്ട്.

 മുൻകൂട്ടി നിശ്ചയിച്ച പദ്ധതി

മുൻകൂട്ടി നിശ്ചയിച്ച പദ്ധതി

പാക് അധികൃതർ മുൻകൂട്ടി നിശ്ചയിച്ച പദ്ധതിയാണ് നടന്നതെന്നും കൗർ പറഞ്ഞു. പാകിസ്താൻ മനുഷിത്വമില്ലാത്തവരാണ്. അവർ നമ്മളേയും കുൽഭൂഷന്റെ കുടുംബത്തേയും വിഢികളാക്കുകായാണ്. കൂടിക്കാഴ്ചയെ ഒരു നാടകമായി മാത്രമേ തനിക്ക് കാണാൻ സാധിക്കുകയുള്ളുവെന്നു ദിൽബീർ കൗർ വ്യക്തമാക്കി.

 ജാദവിന് വധശിക്ഷ കിട്ടാൻകാരണം

ജാദവിന് വധശിക്ഷ കിട്ടാൻകാരണം

കുൽഭൂഷൺ ജാദവിന് വധ ശിക്ഷ ലഭിക്കാനുള്ള ഒരേ ഒരു കരണ അദ്ദേഹം ഇന്ത്യക്കാരനായതു കൊണ്ടാണ്. ഇന്ത്യക്കെതിരായ പകയും ശത്രുതയുമാണ് ഇതിനു പിന്നിൽ. ജാദവിന്റെ വിഷയം ഇന്ത്യ ഗൗരവത്തോടെ എടുക്കണമെന്നും പാകിസ്താനെതിരെ രാജ്യാന്തര സമൂഹത്തിൽ വികരം ഉയർത്തണമെന്നും കൗർ പറഞ്ഞു.

മാനുഷിക പരിഗണന

മാനുഷിക പരിഗണന

മാനുഷിക പരിഗണനയുടെ പേരിലാണ് കുൽഭൂഷൺ ജാദവിന് തന്റെ വീട്ടുകാരുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം നൽകിയതെന്നു പാക് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അമ്മയ്ക്കു ഭാര്യക്കുമൊപ്പം പാകിസ്താനിലെ ഇന്ത്യൻ നയതന്ത്രജ്ഞനും ജാദവിനെ കാണാൻ അനുവാദം നൽകിയിരുന്നു. ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത് .ഇതിനെ രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യ നല്‍കിയ അപ്പീല്‍ നല്‍കിയിരുന്നു. 2016 മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ നിന്ന് ജാദവിനെ അറസ്റ്റു ചെയ്‌തെന്നാണ് പാകിസ്താന്‍ അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ വ്യോമ സേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ വിരമിച്ച ശേഷം ഇറാനില്‍ കച്ചവടം നടത്തുകയായിരുന്നെന്നാണ് ഇന്ത്യയുടെ വാദം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dalbir Kaur, the sister of Sarabjit Singh, who died in a Lahore jail in 2013, said Pakistan played a “cruel joke” by not allowing Kulbhushan Jadhav to meet his wife and mother freely and dubbed the entire exercise a “drama”.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്