ഇന്ത്യക്ക് മറുപടി നല്‍കിയ ആക്രമണം, പാകിസ്താന്‍ പുറത്തുവിട്ട വീഡിയോ, ഞെട്ടിക്കുന്ന സത്യം ഇത്!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കിയ ആക്രമണം എന്ന് പറഞ്ഞ് പാകിസ്താന്‍ പുറത്ത് വിട്ട വീഡിയോ വ്യാജമാണെന്ന് ഇന്ത്യന്‍ ആര്‍മി. വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ ഇന്ത്യന്‍ ആര്‍മി നടത്തിയ പരിശോധനയിലാണ് വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞത്.

പീരങ്കികൊണ്ടുള്ള ആക്രമണം സംഭവിക്കുക ഇങ്ങനെയല്ലെന്നും ഇത് ബോംബാക്രമണത്തില്‍ ഉണ്ടാകുന്ന സ്‌ഫോടനമാണെന്നും വീഡിയോ പരിശോധനയ്ക്ക് ശേഷം ഇന്ത്യന്‍ ആര്‍മി പറഞ്ഞു.

എഡിറ്റിങ് മാജിക്

എഡിറ്റിങ് മാജിക്

പരിശോധനയില്‍ വീഡിയോയിലെ എഡിറ്റിങ് മാര്‍ക്കുകളും സൈന്യം കണ്ടെത്തി. ഇന്ത്യന്‍ പോസ്റ്റ് തകര്‍ക്കുന്ന വീഡിയോകളാണ് പാകിസ്താന്‍ പുറത്ത് വിട്ടത്.

പ്രതിരോധ ശക്തി

പ്രതിരോധ ശക്തി

ഇത്തരം ആയുധങ്ങളെ പ്രതിരോധിക്കാനാവുന്ന തരത്തിലാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നും സൈന്യം വ്യക്തമാക്കി. പാകിസ്താന്‍ സേന വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ട്വിറ്റര്‍ പേജ് വഴി വീഡിയോ പുറത്ത് വിട്ടത്.

മിന്നലാക്രമണം വ്യാജം

മിന്നലാക്രമണം വ്യാജം

നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താനെതിരായ ഇന്ത്യയുടെ മിന്നലാക്രണം വ്യാജമാണെന്ന് ആരോപിച്ചതിന് പിന്നാലെയാണ് തിരിച്ച് അടിക്കുന്ന വീഡിയോ പാകിസ്താന്‍ പുറത്ത് വിട്ടത്.

ഇന്ത്യ നടത്തിയ മിന്നലാക്രമണം

ഇന്ത്യ നടത്തിയ മിന്നലാക്രമണം

അടുത്തിടെ ഇന്ത്യ പാകിസ്താനെതിരെ രണ്ടാം മിന്നലാക്രമണം നടത്തിയിരുന്നു. റോക്കറ്റ് ലോഞ്ചറുകള്‍, ടാങ്ക് വേധ മിസൈലുകള്‍, ഓട്ടോമേറ്റഡ് ഗ്രാനേഡ് ലോഞ്ചറുകള്‍, പീരങ്കികള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. പാകിസ്താന്റെ നുഴഞ്ഞു കേറ്റത്തിന് എതിരായായിരുന്നു ആക്രമണം.

English summary
Pakistan's video of 'destroyed' Indian post is fake: Indian Army
Please Wait while comments are loading...