കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17 പാക് ഭീകരക്യാമ്പുകള്‍ സേനാ ബേസിന് സമീപത്തേയ്ക്ക്,ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍ ഇന്ത്യയ്ക്ക് ഭീഷണി

  • By Sandra
Google Oneindia Malayalam News

ദില്ലി: ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിന് ശേഷം 17 പാകിസ്താന്‍ ഭീകരക്യാമ്പുകള്‍ മാറ്റി സ്ഥാപിച്ചെന്ന് ഇന്റലിജന്‍സ് ഇന്ത്യന്‍ ഏജന്‍സികള്‍. പാക് അധീന കശ്മീരിലുണ്ടായിരുന്ന ഭീകര സംഘടനകളുടെ പരിശീലന കേന്ദ്രങ്ങളാണ് പാക് സേന മാറ്റി സ്ഥാപിച്ചത്.

ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഭീകര സംഘടനകളുടെ നീക്കം കൂടിയാണ് ഇതിന് പിന്നിലുള്ളത്. ഇന്ത്യ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പാകിസ്താന്‍ ഭീകരസംഘടനാ ക്യാമ്പുകള്‍ക്ക് കവചം തീര്‍ത്തിട്ടുള്ളത്.

 ലഷ്‌കറെ ത്വയ്ബ

ലഷ്‌കറെ ത്വയ്ബ

പാക് അധീന കശ്മീരിലുണ്ടായിരുന്ന ലഷ്‌കറെ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹീദ്ദീന്‍ എന്നീ ഭീകര സംഘടനകളുടെ 17ഓളം വരുന്ന പരിശീലന കേന്ദ്രങ്ങളാണ് പാക് സൈനിക ആസ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചിട്ടുള്ളത്.

ഭീകര ക്യാമ്പുകള്‍

ഭീകര ക്യാമ്പുകള്‍

പാക് സൈന്യത്തിന്റേയും ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സിന്റേയും സഹായത്തോടെയാണ് ഭീകര ക്യാമ്പുകള്‍ പാക് സൈനിക ആസ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചിട്ടുള്ളത്. മാന്‍ശെഹ് റ മുസാഫറാബാദ് എന്നിവിടിങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാല് ഭീകര പരിശീലന ക്യാമ്പുകള്‍ പാക് സൈന്യമാണ് മാറ്റി സ്ഥാപിച്ചതെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

സൈന്യത്തെ

സൈന്യത്തെ

ഉറിയിലുണ്ടായ ഭീകരാക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതോടെ ഇന്ത്യ തിരിച്ചടിയ്ക്കുമെന്ന പാകിസ്താന്റെ ഭയമാണ് ഇത്തരത്തിലൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഉണ്ടാവാന്‍ സാധ്യതയുള്ള തിരിച്ചടിയെ പ്രതിരോധിക്കുന്നതിനായി സൈന്യത്തെ തയ്യാറാക്കുന്നതിന് പിന്നിലും ഇതേ ലക്ഷ്യം തന്നെയാണുള്ളത്.

കലുഷിതമായ

കലുഷിതമായ

ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് കലുഷിതമായ കശ്മീര്‍ താഴ് വരയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള സര്‍ക്കാരിന്റേയും സൈന്യത്തിന്റെയും ശ്രമങ്ങള്‍ക്കിടെ 80 പേരാണ് കശ്മീരില്‍ മരിച്ചു വീണത്.

ഉറി ഭീകരാക്രമണം

ഉറി ഭീകരാക്രമണം

ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യാ- പാക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖ തിരക്കുനിറഞ്ഞതായിക്കഴിഞ്ഞിട്ടുണ്ട്. ഇരു രാജ്യങ്ങളും സൈന്യത്തിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിച്ച് ഏത് ആക്രമണത്തെയും ചെറുക്കാന്‍ പ്രാപ്തമായിക്കഴിഞ്ഞു.

ഹൈവേകളും

ഹൈവേകളും

ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് ഉണ്ടാവാന്‍ സാധ്യതയുള്ള ആക്രമണം ഭയന്ന് പാക് അധീന കശ്മീരിന് സമീപത്തുള്ള വ്യോമഗതാഗതം നിര്‍ത്തിവച്ച് ജാഗ്ര പാലിച്ചിരുന്നു. യുദ്ധവിമാനങ്ങള്‍ക്ക് ടേക്ക് ഓഫ് ചെയ്യുന്നതിനായി ഹൈവേകളും പാകിസ്താന്‍ ഒഴിപ്പിച്ചിരുന്നു.

English summary
akistan shifts 17 terror camps in PoK to army bases, civilian areas. Pak move after deadliest Uri attack in Army Brigade head quarters in Uri.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X