Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍എസ്ജി അംഗത്വം: ഇന്ത്യയെക്കാള്‍ അര്‍ഹത പാകിസ്താനോ, അതെങ്ങനെ?

ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വം കിട്ടുന്ന കാര്യത്തില്‍ ഇന്ത്യയെക്കാള്‍ കൂടുതല്‍ അര്‍ഹത പാകിസ്താനാണ് എന്ന് അവകാശവാദം. പാകിസ്താന്‍ വിദേശ കാര്യ ഉപദേഷ്ടാവായ സര്‍താജ് അസീസാണ് ഇക്കാര്യം പറഞ്ഞത്. പാക് ദേശീയ ദിനപ്പത്രമായ ഡോണിന് നല്‍കിയ അഭിമുഖത്തിലാണ് അസീസ് ഈ അവകാശവാദം ഉന്നയിച്ചത്.

എന്‍ എസ് ജിയില്‍ അംഗത്വം കിട്ടാനുള്ള പാകിസ്താന്റെ ശ്രമങ്ങള്‍ക്ക് ചൈനയുടെ പിന്തുണയും ഉണ്ട്. ഇന്ത്യയ്ക്ക് അംഗത്വം കിട്ടുകയാണെങ്കില്‍ പാകിസ്താനും അംഗത്വം നല്‍കണമെന്ന നിലപാടാണ് ചൈനയ്ക്ക് ഇക്കാര്യത്തില്‍ ഉള്ളത്. ഇതിന്റെ നന്ദി സര്‍താജ് അസീസിന്റെ വാക്കുകളിലും കാണാം. അമേരിക്ക, ഇന്ത്യയെ ചൈനയ്ക്ക് എതിരായി വളര്‍ത്തിക്കൊണ്ടുവരികയാണ് എന്നാണ് അസീസ് പറയുന്നത്.

sartajaziz

ഇസ്ലാമിക് ലോകത്തിനും ചൈനയ്ക്കും എതിരായി ഇന്ത്യയെ സഹായിക്കുകയാണ് അമേരിക്ക ചെയ്യുന്നത്. അമേരിക്കയ്ക്ക് ആരുമായും ബന്ധമാകാം. അത് തങ്ങള്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇന്ത്യയെ കൂടുതലായി പിന്തുണക്കുന്നത് പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂ - എന്‍ എസ് ജി അംഗത്വ വിഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കുന്ന യു എസ് നിലപാടിനെക്കുറിച്ച് പരാമര്‍ശിക്കവേ അസീസ് പറഞ്ഞു.

ആണവ വിതരണ ഗ്രൂപ്പിലെ അംഗത്വത്തിന് ഇന്ത്യ അപേക്ഷ നല്‍കിയതിന് ശേഷം മാത്രം അപേക്ഷിക്കുക എന്നതാണ് തങ്ങളുടെ നിലപാട് എന്ന് സര്‍താജ് അസീസ് പറഞ്ഞു. ഇന്ത്യയ്ക്ക് അംഗത്വം കിട്ടുകയാണെങ്കില്‍ പാകിസ്താനെ ഒഴിവാക്കാന്‍ കാരണമൊന്നും കാണുന്നില്ല. മോദി ഭരണത്തിലെത്തിയതോടെ ഇന്ത്യയുമായ പാകിസ്താന്റെ ബന്ധങ്ങളില്‍ മാറ്റങ്ങളുണ്ടായതായും അസീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+