കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്ജി അംഗത്വം: ചൈന ഉടക്ക് വെച്ചു, മോദി റഷ്യന്‍ പ്രസിഡണ്ടിനെ വിളിച്ചു!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യം നടപ്പാകാതെയാണ് വിയന്നയിലെ എന്‍ എസ് ജി യോഗം അവസാനിച്ചത്. അയല്‍രാജ്യമായ ചൈനയായിരുന്നു യോഗത്തില്‍ ഇന്ത്യയുടെ താല്‍പര്യത്തിന് പ്രധാന വിലങ്ങുതടിയായി നിന്നത്. ഇന്ത്യയ്ക്ക് അംഗത്വം നല്‍കിയാന്‍ പാകിസ്താനും അംഗത്വം നല്‍കണമെന്ന നിലപാടാണ് യോഗത്തില്‍ ചൈന സ്വീകരിച്ചത്.

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ ഉണ്ടായിട്ടും ഇന്ത്യയ്ക്ക് എന്‍ എസ് ജിയില്‍ അംഗത്വം കിട്ടാത്തതിന് പ്രധാന കാരണം ചൈനയുടെ ഈ എതിര്‍പ്പ് തന്നെ. ചൈന മാത്രമല്ല, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ എന്‍ എസ് ജി അംഗത്വത്തെ എതിര്‍ക്കുന്നവരാണ്. ആകെ 48 രാജ്യങ്ങളാണ് ഗ്രൂപ്പില്‍ ഉള്ളത്. മുഴുവന്‍ അംഗങ്ങളുടെയും പിന്തുണയുണ്ടെങ്കിലേ പുതിയ രാജ്യങ്ങള്‍ക്ക് ഗ്രൂപ്പില്‍ അംഗത്വം കിട്ടൂ.

narendramodi-putin.

ഇന്ത്യയുടെ എന്‍ എസ് ജി അംഗത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡ്മിര്‍ പുടിനുമായി ഫോണില്‍ ബന്ധപ്പെട്ടു. ശനിയാഴ്ചയാണ് മോദി ഇക്കാര്യം സംബന്ധിച്ച് പുടിനുമായി ചര്‍ച്ച നടത്തിയത്. ഇന്ത്യയ്ക്ക് ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വം നല്‍കുന്നതില്‍ റഷ്യയ്ക്ക് പൂര്‍ണ പിന്തുണയാണ് ഉള്ളത്.

ഇക്കാര്യത്തില്‍ ഇടങ്കോലിട്ട് നില്‍ക്കുന്ന ചൈനയുടെ നിലപാട് മയപ്പെടുത്താന്‍ ഇന്ത്യ റഷ്യയുടെ സഹായം പ്രതീക്ഷിക്കുന്നുണ്ട്. ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിങുമായും ഇത് സംബന്ധിച്ച് മോദി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. എന്‍ എസ് ജിയിലെ മുഴുവന്‍ അംഗങ്ങളുടെയും പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ ഇന്ത്യയെ പിന്തുണക്കൂ എന്നാണ് ചൈനയുടെ നിലപാട്.

അടുത്ത പേജില്‍: എന്‍എസ്ജി അംഗത്വം: ഇന്ത്യയെക്കാള്‍ അര്‍ഹത പാകിസ്താനോ, അതെങ്ങനെ?

English summary
Pakistan strong contender than India for NSG membership, Sartaj Aziz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X