കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീര്‍ തദ്ദേശ തിര‍ഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് പാക് പരിശീലനം നേടിയ ആളെ!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുടെ വെല്ലുവിളിയേറ്റെടുത്ത് മത്സരിക്കാന്‍ ഒരുങ്ങുന്നത് പാക് പരിശീലനം നേടിയ മുന്‍ ഭീകരന്‍. മുഹമ്മദ് ഫറൂഖ് ഖാനാണ് കശ്മീരിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. ഖാന് പുറമേ നിരവധി പേരും ഭീകരരുടെ ഭീഷണിയും വെല്ലുവിളിയും വകവെക്കാതെ മുഖ്യധാരാ രാഷ്ട്രീയത്തിലിറങ്ങുന്നുണ്ട്. പോലീസില്‍ നിന്നും മുഖ്യ ധാരാ രാഷ്ട്രീയത്തില്‍ നിന്നും വിടുതല്‍ പ്രഖ്യാപിച്ച് ഭീകരസംഘടനയില്‍ ചേരാനാണ് കശ്മീരിലെ ഭീകരരുടെ ആഹ്വാനം. 1980കളില്‍ ലൈന്‍ ഓഫ് കണ്‍ട്രോള്‍ കടന്ന് പാകിസ്താനില്‍ നിന്ന് ആയുധ പരിശീലനം നേടിയ നിരവധി യുവാക്കളില്‍ ഒരാള്‍ മാത്രമാണ് മുഹമ്മദ് ഫറൂഖ് ഖാന്‍. പിന്നീട് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന ഭീകരസംഘടനക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.

 ഫറൂഖ് ഖാന്റെ ജീവിതം

ഫറൂഖ് ഖാന്റെ ജീവിതം

1970ല്‍ ശ്രീനഗറിലെ ബാര്‍ബര്‍ഷായിലാണ് ഖാനിന്റെ ജനനം. 1980ല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ഇയാള്‍ താഴ് വരയിലെ മറ്റ് നിരവധി യുവാക്കള്‍ക്കൊപ്പം പാക് ആയുധ പരിശീലനം നേടുകയായിരുന്നു. പാക് അധീന കശ്മീര്‍ കേന്ദ്രീകരിച്ചായിരുന്നു പാകിസ്താന്റെ ആയുധ പരിശീലന ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. കോളേജില്‍ നിന്ന് ലഭിച്ച പുതിയ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന ഇയാള്‍ പിന്നീട് സയീദ് സലാഹുദ്ദീന്റെ പോളിംഗ് ഏജന്റുമാരില്‍ ഒരാളായി മാറുകയായിരുന്നു.

 സയീദ് സലാഹുദ്ദീന്റെ രാഷ്ട്രീയം

സയീദ് സലാഹുദ്ദീന്റെ രാഷ്ട്രീയം

ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവനായിരുന്ന സയീദ് സലാഹുദ്ദീന്‍ 1987ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കശ്മീരിലെ അമിറ കടല്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു സയീദ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ പാക് അതിര്‍ത്തി കടന്ന സലാഹൂദ്ദീന്‍ ജമ്മു കശ്മീരിലെ അക്രമണോത്സുകതയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

സുരക്ഷാ സേനയുടെ പിടിയില്‍

സുരക്ഷാ സേനയുടെ പിടിയില്‍



ജമ്മു കശ്മീര്‍ താഴ് വരയിലെ അക്രമസംഭവങ്ങളിലേക്ക് തിരിഞ്ഞ ഖാനെ 1991ലാണ് ഭീകരവിരുദ്ധ നീക്കങ്ങളുടെ ഭാഗമായി പിടികൂടുന്നത്. അതുവരെ തന്റെ രക്ഷിതാക്കളും താന്‍ ഭീകരനാണെന്നാണ് വിശ്വസിച്ചിരുന്നതെന്നാണ് ഖാന്‍ ഓര്‍മിക്കുന്നത്. 1991ല്‍ മുനവറാബാദില്‍ നിന്നാണ് ഖാന്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്. പിന്നീട് സ്വഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. കശ്മീരിലെ വിവിധ ചോദ്യം ചെയ്യല്‍ കേന്ദ്രങ്ങളില്‍ വെച്ച് രണ്ട് വര്‍ഷത്തോളം ക്രൂരമായ പീ‍ഡനത്തിന് ഇരയാക്കിയെന്നും ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു. അടുത്ത മൂന്ന് വര്‍ഷം സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിയാത്ത അവസ്ഥയായിരുന്നുവെന്നും സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കേല്‍പ്പിച്ചിരുന്നുവെന്നും ഖാന്‍ ന്യൂസ് 18നോട് പ്രതികരിച്ചിരുന്നു.

 ജയിലില്‍ കഴിഞ്ഞ ഏഴ് വര്‍ഷം

ജയിലില്‍ കഴിഞ്ഞ ഏഴ് വര്‍ഷം

ജമ്മു കശ്മീരിലെ കോത്ത്ബാല്‍വല്‍ ജയില്‍, ദില്ലിയിലെ തീഹാര്‍ ജയില്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞപ്പോള്‍ വായിച്ച ഇസ്ലാമിക സാഹിത്യമാണ് ജീവിതം മാറ്റിമറിച്ചതെന്നാണ് ഖാന്റെ സാക്ഷ്യപ്പെടുത്തല്‍. ഭീകരസംഘടനാ നേതാക്കളായ മസൂദ് അസര്‍, സജാദ് അഫ്ഗാനി, നസ്രുല്ല ലംഗ്രിയാല്‍ എന്നിവരെ ഏഴ് വര്‍ഷത്തെ ജയില്‍ ജീവിതത്തിനിടെ കണ്ടുമുട്ടിയിട്ടുണ്ടെന്നും ഖാന്‍ പറയുന്നു. ജയിലില്‍ കഴിഞ്ഞ കാലഘട്ടത്തില്‍ നൂറിലധികം പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. ഇത് ആഗോളരാഷ്ട്രീയത്തെക്കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടാക്കി.

മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക്

മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക്

28 വര്‍ഷത്തിന് ശേഷമാണ് ഖാന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കും പാര്‍ട്ടിയിലേക്കും പ്രവേശിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന് തോന്നിയതുകൊണ്ടാണ് ഈ തീരുമാനമെന്നാണ് ഖാന്‍ പറയുന്നത്. കശ്മീരിലെ ജനങ്ങളെ സേവിക്കാന്‍ അള്ളാഹുവാണ് തനിക്ക് ഈ അവസരം തന്നതെന്നാണ് കരുതുന്നതെന്നും ഖാന്‍ പറയുന്നു.

 എന്തുകൊണ്ട് ബിജെപി

എന്തുകൊണ്ട് ബിജെപി


ഞാന്‍ ബിജെപിയില്‍ ചേരുന്നത് മതനിന്ദയാണെന്നാമ് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. കശ്മീരില്‍ ബിജെപിയെ കൊണ്ടുവരുന്നത് മിര്‍വൈസ് ഫറൂഖാണ്. ഹുറിയത്ത് നേതാക്കള്‍ വീരമൃത്യു വരിച്ചവരുടെ ശ്മശാനത്തിലാണ് ഇരിക്കുന്നത്. ‍ഞങ്ങളാണ് പോരാടിയതെങ്കിലും അവരാണ് താരങ്ങളായതെന്ന് ഖാന്‍ ദി വയറിനോട് പ്രതികരിച്ചിരുന്നു. മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വന്നത് ചരിത്രം ആവര്‍ത്തിക്കാതിരിക്കാനാണ് രാഷ്ട്രീയത്തില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ പേരില്‍ ക്രൂരമായ പീഡനം നേരിടേണ്ടിവന്ന ഖാന്‍ പിന്നീട് ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായിരുന്നു. മാനസാന്തരം സംഭവിച്ച ഭീകരരുടേയും അവരുടേയും കുടുംബത്തിന്റെയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പിന്നിലും ഇതേ ലക്ഷ്യം തന്നെയാണുള്ളത്.

 ജയിലില്‍ നിന്ന് പുറത്തേക്കുള്ള വഴി

ജയിലില്‍ നിന്ന് പുറത്തേക്കുള്ള വഴി

ജയിലില്‍ നിന്ന് പുറത്തുവന്നതോടെ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. നിരവധി വാതിലുകളില്‍ മുട്ടിയെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായിരുന്നില്ല. ഹുറിയത്ത് നേതാക്കള്‍ പോലും സഹായിച്ചില്ല. ഇതോടെ ഇരുമ്പുപണിക്കാരനൊപ്പം ചേര്‍ന്ന് വെല്‍ഡിംഗ് ജോലികള്‍ ആരംഭിച്ചു. പിന്നീട് ഐസ് ക്രീം വിറ്റും നിര്‍മാണ തൊഴിലാളിയായും പെയിന്റിംഗ് ജോലിക്കാരനായും ജീവിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. പിന്നീടാണ് ഭീകരസംഘടനകളില്‍ നിന്ന് ഇത്തരത്തില്‍ പുറത്തുവന്നവരുടെ ഉന്നമനത്തിന് വേണ്ടിയുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. എന്നാലും ആരും പിന്തുണയ്ക്കാനുമണ്ടായില്ല.

 ബിജെപിയെത്തിയതിങ്ങനെ..

ബിജെപിയെത്തിയതിങ്ങനെ..


ഖാന്‍ ബിജെപിയില്‍ ചേര്‍ന്നതിനുള്ള ക്രെ‍ഡിറ്റ് ദില്ലിയിലുള്ള ചില സുഹൃത്തുക്കള്‍ക്കുള്ളതാണ്. ​എന്‍ജിഒ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിചയപ്പെട്ട സുഹൃത്തുക്കളാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് തിരിയാന്‍ സഹായിച്ചത്. കശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അക്രമസംഭവങ്ങള്‍ വര്‍ധിച്ചിരുന്നു. ഇതോടെ തനിക്ക് ദില്ലിയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിച്ചിരുന്നുവെന്നും ഖാന്‍ പറയുന്നു. ഇതാണ് ബിജെപി സ്ഥാനാര്‍ത്ഥിയാവുന്നതിന് പ്രേരിപ്പിച്ചത്. കശ്മീര്‍ താഴ് വരയിലേക്ക് കയറ്റുമതി ചെയ്ത നേപ്പാളിയാണ് ഖാന്‍ എന്നാണ് ഖാന്റെ പാര്‍ട്ടി പ്രവേശത്തോടെ വിശേഷിപ്പിക്കപ്പെടുന്നത്. ഞാന്‍ നേപ്പാളിയല്ല, ഇന്ത്യക്കാരനാണ് പത്തരവര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഇനി ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഖാന്‍ പറയുന്നു. അവര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഇതായിരിക്കും പ്രതികരണമെന്നും ഖാന്‍ പറയുന്നു.

English summary
Pakistan-trained ex-militant is BJP's candidate in Jammu and Kashmir local body polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X