വീണ്ടും പ്രകോപനം!!!അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ ആക്രമണം, ഇന്ത്യ തിരിച്ചടിക്കുന്നു..

Subscribe to Oneindia Malayalam

നൗഷേര: നിര്‍ത്താനുദ്ദേശ്യമില്ല. പാക്കിസ്ഥാന്‍ വീണ്ടും തിരിച്ചടിക്കുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു കശ്മീരീലെ നൗഷേരയിലും കൃഷ്ണ ഖാത്തി മേഖലയിലും വ്യാഴാഴ്ച രാവിലെ 7.20 മുതല്‍ പാക് സൈന്യം വെടിവെയ്പു തുടങ്ങി. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു തുടങ്ങി. അതിര്‍ത്തിയില്‍ വെടിവെയ്പ് തുടരുകയാണ്.

നൗഷേരയില്‍ രാവിലെ 7.20 നും കൃഷ്ണ ഖാത്തി മേഖലയില്‍ രാവിലെ 7.40 നുമാണ് പാക് സൈന്യം വെടിവെയ്പ് ആരംഭിച്ചത്. ഇതുവരെ ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാരകമായയ ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നതെന്നും ഇന്ത്യ അതേ നാണയത്തില്‍ മറുപടി നല്‍കുകയാണെന്നും ഇന്ത്യന്‍ ആര്‍മി വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് മേത്ത പറഞ്ഞു.

indian-army

കശ്മീരില്‍ ഇന്നലെയുണ്ടായ വെടിവെയ്പില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. ഏറ്റുമടുട്ടലില്‍ തീവ്രവാദികളില്‍ നിന്നും എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തിരുന്നു.

English summary
Pakistan violates ceasefire along LoC in Nowshera, Krishna Ghati
Please Wait while comments are loading...