Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ തിരിച്ചടിച്ചാല്‍ പാകിസ്താന്‍ താങ്ങില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ദില്ലി: അതിര്‍ത്തിയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്കും സൈനിക പോസ്റ്റുകള്‍ക്കും നേരെ പാകിസ്താന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റലി. ആക്രമണങ്ങള്‍ത്ത് ഇന്ത്യ തിരിച്ചടിച്ചാല്‍ അത് താങ്ങാനുള്ള ശേഷി പാകിസ്താനില്ലെന്നാണ് അരുണ്‍ ജെയ്റ്റിലി പറഞ്ഞത്. ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ജെയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയെ ആക്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് പാകിസ്താനെ അറിയിച്ചതാണ്. എന്നാല്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിവയ്പ്പ് തുടരുകയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

Arun Jaitely

അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്കും അഞ്ച് ഗ്രാമീണര്‍ക്കും പരിക്കേറ്റിരുന്നു. പാകിസ്താന്‍ ആക്രമണത്തില്‍ ഉചിതമായ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

നിയന്ത്രണ രേഖയില്‍ ആണ് സാധാരണ വെടിവയ്പ്പ് നടത്താറ്. എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്ര രേഖയിലാണ് പ്രകോപനം ഉണ്ടാക്കുന്ന തരത്തില്‍ പാകിതാന്‍ വെടിവയ്പ്പ് നടത്തുന്നത്. ഈ പ്രദേശത്ത് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കമില്ല. പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ പാകിസ്താനുമായി ഇന്ത്യ ചര്‍ച്ചയ്‌ക്കൊരുങ്ങില്ലെന്നും ആക്രമിയ്ക്കുന്ന അതേ നാണയത്തില്‍ തിരിച്ചടിയ്ക്കുമെന്നുമാണ് പ്രതിരോധമന്ത്രി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+