കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നിലും പാകിസ്ഥാൻ; കനത്തവില നൽകേണ്ടിവരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

Google Oneindia Malayalam News

ടെഹ്റാൻ: തെക്ക് കിഴക്കൻ ഇറാനിൽ നടന്ന ചാവേർ ആക്രമണത്തിന് പിന്നിൽ പാകിസ്താനെന്ന് ഇറാൻ. 27 ഇറാൻ സൈനികരുടെ മരണത്തിന് ഇടയാക്കിയ ചാവേർ ആക്രണത്തിന് പിന്നിൽ പാക് പിന്തുണയുള്ള ഭീകരവാദ സംഘമാണെന്നും പാകിസ്ഥാൻ കനത്ത വില നൽകേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു.

ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനിലെ ജയ്ഷ്- അൽ അദീൽ എന്ന ഭീകര സംഘടനയാണെന്ന് വ്യക്തമായിരുന്നു. എന്തുകൊണ്ടാണ് പാകിസ്ഥാൻ ഈ ഭീകരസംഘടനകൾക്ക് അഭയം നൽകുന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പാകിസ്ഥാൻ കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ സൈനിക മേധാവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

iran

പാക് സർക്കാർ ചാവേറുകൾക്ക് സംരക്ഷണം നൽകുകയാണ്. പാകിസ്ഥാന്റെ സുരക്,ാ സേനയാണ് അവർക്ക് സഹായം ചെയ്തു നൽകുന്നത്.പുൽവാമ ആക്രണമത്തിന് സമാനമായി റവല്യൂഷണറിന ഗാർഡുകൾ സഞ്ചരിച്ച ബസിന് നേരെയായിരുന്നു ചാവേർ ആക്രമണം ഉണ്ടായത്.

അതിനിടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇറാൻ വിദേശകാര്യ സഹ മന്ത്രി സെയേദ് അബ്ബാസ് അറാഗ്ത്തിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഇറാനും ഹീനമായ രണ്ട് ഭീകരാക്രമണങ്ങളെയാണ് നേരിട്ടിരിക്കുന്നത്. മേഖലയിൽ നിന്നും തീവ്രവാദം തുടച്ചുനീക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് നിൽക്കുമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു.

ആകാശമാര്‍ഗം സിആര്‍പിഎഫ് തേടി; കേന്ദ്രം അവഗണിച്ചു, ബുള്ളറ്റ്പ്രൂഫ് ബസും അനുവദിച്ചില്ല- റിപോര്‍ട്ട്ആകാശമാര്‍ഗം സിആര്‍പിഎഫ് തേടി; കേന്ദ്രം അവഗണിച്ചു, ബുള്ളറ്റ്പ്രൂഫ് ബസും അനുവദിച്ചില്ല- റിപോര്‍ട്ട്

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജാവിൻറെ പാകിസ്ഥാൻ സന്ദർശിക്കാനിരിക്കെയാണ് സുഷമാ സ്വരാജ് ഇറാൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പാക് സന്ദർശനത്തിന് ശേഷം സൗദി രാജകുമാരൻ ഇന്ത്യയിലേക്ക് എത്തുന്നുണ്ട്.

English summary
Iran warned neighbouring Pakistan.Pak would pay a heavy price for harbouring terrorists says iran army chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X