കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ തൊട്ടാല്‍ പാകിസ്ഥാന്‍ വലിയ വില നല്‍കേണ്ടി വരും; ഇന്ത്യയ്ക്ക് ഇനി നിശബ്ദയാകാന്‍ കഴിയില്ല...

തീവ്രാവദികളെ നിരന്തരം കയറ്റി അയച്ച്, രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് പാകിസ്താന്റെ ശ്രമമെങ്കില്‍ അത് നടക്കില്ല. ഇനിയും ഈ പണി തുടര്‍ന്നാല്‍ പാകിസ്താന് അതിന് വലിയ വില നല്‍കേണ്ടി വരും.

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: ഇന്ത്യയ്ക്ക് ഇനി നിശബ്ദയായി നില്‍ക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ത്യയെ തൊട്ടാല്‍ പാകിസ്ഥാന്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. തീവ്രവാദം കയറ്റുമതി ചെയ്യുന്ന പാകിസ്താന്‍ നയം ഇന്ത്യയ്ക്ക് വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

തീവ്രാവദികളെ നിരന്തരം കയറ്റി അയച്ച്, രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് പാകിസ്താന്റെ ശ്രമമെങ്കില്‍ അത് നടക്കില്ല. ഇനിയും ഈ പണി തുടര്‍ന്നാല്‍ പാകിസ്താന് അതിന് വലിയ വില നല്‍കേണ്ടി വരും. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തോട് പഴയ സമീപനമല്ല ഇപ്പോള്‍ ഇന്ത്യയ്ക്കുള്ളതെന്നും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഈ നിലപാട് എല്ലാവര്‍ക്കും വ്യക്തമായി അറിയുന്നതണെന്നും അദ്ദേഹം വ്യക്തമാക്കി.

Arun Jaitley

പാകിസ്താനിലെ അഭ്യന്തരാവസ്ഥ ആകെ താറുമാറായി കിടക്കുകയാണ്, അത് ആ രാജ്യത്തെ കൂടുതല്‍ അപകടകാരിയാക്കുന്നു. പാകിസ്താനിലെ ഭരണകൂടവും, സൈനികനേതൃത്വവും തമ്മിലുള്ള ബന്ധവും ആകെ വഷളായിരിക്കുന്നു. ഇതെല്ലാം കൂടി ചേരുമ്പോള്‍ ഇന്ത്യയെ നോവിക്കുന്നതിന് പാകിസ്താന്‍ നല്‍കേണ്ട വില വളരെ കൂടുതലായിരിക്കുമെന്നും ജെയ്റ്റ്‌ലി മുന്നറിയിപ്പ് നല്‍കി.

English summary
If Pakistan inflicts injuries on India, the costs are going to be far heavier for them, Union Minister Arun Jaitley has said, asserting that there is a shift in India's approach towards dealing with cross-border tensions as it has "suffered enough in silence" for Pakistan's terror export.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X