ജീവനോടെ തിരിച്ചു പോകില്ലെന്ന് ഇന്ത്യക്കാരിക്ക് പാക് ഭര്‍ത്താവിന്റെ ഭീഷണി!! സുഷമ ഇടപെട്ടു!!പിന്നെ?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പാകിസ്ഥാന്‍ പൗരന്റെ ഭാര്യയായ മകള്‍ക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്നും നേരിടേണ്ടി വരുന്നത് കടുത്ത പീഡനമാണെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് പിതാവിന്റെ വീഡിയോ സന്ദേശം. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അക്ബര്‍ എന്നയാളാണ് സഹായം അഭ്യര്‍ഥിച്ച് യുട്യൂബ് എസ്ഒഎസ് അയച്ചത്.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട സുഷമ സ്വരാജ് പ്രശ്‌നത്തില്‍ ഇടപെട്ടു. മകളെ സുരക്ഷിതയായി ഇന്ത്യയില്‍ എത്തിക്കുമെന്ന് സുഷമ മുഹമ്മദ് അക്ബറിന് ഉറപ്പ് നല്‍കി. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് പ്രശ്‌നത്തില്‍ ഇടപെടാന്‍ സുഷമ നിര്‍ദേശം നല്‍കി.

 ഒമാന്‍ സ്വദേശി

ഒമാന്‍ സ്വദേശി

ഒമാന്‍ സ്വദേശിയെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പാക് സ്വദേശിയായ മുഹമ്മദ് യൂനിസ് മുഹമ്മദിയ ബീഗത്തെ വിവാഹം കഴിച്ചത്. ഇപ്പോള്‍ പാകിസ്ഥാനിലുള്ള യുവതിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കടുത്ത പീഡനമാണ് നേരിടേണ്ടി വരുന്നതെന്നാണ് യുവതിയുടെ പിതാവ് പറയുന്നത്. ഇവര്‍ വീട്ടു തടങ്കലിലാണെന്നും പിതാവ് പറയുന്നു.

 മക്കളെ അകറ്റുന്നു

മക്കളെ അകറ്റുന്നു

ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും തടവില്‍ കഴിയുന്ന മുഹമ്മദിയെ ബീഗത്തെ ജീവനോടെ ഇന്ത്യയിലേക്ക് തിരിച്ചു പോകാന്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. മുഹമ്മദിയ ബീഗം ഇന്ത്യക്കാരിയാണെന്നും ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്നും അതിനാല്‍ അകറ്റി നിര്‍ത്തണമെന്നും ഭര്‍ത്താവ് മക്കളോട് പറയാറുണ്ടെന്നും യുവതി പറയുന്നു.

രണ്ടാം വിവാഹം

രണ്ടാം വിവാഹം

മുഹമ്മദിയ ബീഗത്തിനും മുഹമ്മദ് യൂനിസിനും അഞ്ച് മക്കളാണുള്ളത്. മൂന്ന് ആണ്‍ മക്കളും രണ്ട് പെണ്‍മക്കളും. ഏറ്റവും ഇളയമകന് ഒമ്പത് വയസുണ്ട്. ഇയാള്‍ മാത്രം പാകിസ്ഥാനിലാണ് ജനിച്ചത് മറ്റെല്ലാ മക്കളും മസ്‌കറ്റിലാണ് ജനിച്ചത്. മുഹമ്മദ് യൂനിസ് രണ്ടാമത് പാക് സ്വദേശിനിയായ സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ട്.

 പിതാവിന്റെ സന്ദേശം

പിതാവിന്റെ സന്ദേശം

മകളെ ഭര്‍ത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്ന് അറിയിച്ചുകൊണ്ടാണ് സൈക്കിള്‍ മെക്കാനിക്കായ മുഹമ്മദ് അക്ബര്‍ സുഷമയ്ക്ക് വീഡിയോ അയച്ചത്. മകളെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മക്കളെയും മകള്‍ക്കൊപ്പം കിട്ടിയാല്‍ നല്ലതായിരിക്കുമെന്നും ഇദ്ദേഹം പറയുന്നു.

പാസ്‌പോര്‍ട്ട് പുതുക്കും

പാസ്‌പോര്‍ട്ട് പുതുക്കും

വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് ഇടപെടാന്‍ സുഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. സുഷമയുടെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മുഹമ്മദിയ ബീഗത്തെ ചെന്ന് കണ്ട് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇത് പുതുക്കി നല്‍കാനും സുഷമ ഹൈക്കമ്മീഷന് നിര്‍ദേശം നല്‍കിയിരിക്കുന്നു.

 ചതി മനസിലായത് 12 വര്‍ഷത്തിന് ശേഷം

ചതി മനസിലായത് 12 വര്‍ഷത്തിന് ശേഷം

1996ല്‍ ഏജന്റ് വഴി ടെലഫോണിലൂടെയാണ് മുഹമ്മദ് യൂനിസ് മുഹമ്മദി ബീഗത്തെ വിവാഹം കഴിച്ചത്. ലവിവാഹം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്കു ശേഷം ജോലി നഷ്ടപ്പെട്ടതോടെയാണ് ഇയാള്‍ താന്‍ പാകിസ്ഥാന്‍ പൗരനാണെന്ന കാര്യം ബീഗത്തോട് അറിയിച്ചത്. 2012ലാണ് ബീഗം അവസാനമായി ഇന്ത്യയിലെത്തിയത്.

English summary
An Indian woman tricked into marrying a Pakistani man and then 'held hostage' - is gets help after External Affairs Minister Sushma Swaraj.
Please Wait while comments are loading...