Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതൃതർക്കം; ഒ പനീർശെൽവത്തിന് തിരിച്ചടി, ഹൈക്കോടതി വിധിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

കഴിഞ്ഞ വർഷം ജുലൈ 11 ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിനെതിരെയാണ് പനീർശെൽവം വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്

aiadmk-1677132934.jpg -Pr

ചെന്നൈ: അണ്ണാ ഡി എം കെ നേതൃത്വ തർക്കവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ എടപ്പാടി പളനി സ്വാമിക്ക് ആശ്വാസം. പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത നടപടി ഹൈക്കോടതി ശരിവെച്ചു. മദ്രാസ് ഹൈക്കോടതി വിധിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.

ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റീസ് ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ വർഷം ജുലൈ 11 ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിനെതിരെയാണ് പനീർശെൽവം വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. ജയലളിതയുടെ മരണശേഷമാണ് പാർട്ടിയിൽ നേതൃതർക്കം ഉടലെടുത്തത്. കഴിഞ്ഞ വർശം ജൂലായിൽ ജനറല്‍ കൗണ്‍സില്‍ പാര്‍ട്ടി ബൈലോ ഭേദഗതി ചെയ്ത് എടപ്പാടിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി നിയമിച്ചതാണ് നിയമ പോരാട്ടത്തിലേക്ക് കടന്നത്. അന്ന് ഒ.പനീര്‍ശെല്‍വം വഹിച്ചിരുന്ന പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പദവി ഇപിഎസ് വിഭാഗം റദ്ദ് ചെയ്തു.

ഇതിനെതിരെ ഒപിഎസ് കോടതിയെ സമീപിച്ചെങ്കലും വിജയിച്ചില്ല. ഇതോടെ പാർട്ടി ഇടക്കാല ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനെതിരെ പളനിസ്വാമി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. എന്നാൽ മദ്രാസ് ഹൈക്കോടതി ഈ ഉത്തരവ് റദ്ദ് ചെയ്തു. ഇതിനെതിരെയാണ് പനീർശെൽവെ സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം ഇ റോഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള സുപ്രീം കോടതി വിധി ഒപിഎസ് വിഭാഗത്തിന് കനത്ത ക്ഷീണമാണ് വരുത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+