പനീര്‍ശെല്‍വത്തിന്റെ ആസ്തി കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി; ജയലളിതയുടെ വിശ്വസ്തന്‍, ചായക്കടക്കാരന്‍!!

 • Written By:
Subscribe to Oneindia Malayalam
cmsvideo
  പനീർസെല്‍വത്തിന്റെ ആസ്തി എത്രയെന്നോ? | Oneindia Malayalam

  ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സമ്പാദ്യക്കഥകള്‍ ഏറെ കേട്ടതാണ്. അവരുടെ തോഴി ശശികലയും സമ്പാദ്യത്തിന്റെ കാര്യത്തില്‍ ഒട്ടുംപിന്നിലല്ല. അതുകൊണ്ടു തന്നെ അനധികൃത സമ്പാദന കേസില്‍ ഇരുവര്‍ക്കും കോടതി ജയില്‍ശിക്ഷയും വിധിച്ചു. ശശികല ഇപ്പോഴും ബെംഗളൂരു ജയിലിലാണ്.

  പക്ഷേ, ജയലളിതയുടെ വിശ്വസ്തനായ ഒ പനീര്‍ശെല്‍വത്തിന്റെ ആസ്തിയാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ പ്രധാന ചര്‍ച്ചാവിഷയം. വിനീത വിധേയനയാണ് എല്ലാവരും അദ്ദേഹത്തെ കാണുന്നത്. അടുത്തിടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ദ വീക്ക് വാരികയാണ് പനീര്‍ശെല്‍വത്തിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്...

  ചായക്കടക്കാരന്‍

  ചായക്കടക്കാരന്‍

  നിലവില്‍ തമിഴ്‌നാട് ഉപ മുഖ്യമന്ത്രിയാണ് പനീര്‍ശെല്‍വം. വര്‍ഷങ്ങള്‍ക്ക് മുമ്പ്, രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് അദ്ദേഹം ഒരു ചായക്കടക്കാരനായിരുന്നു. പിന്നീടാണ് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനും മുന്‍സിപ്പല്‍ ചെയര്‍മാനും എംഎല്‍എയുമായത്.

  2200 കോടി രൂപയുടെ ആസ്തി

  2200 കോടി രൂപയുടെ ആസ്തി

  തേനിയിലെ പെരിയകുളം ജങ്ഷനില്‍ ചായക്കട നടത്തിയിരുന്നു പനീര്‍ശെല്‍വം. 20000 രൂപ വായ്പ എടുത്തിട്ടായിരുന്നു ഈ കട വെച്ചത്. ഇന്ന് അദ്ദേഹം 2200 കോടി രൂപയുടെ ആസ്തിയുള്ള വ്യക്തിയാണ്. ഇതെങ്ങനെ സംഭവിച്ചു!!

  എല്ലാം മറച്ചുവച്ചു

  എല്ലാം മറച്ചുവച്ചു

  തേനി ജില്ലയുടെ പല പ്രദേശങ്ങളും പനീര്‍ശെല്‍വത്തിന്റേതാണ്. അദ്ദേഹത്തിനും കുടുംബത്തിനും കോടികളുടെ ആസ്തിയുണ്ടെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എന്നാല്‍ ഇക്കാര്യം പനീര്‍ശെല്‍വം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നില്ല. സത്യവാങ്മൂലത്തില്‍ എല്ലാം മറച്ചുവയ്ക്കുകയായിരുന്നു.

  വെറും ഒന്നര കോടി

  വെറും ഒന്നര കോടി

  തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന വേളയില്‍ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുള്ളത് ഒന്നര കോടിയുടെ ആസ്തിയാണ്. ആദായ നികുതി വകുപ്പ് അടുത്തിടെ നടത്തിയ റെയ്ഡിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയുടെ വീടുകളും ഓഫീസുകളും റെയ്ഡ് ചെയ്തപ്പോള്‍ ലഭിച്ച രേഖകളില്‍ ഇക്കാര്യം വിശദമാക്കുന്നുണ്ട്.

  റെഡ്ഡിയുടെ ഡയറി പറയും

  റെഡ്ഡിയുടെ ഡയറി പറയും

  ശേഖര്‍ റെഡ്ഡിയില്‍ നിന്ന് പനീര്‍ശെല്‍വം കോടികള്‍ കൈപ്പറ്റിയതിന്റെ രേഖകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. റെഡ്ഡിയുടെ ഡയറിയില്‍ നിന്ന് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച വിശദമായ അന്വേഷണം നടന്നേക്കുമെന്നാണ് സൂചന.

  കുടുംബവും ബിനാമിയും

  കുടുംബവും ബിനാമിയും

  പനീര്‍ശെല്‍വത്തിന്റെ പേരില്‍ മാത്രമല്ല സ്വത്തുള്ളത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പേരിലും കോടികളുടെ സ്വത്തുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ ആസ്തിയില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. തേനി, പെരിയകുളം, ആണ്ടിപ്പെട്ടി, കമ്പം, കുമിളി എന്നിവിടങ്ങളിലടക്കം ഭൂമിയുണ്ട്. പല ഭൂമികളും ബിനാമി പേരിലാണ് വാങ്ങിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

  11 വന്‍കിട കമ്പനികളില്‍ നിക്ഷേപം

  11 വന്‍കിട കമ്പനികളില്‍ നിക്ഷേപം

  തെങ്കരൈ എന്ന പ്രദേശത്ത് മാത്രം നിരവധി വീടുകള്‍ പനീര്‍ശെല്‍വത്തിന്റെ ബന്ധുക്കള്‍ക്കുണ്ട്. ആണ്‍മക്കളായ ജയപ്രദീപ്, രവീന്ദ്രനാഥ് കുമാര്‍ എന്നിവര്‍ക്ക് 2000 കോടിയോളം ആസ്തിയുണ്ട്. ഭാര്യ വിജയലക്ഷ്മി, മക്കളായ കവിത, ഭാനു എന്നിവരുടെ പേരിലും വിവിധ സ്ഥലങ്ങളില്‍ സ്വത്തുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് 11 വന്‍കിട കമ്പനികളിലും നിക്ഷേപമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

  ജയയുടെ ഇടംകൈ

  ജയയുടെ ഇടംകൈ

  ജയലളിതയുടെ വിശ്വസ്തനായിരുന്നു ഒ പനീര്‍ശെല്‍വം എന്ന ഒപിഎസ്. ജയലളിതയ്ക്ക് ജയില്‍ ശിക്ഷ വിധിച്ച വേളയില്‍ മുഖ്യമന്ത്രി പദം പനീര്‍ശെല്‍വത്തെ ഏല്‍പ്പിച്ചാണ് അവര്‍ ജയിലിലേക്ക് പോയത്. പിന്നീട് അസുഖ ബാധിതയായി കിടന്നപ്പോഴും മുഖ്യമന്ത്രിയുടെ പല വകുപ്പുകളും കൈകാര്യം ചെയ്തതും പനീര്‍ശെല്‍വം തന്നെ. പക്ഷേ, ഈ അവസരങ്ങളെല്ലാം അദ്ദേഹം ദുരുപയോഗം ചെയ്‌തോ എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്.

  ജയ-ശശികല-ഒപിഎസ്

  ജയ-ശശികല-ഒപിഎസ്

  ജയലളിതയുടെ ആസ്തി തന്നെ വരും 2000 കോടിയിലധികം. ജയലളിതയ്ക്കും തോഴി ശശികലയ്ക്കും കോടികളുടെ ആസ്തിയുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ആദായ മാര്‍ഗങ്ങള്‍ വ്യക്തമാക്കാന്‍ ഇരുവര്‍ക്കും സാധിച്ചതുമില്ല. തുടര്‍ന്നാണ് ബെംഗളൂരു കോടതി ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. ഒപിഎസിന്റെ വഴി എന്താകുമെന്ന് അറിയാന്‍ കാത്തിരിക്കണം.

  കൈക്കൊണ്ട് പണം വാങ്ങില്ല

  കൈക്കൊണ്ട് പണം വാങ്ങില്ല

  വ്യവസായി റെഡ്ഡിയുടെ ഡയറി അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇതിലാണ് രാഷ്ട്രീയ നേതാക്കളുമായി നടത്തിയ ഇടപാടുകളും കൈക്കൂലി കഥകളുമെല്ലാമുള്ളത്. പനീര്‍ശെല്‍വത്തിന് കോടികള്‍ കൈമാറിയെന്ന് ഡയറിയിലുണ്ട്. വിവിധ ആളുകള്‍ മുഖേനയാണ് പനീര്‍ശെല്‍വം പണം കൈപ്പറ്റിയത്. ഇക്കാര്യവും ഡയറയില്‍ വിശദീകരിച്ചിട്ടുണ്ട്. പനീര്‍ശെല്‍വം മാത്രമല്ല, വിശദമായ അന്വേഷണം നടന്നാല്‍ തമിഴ്‌നാട്ടിലെ നിരവധി രാഷ്ട്രീയ നേതാക്കളുടെ കളികള്‍ പുറത്താകും.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Tamil Nadu Deputy Chief Minister O Panneerselvam illegal asset: More Probe soon

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്