ഒപിഎസിനെ എംഎല്‍എമാര്‍ ചതിച്ചു!! ഡിഎംകെയും കൈവിട്ടു, വിജയിച്ചത് ചിന്നമ്മ തന്ത്രങ്ങള്‍
11 പേര് മാത്രമാണ് വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിനെതിരെ വോട്ടുചെയ്തത്
ചെന്നൈ: തമിഴ്നാട്ടില്‍ വിശ്വാസവോട്ടെടുപ്പില്‍ 122 വോട്ടുകളുമായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഭൂരിപക്ഷ നേടിയപ്പോള്‍ തിരിച്ചടി കിട്ടിയത് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ നീക്കങ്ങള്‍ക്കാണ്. 11 പേര് മാത്രമാണ് ശനിയാഴ്ച തമിഴ്നാട് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിനെതിരെ വോട്ടുചെയ്തത്.
ശശികല ക്യാമ്പില്‍ നിന്നുള്ള എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന അവകാശവാദം തെളിയിക്കാന്‍ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട പനീര്‍ശെല്‍വത്തിന് കഴിഞ്ഞില്ല. മുഖ്യമന്ത്രി പദത്തിലെത്തുന്നതിന് വേണ്ടി ശശികല തമിഴ്നാട്ടിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന നൂറിലധികം വരുന്ന എംഎല്‍എമാരാണ് ശശികലയുടെ വിശ്വസ്തന് എടപ്പാടിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കൂടെ നിന്നത്.

തിരിച്ചടിയായത് ഡിഎംകെ പ്രതിഷേധം
രഹസ്യബാലറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പനീര്‍ശെല്‍വവും ഡിഎംകെയും ആരംഭിച്ച പ്രതിഷേധം അതിരുകടന്നതോടെ ഡിഎംകെ എംഎല്‍എമാരെ സുരക്ഷാ ജീവനക്കാര്‍ ബലം പ്രയോഗിച്ച് സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഡിഎംഎകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന് ഉള്‍പ്പെടെ സഭയ്ക്കുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെയാണ് ബലം പ്രയോഗിച്ച് പുറത്താക്കിയത്. ഇതാണ് പനീര്‍ശെല്‍വത്തിന് തിരിച്ചടിയായത്.

ഡിഎംകെയുടേയും സ്റ്റാലിന്റെയും വാക്ക് പാഴായി
വിശ്വാസ വോട്ടെടുപ്പില്‍ പനീര്‍ശെല്‍വത്തിനൊപ്പം നിന്ന് സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന് വ്യക്തമാക്കിയിരുന്നു. ഡിഎംകെയുടെ 9 എംഎല്‍എമാരുടെ പിന്തുണയും തനിക്കൊപ്പമുള്ള 11 എംഎല്‍എമാരും അതിന് പുറമേ ശശികല പാളയത്തില്‍ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടേയും പിന്തുണയോടെ വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാമെന്നായിരുന്നു ഒപിഎസ് കണക്കുകൂട്ടിയിരുന്നത്.

രഹസ്യബാലറ്റിന് വേണ്ടിയുള്ള പ്രതിഷേധം
രഹസ്യ ബാലറ്റ് വഴി വിശ്വാസ വോട്ട് രേഖപ്പെടുത്താന്‍ അനുവദിച്ചാല്‍ ശശികല പക്ഷത്തുനിന്ന് കൂടുതല്‍ പിന്തുണ ലഭിയ്ക്കുമെന്ന ഒപിഎസിന്റെ പ്രതീക്ഷയും സ്പീക്കര്‍ രഹസ്യബാലറ്റിന് അനുമതി നിഷേധിച്ചതോടെ ഇല്ലാതായി. രഹസ്യബാലറ്റ് നടത്താനാവില്ലെന്ന് നേരത്തെ തന്നെ നിയമവൃത്തങ്ങള്‍ വ്യക്തമാക്കി.
രഹസ്യ ബാലറ്റ് വഴി വിശ്വാസ വോട്ട് രേഖപ്പെടുത്താന്‍ അനുവദിച്ചാല്‍ ശശികല പക്ഷത്തുനിന്ന് കൂടുതല്‍ പിന്തുണ ലഭിയ്ക്കുമെന്ന ഒപിഎസിന്റെ പ്രതീക്ഷയും സ്പീക്കര്‍ രഹസ്യബാലറ്റിന് അനുമതി നിഷേധിച്ചതോടെ ഇല്ലാതായി. രഹസ്യബാലറ്റ് നടത്താനാവില്ലെന്ന് നേരത്തെ തന്നെ നിയമവൃത്തങ്ങള്‍ വ്യക്തമാക്കി.

കോണ്‍ഗ്രസും മുസ്ലിം ലീഗും
തമിഴ്നാട് നിയമസഭയില്‍ എട്ട് എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് ലഭിച്ച നിര്‍ദേശം ഒപിഎസിനെ പിന്തുണയ്ക്കാനായിരുന്നു. ഒരു എംഎല്‍എ മാത്രമുള്ള മുസ്ലിം ലീഗും ഒപിഎസിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡിഎംകെ പ്രതിഷേധത്തെ തുടര്‍ന്ന് എംഎല്‍എമാരെ സഭയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ വിശ്വാസ പ്രമേയത്തിനെതിരെ വോട്ട് രേഖപ്പെടുത്താന്‍ ഒപിഎസിന് കഴിഞ്ഞില്ല.

പാരയായത് അണ്ണാ ഡിഎംകെ വിപ്പോ
വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി ജയിച്ചതിനാല്‍ പനീശെല്‍വത്തിനും പാര്‍ട്ടി വിപ്പ് ബാധകമാണ്. വിപ്പ് അനുസരിക്കാത്ത പക്ഷം പാര്‍ട്ടിയില്‍ നിന്ന് അയോഗ്യനാക്കപ്പെടുമെന്ന് ഭയന്ന എംഎല്‍മാര്‍ പളനിസാമിയെ പിന്തുണച്ചുവെന്നും സൂചനയുണ്ട്.
വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി ജയിച്ചതിനാല്‍ പനീശെല്‍വത്തിനും പാര്‍ട്ടി വിപ്പ് ബാധകമാണ്. വിപ്പ് അനുസരിക്കാത്ത പക്ഷം പാര്‍ട്ടിയില്‍ നിന്ന് അയോഗ്യനാക്കപ്പെടുമെന്ന് ഭയന്ന എംഎല്‍മാര്‍ പളനിസാമിയെ പിന്തുണച്ചുവെന്നും സൂചനയുണ്ട്.

അമ്മയുടെ വഴി തന്നെ ഒപിഎസിനും
1988ല്‍ അണ്ണാ ഡിഎംകെ സ്ഥാപകന്‍ എംജിആറിന്റെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എഴുപതിലധികം അംഗങ്ങളുടെ ഭൂരിപക്ഷമുണ്ടെന്ന് ജയലളിത അവകാശപ്പെട്ടെങ്കിലും ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതോടെ 131 എംഎല്‍മാരില്‍ 97 പേരുടെ പിന്തുണയുമായി ജാനകി രാമചന്ദ്രന് മുഖ്യമന്ത്രി സ്ഥാനത്തെത്തുകയായിരുന്നു. എന്നാല്‍ 24 ദിവസത്തെ ആയുസ് മാത്രമായിരുന്നു ജാനകി രാമചന്ദ്രന് മന്ത്രിസഭയ്ക്ക് ഉണ്ടായിരുന്നുള്ളൂ.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications