കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജല്ലിക്കെട്ട് സമരത്തിനിടെ തീവ്രവാദികളുണ്ടായിരുന്നതായി പനീര്‍ശെല്‍വം

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: ജല്ലിക്കെട്ട് സമരത്തെ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് അമര്‍ച്ച ചെയ്തതിനെ ന്യായീകരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം. മറീനാ ബീച്ചില്‍ പ്രതിഷേധിച്ചവരുടെ ഇടയില്‍ ഉസാമ ബിന്‍ ലാദന്റെ ചിത്രങ്ങള്‍ ഉണ്ടായിരുന്നതായി പനീര്‍സെല്‍വം നിയമസഭയെ അറിയിച്ചു. പോലീസ് നടപടിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

മറീനാ ബീച്ചില്‍ പ്രതിഷേധിച്ചവരുടെ ഇടയില്‍ ദേശവിരുദ്ധ ശക്തികള്‍ ഉണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനായി ലാദന്റെ ചിത്രം പതിച്ച ബാനറുകളുമായി പ്രതിഷേധക്കാരില്‍ ചിലര്‍ നില്‍ക്കുന്ന ചിത്രങ്ങളും മുഖ്യമന്ത്രി സഭയില്‍ വച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധം വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളും ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ops

ചിലര്‍ പ്രത്യേക തമിഴ്‌നാട് രാജ്യത്തിനായി വാദിച്ചു. റിപ്പബ്ലിക് ദിനം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്‌തെന്നും അദ്ദേഹം സഭയെ അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ കരിങ്കൊടി കാണിക്കാനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ചില സംഘങ്ങള്‍ക്കു താല്‍പ്പര്യമുണ്ടായിരുന്നു. ചെറിയ സേനയെ മാത്രമേ പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ ഉപയോഗിച്ചുള്ളവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചില പൊലീസുകാര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. പൊലീസ് വാഹനങ്ങള്‍ക്കും തകരാര്‍ പറ്റി. എന്നാല്‍, സംഭവവികാസങ്ങളില്‍ ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെ വച്ച് അന്വേഷിക്കണമെന്ന സ്റ്റാലിന്റെ ആവശ്യം ഉന്നയിച്ചെങ്കിലും പനീര്‍സെല്‍വം നിരാകരിച്ചു. ഇതേത്തുടര്‍ന്ന് ഡിഎംകെ എംഎല്‍എമാര്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

English summary
Panneerselvam says Anti-social elements infiltrated jallikattu protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X