കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിതാഭ് കാന്ത് ഒഴിയുന്നു; പരമേശ്വരന്‍ അയ്യര്‍ നീതി ആയോഗിന്റെ പുതിയ സിഇഒ

Google Oneindia Malayalam News

ന്യൂദല്‍ഹി: പരമേശ്വരന്‍ അയ്യര്‍ ഐ എ എസിനെ നിതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി ഇ ഒ) നിയമിച്ചു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് ആണ് അദ്ദേഹത്തിന്റെ നിയമനം പ്രഖ്യാപിച്ചത്. നിതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി രണ്ട് വര്‍ഷത്തേക്കാണ് പരമേശ്വരന്‍ അയ്യര്‍ ഐ എ എസിനെ നിയമിച്ചിരിക്കുന്നത്.

നിലവിലെ സി ഇ ഒ അമിതാഭ് കാന്തിന്റെ കാലാവധി 2022 ജൂണ്‍ 30-ന് പൂര്‍ത്തിയാകുന്നത് പരിഗണിച്ചാണ് പുതിയ നിയമനം. അമിതാഭ് കാന്തിന് ബാധകമായ അതേ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസരിച്ചാണ് അയ്യരുടെ നിയമനം നടന്നതെന്ന് പേഴ്സണല്‍ മന്ത്രാലയം ഉത്തരവില്‍ പറയുന്നു.

efr

ഉത്തര്‍പ്രദേശ് കേഡറിലെ 1981 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ പരമേശ്വരന്‍ അയ്യര്‍ അറിയപ്പെടുന്ന ശുചിത്വ വിദഗ്ധനുമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കുടിവെള്ള, സാനിറ്റേഷന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവച്ചിരുന്നു. 2009-ല്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ നിന്ന് അയ്യര്‍ സ്വമേധയാ വിരമിച്ചു. ഐക്യരാഷ്ട്രസഭയില്‍ സീനിയര്‍ റൂറല്‍ വാട്ടര്‍ സാനിറ്റേഷന്‍ സ്‌പെഷ്യലിസ്റ്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

വീണ്ടും ബീച്ച് ഫോട്ടോയുമായി ഞെട്ടിച്ച് അഹാന; വൈറല്‍ ചിത്രങ്ങള്‍

ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാരിനൊപ്പം വിദ്യാഭ്യാസ മേഖലയിലും പരമേശ്വരന്‍ അയ്യര്‍ പ്രവര്‍ത്തിച്ചിരുന്നു. സ്വച്ഛ് ഭാരതിന്റെ പിന്നിലെ പ്രധാന ശക്തിയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ 90 ദശലക്ഷത്തിലധികം ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചുകൊണ്ട് തുറന്ന മലമൂത്രവിസര്‍ജ്ജനം ഇല്ലാതാക്കുന്നതിനുള്ള ക്യാംപെയിനായ സ്വച്ഛ് ഭാരതിനായി വലിയ പ്രവര്‍ത്തനം നടത്തി.

ഷോക്കടിക്കുമോ? സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു; പ്രഖ്യാപനം നാളെ, അറിയേണ്ടതെല്ലാംഷോക്കടിക്കുമോ? സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു; പ്രഖ്യാപനം നാളെ, അറിയേണ്ടതെല്ലാം

ആറ് വര്‍ഷമായി അമിതാഭ് കാന്താണ് നിതി ആയോഗ് സി ഇ ഒ. 2021 ജൂണില്‍ അമിതാഭ് കാന്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കിയിരുന്നു. കേരള കേഡറിലെ 1980 ബാച്ച് വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് 2016 മുതല്‍ നിതി ആയോഗിന്റെ സി ഇ ഒയാണ്. ഇക്കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായ വികസനം, സാങ്കേതികവിദ്യ, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളില്‍ പങ്കാളിയായിരുന്നു അമിതാഭ് കാന്ത്.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
Parameswaran Iyer to take over as Niti Aayog CEO as Amitabh Kant leaves
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X