മാന്തോപ്പില്‍ നിന്ന് മാങ്ങ പറിച്ചതിന് പത്തു വയസ്സുകാരനെ കൊലപ്പെടുത്തി?
ലഖ്നൗ: മാന്തോപ്പില്‍ നിന്ന് മാങ്ങ പറിച്ചതിന് പത്തുവയസ്സുകാരെ കൊലപ്പെടുത്തിയതായി രക്ഷിതാക്കള്‍ പരാതി നല്‍കി.ലഖ്‌നൗ ഗോസായി ഗഞ്ചിലെ സത്വാര ഗ്രാമത്തിലാണ് സംഭവം.കര്‍ഷകനായ ഉജഗര്‍ ദ്വിവേദിയുടെയും അര്‍ച്ചനയുടെയും മകനായ സത്യം ദ്വിവേദിയാണ് കൊല്ലപ്പെട്ടത്.
മാതാപിതാക്കള്‍ വൈകിട്ട് ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോയിരുന്നു.പത്തു മണിയോടെ സുല്‍ത്താന്‍പുര്‍ ഹൈവേയ്ക്കു സമീപമുളള മാന്തോപ്പില്‍ നിന്നും മാങ്ങ പറിക്കാനായി ലവ്‌കേഷ് ദ്വിവേദി,ധീരജ് ദ്വിവേദി,റിങ്കു ദ്വിവേദി എന്നിവര്‍ക്കൊപ്പം പോയ സത്യം പിന്നെ തിരിച്ചു വന്നില്ലെന്നു രക്ഷിതാക്കള്‍ പറയുന്നു.ഞായറാഴ്ച്ച രാവിലെ ഏഴുമണിയോടെയാണ് കുട്ടിയെ മാവിന്‍ തോപ്പില് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ശരീരമാകെ മണ്ണു പുരണ്ട നിലയിലായിരുന്നു.

പൊതുവെ ഫാം ഉടമയും അനധികൃതമായി മാങ്ങ പറിക്കാനെത്തുന്നവരും തമ്മില്‍ സംഘര്‍ഷം പതിവാണെന്നാണ് പോലീസ് പറയുന്നത്.ഫാം ഉടമയെയും കുട്ടിയോടൊപ്പം പോയ മൂന്നു പേരെയും ചൊദ്യം ചോദ്യം ചെയ്തുവരികയാണ്.ഇവര്‍ മൂവരും 20 നും 25 നും ഇടയില്‍ പ്രായമുളളവരാണ്.കുട്ടി പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഇരയായിരുന്നോ എന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചതിനു ശേഷമേ പറയാന്‍ കഴിയൂ എന്നും കേസ് അന്വേിക്കുന്ന ഗോസായിഗഞ്ച് പോലീസ് പറഞ്ഞു.












Click it and Unblock the Notifications