സ്വർണ്ണത്തിന് വേണ്ടി 15കാരിയെ ബലി നൽകി: മന്ത്രവാദി പീഡിപ്പിക്കുന്നതിനും രക്ഷിതാക്കൾ സാക്ഷി!!

  • Posted By:
Subscribe to Oneindia Malayalam

കാൺപൂർ: കുടുംബത്തിൻറെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ രക്ഷിതാക്കൾ 15കാരിയായ മകളെ ബലി നൽകി. മകളെ ബലിനൽകിയാൽ അ‍ഞ്ച് കിലോ സ്വര്‍ണ്ണം ലഭിക്കുമെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് മകളെ ബലി നല്‍കാൻ രക്ഷിതാക്കൾ തയ്യറായതെന്നാണ് റിപ്പോർട്ടുകൾ.

ജ്വല്ലറി ഉടമയായ മഹവീർ പ്രസാദ്- പുഷ്പ ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട കവിതയെന്ന പെൺകുട്ടി. മകളെ ബലി നല്‍കുന്നതോടെ കുടുംബം നേരിട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന് രക്ഷിതാക്കളെ ബോധിപ്പിച്ച ക‍ൃഷ്ണശർമ എന്ന മന്ത്രവാദിയാണ് 15കാരിയെ ബലി നൽകി മന്ത്രവാദ ക്രിയകൾ പൂർത്തിയാക്കിയത്. കഴുത്തറുത്ത് കൊന്നശേഷം പെൺകുട്ടിയുടെ രക്തം കുലദേവതയ്ക്ക് സമർപ്പിക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രി കുടുംബസമേതം അന്നപൂർണ്ണ ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയെ പിപ്പാരിയ ബോധോസാ ഗ്രാമങ്ങൾക്ക് ഇടയിലുള്ള ആൽമരച്ചുവട്ടിലെത്തിച്ച ശേഷം മാതാപിതാക്കളുടെ സാന്നിധ്യത്തിൽ നഗ്നയാക്കിയാണ് പൂജാ കർമ്മങ്ങൾ നടത്തിയത്. പെൺകുട്ടിയെ ശ്വാസം മുട്ടിച്ചുകൊന്ന ശേഷം മൃതദേഹം വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

photo-2017

എന്നാല്‍ പൂജയ്ക്ക് ശേഷം സ്വർണ്ണം ലഭിക്കാതിരുന്നതിനെ തുടർന്ന് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ പിതാവ് പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് മന്ത്രവാദിയുടെ കള്ളക്കളികൾ പുറത്തുവരുന്നത്. പിതാവിന്‍റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. മന്ത്രവാദിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.

English summary
Parents allow exorcist to kill 15-year-old daughter,wanted to appease god for gold
Please Wait while comments are loading...