Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ മകളെ മാതാപിതാക്കള്‍ വിഷം നല്‍കി കൊന്നു

ബെംഗളൂരു: പതിനേഴു വയസ്സുള്ള സ്വന്തം മകളെ മാതാപിതാക്കള്‍ വിഷം നല്‍കി കൊന്നു. ദളിത് യുവാവിനൊപ്പം ഒളിച്ചോടിയതിനാണ് മകളെ അച്ഛനും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ രാമനാഗറിലാണ് സംഭവം നടക്കുന്നത്. രക്ഷിതാക്കളായ ഗോവിന്ദ് രാജയെയും, ജയലക്ഷ്മിയെയും പോലീസ് അറസ്റ്റ് ചെയ്തു.

മകള്‍ രജിതയ്ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയാണുണ്ടായത്. പിന്നീട് മകള്‍ ആത്മഹത്യ ചെയ്തുവെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു. എന്നാല്‍, സംശയം തോന്നിയ പോലീസ് മാതാപിതാക്കളെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് സത്യാവസ്ഥ പുറത്തുവരികയുമായിരുന്നു. ഒളിച്ചോടിയെന്നുള്ള നാണക്കേട് കൊണ്ടാണത്രേ മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്നാണ് പോലീസ് വ്യക്തമാക്കിയത്.

murder-first-night

മകള്‍ രജിത ഇവരുടെ ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. അവിടെവെച്ചാണ് പെയിന്റിങ് ജോലി ചെയ്യുന്ന മഞ്ജുനാഥുമായി അടുപ്പത്തിലാകുന്നത്. ഇവരുടെ അയല്‍വാസിയായിരുന്നു മഞ്ജുനാഥ്. ഈ ബന്ധം ബന്ധുക്കള്‍ അറിയുകയും കുട്ടിയെ വീട്ടിലേക്ക് തിരിച്ചയക്കുകയുമാണുണ്ടായത്. തുടര്‍ന്ന് പെണ്‍കുട്ടി അടുത്ത ദിവസം മഞ്ജുനാഥുമായി ഒളിച്ചോടുകയും ചെയ്തു.

പോലീസില്‍ പരാതിപ്പെട്ട രക്ഷിതാക്കള്‍ അടുത്ത ദിവസം തന്നെ രണ്ടുപേരെയും കണ്ടെത്തിയിരുന്നു. മഞ്ജുനാഥിനെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്ക് വിട്ടുകൊടുക്കയുമാണ് ചെയ്തത്. പിന്നീടാണ് മകള്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത അറിയുന്നത്. സംഭവത്തില്‍ സംശയം തോന്നിയ പോലീസ് രക്ഷിതാക്കളെ ചോദ്യം ചെയ്യുകയാണുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+