Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് ആക്രമണം: അക്രമികളെ സ്‌പോണ്‍സര്‍ ചെയ്തത് ഭരണകക്ഷി എംപി എന്ന് ശശി തരൂര്‍

ന്യൂദല്‍ഹി: ലോക്സഭയിലേക്ക് ഇരച്ചുകയറിയ രണ്ട് പേരെ സ്‌പോണ്‍സര്‍ ചെയ്തത് ഭരണകക്ഷിയിലെ ഒരു പാര്‍ലമെന്റ് അംഗമാണെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. സുരക്ഷാ ഭീഷണിയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ സുരക്ഷാ വീഴ്ചയെ കുറിച്ചും അദ്ദേഹം ചോദ്യമുന്നയിച്ചു.

' അക്രമികളെ സ്‌പോണ്‍സര്‍ ചെയ്തത് ഭരണകക്ഷിയിലെ ഒരു സിറ്റിംഗ് എം പി ആണെന്നതാണ് വസ്തുത. ഇവര്‍ ഗ്യാസ് പിസ്റ്റളുകള്‍ കടത്തി. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് കാണിക്കുന്നത്. ചില മുദ്രാവാക്യങ്ങള്‍ ഞങ്ങളില്‍ ചിലര്‍ക്ക് കേള്‍ക്കാനായില്ല. പഴയ കെട്ടിടത്തിലെ ക്രമീകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ പുതിയ കെട്ടിടം നന്നായി ക്രമീകരിച്ചതായി തോന്നുന്നില്ല,'' ശശി തരൂര്‍ പറഞ്ഞു.

Shashi Tharoor

2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികത്തിലാണ് സംഭവം നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാ വീഴ്ചകളെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ആഭ്യന്തര മന്ത്രി രാജ്യത്തോട് വിശദീകരിക്കണം എന്നും അത്രത്തോളം ഗൗരവമുള്ള വിഷയമാണിത് എന്ന് താന്‍ വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ഉച്ചയോടെ ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ട് പേര്‍ ലോക്സഭയുടെ ചേമ്പറിലേക്ക് ചാടിക്കയറിയത്.

രണ്ട് പേരും സ്പീക്കറുടെ അടുത്തേക്ക് നീങ്ങിയപ്പോള്‍ എം പിമാരും സുരക്ഷാ ഉദ്യോഗസ്ഥരും അവരെ കീഴടക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ച് കൊണ്ട് ഷൂസിനുള്ളില്‍ ഒളിപ്പിച്ച ഗ്യാസ് പിസ്റ്റളുകളാല്‍ പാര്‍ലമെന്റില്‍ പുക ഉയര്‍ത്തുകയും ചെയ്തു. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് വിവരം. രണ്ട് പേര്‍ പാര്‍ലമെന്റിന് അകത്തും രണ്ട് പേര്‍ പുറത്തും പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.

മറ്റ് രണ്ട് പേര്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് പറഞ്ഞത്. അതേസമയം സംഭവം ആശങ്കാജനകമാണെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ആക്രമണത്തില്‍ ഉന്നതതല അന്വേഷണം നടക്കുന്നുണ്ട് എന്നും അതിന് അനുസരിച്ച് നടപടിയെടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭയിലെ സുരക്ഷ സംബന്ധിച്ച് സമഗ്രമായ അവലോകനം നടത്തും.

അതേസമയം അക്രമികളെ പിടികൂടിയ എം പിമാരെയും ജീവനക്കാരെയും ഓം ബിര്‍ള അഭിനന്ദിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന പുറപ്പെടുവിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. ലോക്‌സഭയിലെ സുരക്ഷാ വീഴ്ച രാജ്യത്തിന്റെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+