1 മിനുട്ടിന് രണ്ടര ലക്ഷം; പാര്‍ലമെന്റ് നടത്തിപ്പിന് വേണ്ട തുക ഇത്ര, നഷ്ടം ഇങ്ങനെ
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സെഷന്‍ ജൂലായ് 20നാണ് ആരംഭിച്ചത്. എന്നാല്‍ എന്നാല്‍ ഇത്രയും ദിവസമായിട്ടും പാര്‍ലമെന്റ് പൂര്‍ണമായും പ്രവര്‍ത്തിച്ചിട്ടില്ല. എല്ലായിടത്തും ചര്‍ച്ചകള്‍ അത് ഉണ്ടാക്കുന്ന നഷ്ടത്തെ കുറിച്ചാണ്. 2016ല്‍ പാര്‍ലമെന്റ് അംഗം ബൈജയന്ത് പാണ്ഡ പറഞ്ഞ കാര്യം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. നഷ്ടപ്പെട്ട സമയത്തിന്റെ പണം താന്‍ തിരിച്ചുനല്‍കുമെന്നായിരുന്നു എംപിയുടെ പ്രഖ്യാപനം.
ഇത്തവണയും സമാനമാണ് കാര്യങ്ങള്‍. എത്ര കാലം ഈ പ്രശ്‌നങ്ങള്‍ തുടരുമെന്നാണ് ചോദ്യം. ജനങ്ങളുടെ ക്ഷേമത്തെ സംബന്ധിക്കുന്ന പല ബില്ലുകളും, നയരൂപീകരണവുമെല്ലാം തടസപ്പെട്ട് നില്‍ക്കുകയാണ്. ജനുവരി 31 മുതല്‍ ഏപ്രില്‍ ആറ് വരെയും, ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 12 വരെയുമുള്ള രണ്ട് ഘട്ടങ്ങളായി നടത്തിയ ബജറ്റ് സെഷനും ഇതുപോലെ യാതൊരു നേട്ടവുമില്ലാതെ ബഹളത്തില്‍ മുങ്ങി പോയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ ഉല്‍പ്പാദന ക്ഷമത രേഖപ്പെടുത്തിയതും ഈ വര്‍ഷമാണ്.

17ാം ലോക്‌സഭ പൂര്‍ണമായും പ്രവര്‍ത്തിച്ചത് 230 ദിവസങ്ങള്‍ മാത്രമാണ്. ഇനി ആകെ കുറച്ച് മാസങ്ങള്‍ മാത്രമാണ് ഈ സഭയ്ക്ക് മുന്നിലുള്ളത്. 16ാം ലോക്‌സഭയാണ് ഏറ്റവും കുറവ് സിറ്റിംഗ് ദിനങ്ങള്‍ ഉള്ളത്. 331 ദിവസങ്ങള്‍ മാത്രമാണ് സഭ പൂര്‍ണമായും പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇനി ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് 17ാം ലോക്‌സഭയ്ക്ക് മുന്നിലുള്ളത്. ഇതിനെ മറികടക്കാന്‍ യാതൊരു സാധ്യതയും മുന്നില്‍ ഇല്ല. 1952 ന് ശേഷം ഏറ്റവും കുറഞ്ഞ ദിനങ്ങള്‍ പ്രവര്‍ത്തിച്ച സഭയായി ഇതോടെ 17ാം സഭ അറിയപ്പെടും.
133.6 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്ന സഭ ആകെ പ്രവര്‍ത്തിച്ചത് 45.9 മണിക്കൂറാണ്. രാജ്യസഭ പ്രവര്‍ത്തിക്കേണ്ടിയിരുന്നത് 130 മണിക്കൂറാണ്. എന്നാല്‍ പ്രവര്‍ത്തിച്ചതോ 32.3 മണിക്കൂറുകള്‍. 2021 ഓഗസ്റ്റില്‍ പെഗാസസ് ആരോപണത്തില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കിയപ്പോള്‍ സഭ പ്രവര്‍ത്തിച്ചത് 18 മണിക്കൂര്‍ മാത്രമാണ്. 107 മണിക്കൂറായിരുന്നു പ്രവര്‍ത്തിക്കേണ്ടിയിരുന്നത്. ഇതിന്റെയെല്ലാം ധനനഷ്ടം ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ്. നോട്ടുനിരോധനത്തിന് ശേഷമുള്ള പാര്‍ലമെന്റ് നടപടികള്‍ പ്രതിപക്ഷം സ്തംഭിപ്പിച്ചിരുന്നു. അന്ന് നഷ്ടം വന്നത് 144 കോടി രൂപയാണ്. 138 കോടി പാര്‍ലമെന്റ് നടത്തിപ്പിനാണ്. ബാക്കി വരുന്ന ആറ് കോടി ശമ്പളമായിട്ടെല്ലാം നല്‍കുന്നതാണ്.
നികുതി നല്‍കുന്ന ജനങ്ങളുടെ 133 കോടിയാണ് 2021ല്‍ നഷ്ടമായതെന്ന് നേരത്തെ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2012ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിരുന്നപ്പോള്‍ വര്‍ഷകാല സെഷന്‍ ഒന്നാകെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. കല്‍ക്കരി അഴിമതിയായിരുന്നു പ്രധാന കാരണം. അന്ന് നഷ്ടം എത്രയാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു.
ഓരോ മിനുട്ടിനും രണ്ടര ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഇത്രയും പണം ജനങ്ങള്‍ക്കാണ് നഷ്ടം വരുന്നത്. ഇപ്പോഴത്തെ ചെലവ് നോക്കുമ്പോള്‍ രണ്ടര ലക്ഷത്തില്‍ കൂടുതല്‍ വന്നേക്കാം. പുതിയ പാര്‍ലമെന്റ് നിര്‍മിക്കാനുള്ള ചെലവ് 1250 കോടി രൂപയാണ്. 2019 ജൂണ്‍ 17 മുതല്‍ ഓഗസ്റ്റ് 7 വരെയുള്ള ബജറ്റ് സെഷനില്‍ പാര്‍ലമെന്റ് പ്രവര്‍ത്തിച്ചത് 281 മണിക്കൂറാണ്. ഇത് കഴിഞ്ഞ 20 വര്‍ഷത്തെ കണക്കെടുത്താണ് ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ വര്‍ഷമാണ്.












Click it and Unblock the Notifications