പാര്‍ലമെന്റ് ഇന്നും കലുഷിതം, തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്‍ പാസാക്കി, ഇന്ന് സഭയില്‍ സംഭവിച്ചത്
ദില്ലി: പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പലതവണ നിര്‍ത്തിവെച്ചു. കലുഷിതമായ ദിനമാണ് ശൈത്യകാല സമ്മേളനത്തില്‍ വീണ്ടും ഉണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങളില്‍ ഇന്ന് പ്രതിപക്ഷം രംഗത്തെത്തി. അതേസമയം തിരഞ്ഞെടുപ്പ് നിയമ പരിഷ്‌കരണങ്ങള്‍ നിര്‍ദേശിച്ചുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍ പാസാക്കി. വോട്ടര്‍ ഐഡി കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ബില്ലാണ് പാസാക്കിയത്. അതേസമയം പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കാളിയാവില്ലെന്ന് പ്രഖ്യാപിച്ചു. പന്ത്രണ്ട് എംപിമാരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ശേഷമേ സഭയിലെ ചര്‍ച്ചയില്‍ പങ്കെടുക്കൂ എന്ന് ഇവര്‍ അറിയിച്ചു. ലഖിംപൂര്‍ ഖേരി അടക്കമുള്ള വിഷയങ്ങളില്‍ ലോക്‌സഭ ഇന്നും ബഹളത്തില്‍ മുങ്ങി.
തുടര്‍ച്ചയായി രാജ്യസഭാ നടപടികള്‍ തടസ്സപ്പെടുന്നതില്‍ സര്‍ക്കാരും അതൃപ്തിയിലായിരുന്നു. പ്രതിപക്ഷത്തെ നാല് പാര്‍ട്ടികളെ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തു. എന്നാല്‍ എന്തുകൊണ്ട് നാല് പാര്‍ട്ടികളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചത് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്തു. ലോക്‌സഭ ബഹളത്തില്‍ മുങ്ങി നില്‍ക്കവെയാണ് തിരഞ്ഞെടുപ്പ് ഭേദഗതി നിയമം പാസാക്കിയത്. പ്രതിപക്ഷം ഈ ബില്ലിനെ ചോദ്യം ചെയ്തു. ജനങ്ങളുടെ സ്വകാര്യതയുടെ ലംഘനമായി ഇത് മാറുമെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ആ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ടെന്നായിരുന്നു കിരണ്‍ റിജിജു മറുപടി നല്‍കിയത്. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്.
ഒരേ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ആവര്‍ത്തിച്ച് വരുന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമം കൊണ്ട് സാധിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനും അവകാശപ്പെടുന്നത്. എന്നാല്‍ ജനങ്ങളുടെ മൗലികാവകാശങ്ങളെ കുറിച്ച് എന്തുകൊണ്ട് സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്ന് പ്രതിപക്ഷം ചോദിച്ചു. ജനങ്ങളുടെ അവകാശങ്ങളെയാണ് ഇത് ഇല്ലാതാക്കുന്നത്. ഈ ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. ജനങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ് ഈ ബില്‍. ഇന്ത്യയില്‍ ഡാറ്റ സംരക്ഷണ നിയമം ഇല്ല. അതുകൊണ്ട് തന്നെ ഇത്തരമൊരു നിയമം ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും ചൗധരി പറഞ്ഞു.
വോട്ടിംഗ് എന്നത് നിയമപരമായ അവകാശമായത്. അത് സഭയുടെ അധികാരത്തിന് പുറത്തുള്ള കാര്യമാണ്. ആധാര്‍ നിയമവും തിരഞ്ഞെടുപ്പ് നിയമവും തമ്മില്‍ യോജിക്കാനാവില്ല. സുപ്രീം കോടതി വിധിയെ തന്നെ അട്ടിമറിക്കുന്ന ബില്ലാണിതെന്നും തിവാരി പറഞ്ഞു. ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി ബില്‍ പാര്‍ലമെന്റ് സംയുക്ത സമിതി കൈമാറിയിട്ടുണ്ട്. മെഡിറ്റേഷന്‍ ബില്ലും ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സീനിയര്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി. വിവിധ വിഷയങ്ങളിലാണ് ചര്‍ച്ച നടത്തിയത്. രാജ്‌നാഥ് സിംഗ്, നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, നരേന്ദ്ര സിംഗ് തോമര്‍, കിരണ്‍ റിജിജു, എന്നീ മന്ത്രിമാര്‍ യോഗത്തിലുണ്ടായിരുന്നു.
കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ