Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധം, രാഹുലിന്റെ അടിയന്തര പ്രമേയം, പാര്‍ലമെന്റില്‍ ഇന്ന് സംഭവിച്ചത്

ദില്ലി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ പതിമൂന്നാം ദിനത്തിലും കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ഒരിക്കല്‍ കൂടി പന്ത്രണ്ട് പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ ചര്‍ച്ചയായി. ഇതിനെ തുടര്‍ന്നാണ് സഭയില്‍ ഇന്നും പ്രശ്‌നങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ വീട്ടില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വെങ്കയ്യ നായിഡുവുമായി വീണ്ടും ഇക്കാര്യം സംസാരിക്കാന്‍ തീരുമാനിച്ചിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ശരത് പവാര്‍ തന്നെ ആവശ്യപ്പെടണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ പിന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം തന്നെ ലഖിംപൂര്‍ ഖേരി അക്രമവും പ്രതിപക്ഷം ശക്തമായി സഭയില്‍ ഉന്നയിച്ചു.

1

രാജ്യസഭ എംപിമാരുടെ സസ്‌പെന്‍ഷനെ തുടര്‍ന്ന് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തില്‍ പലതവണയാണ് നിര്‍ത്തിവെച്ചത്. ലോക്‌സഭയില്‍ ലഖിംപൂര്‍ ഖേരിയിലായിരുന്നു പ്രതിഷേധം ശക്തമായത്. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതോടെ പലതവണ സഭാ നടപടികള്‍ ലോക്‌സഭയില്‍ തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഖിംപൂര്‍ ഖേരി അക്രമത്തില്‍ പുറത്തുവന്നിരുന്നു. അക്രമം നടത്തുന്നതിനായി മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എസ്‌ഐടി പറഞ്ഞിരുന്നു. ഇതാണ് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിന് കാരണമായിരിക്കുന്നത്.

മന്ത്രിയെ പുറത്താക്കാന്‍ പ്രതിപക്ഷം സമ്മര്‍ദം ചെലുത്തിയിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം പ്രതിരോധത്തിലാണ്. അതേസമയം ലോക്‌സഭയില്‍രാഹുല്‍ ഗാന്ധിയുടെ അടിയന്തര പ്രമേയ നോട്ടീസും ഇന്ന് ഉണ്ടായിരുന്നു. അജയ് മിശ്ര പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തരപ്രമേയ നോട്ടീസ് രാഹുല്‍ കൊണ്ടുവന്നത്. സഭയുടെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച്, പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ നടത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അതേസമയം ലഖിംപൂര്‍ ഖേരി വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് പോലും സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാര്‍ പരമാവധി ഈ വിഷയത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ്.

മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അതേസമയം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ശരിയായ സമയത്ത് തിരികെ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. നേരത്തെ പാര്‍ലമെന്റില്‍ ഉടന്‍ തന്നെ സംസ്ഥാനപദവി കശ്മീരിന് തിരികെ നല്‍കുമെന്നായിരുന്നു റായ് പറഞ്ഞിരുന്നത്. മണ്ഡല വിഭജനം അടക്കം പൂര്‍ത്തിയാക്കി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കശ്മീരില്‍ നിന്നുള്ള നേതാക്കളെ നേരത്തെ അമിത് ഷാ കണ്ടിരുന്നു. അതില്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്നും, സംസ്ഥാന പദവി തിരികെ നല്‍കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യം മുമ്പ് പറഞ്ഞിരുന്നു.

Recommended Video

cmsvideo
    അര്‍ധരാത്രിയില്‍ വാരണാസി ചുറ്റി മോദിയും യോഗിയും | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+