• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശീതകാല സമ്മേളനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; പ്രതിഷേധത്തിനിടെ അവതരിപ്പിച്ചത് നിരവധി ബില്ലുകള്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശീതകാല സമ്മേളനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ലോക്‌സഭയിലും, രാജ്യസഭയിലും പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടയിലും നിരവധി ബില്ലുകള്‍ അവതരിപ്പിച്ചു. അവസാനമായി 2021 തെരഞ്ഞെടുപ്പ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി. ഈ ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്.

'വിവാഹ പ്രായം ഉയര്‍ത്തുന്നത് സ്ത്രീകളുടെ പഠനത്തിന് വേണ്ടി'; ന്യായീകരണവുമായി പ്രധാനമന്ത്രി'വിവാഹ പ്രായം ഉയര്‍ത്തുന്നത് സ്ത്രീകളുടെ പഠനത്തിന് വേണ്ടി'; ന്യായീകരണവുമായി പ്രധാനമന്ത്രി

എങ്കിലും ശബ്ദവോട്ടീലൂടെ പാര്‍ലമെന്റില്‍ ഈ ബില്‍ പാസാക്കുകയായിരുന്നു. വോട്ടര്‍മാരുടെ തനിപ്പകര്‍പ്പ് ഇല്ലാതാക്കുന്നതിനും വ്യാജ വോട്ടുകള്‍ ഇല്ലാതാക്കുന്നതിനും വോട്ടര്‍ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ് ബില്‍. ഇത് ഇന്നലെയാണ് ഈ ബില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിച്ചതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ട് വിഭജനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ശബ്ദവോട്ടോടെ തള്ളുകയായിരുന്നു.

cmsvideo
  ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗ സാധ്യത, ജാഗ്രത
  1

  ഈ ബില്ലിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, തൃണമൂല്‍, ഇടത് പാര്‍ട്ടികള്‍, ഡിഎംകെ, എന്‍സിപി തുടങ്ങിയ പാര്‍ട്ടി അംഗങ്ങള്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് വാക്കൗട്ട് നടത്തിയിരുന്നു. ബിജെപി, ജെഡി(യു), വൈഎസ് ആര്‍സിപി, എഐഎഡിഎംകെ, ബിജെഡി, ടിഎംസി-എം എന്നീ പാര്‍ട്ടികളുടെ അംഗങ്ങള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഡ്യൂപ്ലിക്കേറ്റ്, വ്യാജ വോട്ടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞ് ബില്ലിനെ പിന്തുണച്ചതിന് പിന്നാലെയാണ് രാജ്യസഭ ബില്ലിന് അംഗീകാരം നല്‍കിയത്. ഇന്നും സഭയില്‍ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. ഏറെ വിവാദവും ചര്‍ച്ചാ വിഷയവുമായ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 ആക്കുന്ന ബില്‍ പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധങ്ങള്‍ക്കിടെയാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

  വോട്ടര്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കും; തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിവോട്ടര്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കും; തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

  2

  സ്ത്രീകള്‍ക്ക് വിവാഹിതരാകാനുള്ള നിയമപരമായ കുറഞ്ഞ പ്രായം 21 വയസ്സായി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന ശൈശവ വിവാഹ നിരോധന ഭേദഗതി ബില്‍ 2021 ഇറാനിയാണ് അവതരിപ്പിച്ചത്. ഈ ബില്‍ എല്ലാ മതക്കാര്‍ക്കും ബാധകമാണെന്നും വിവാഹവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ആചാരമോ ഉപയോഗമോ സമ്പ്രദായമോ ഉള്‍പ്പെടെ നിലവിലുള്ള എല്ലാ നിയമങ്ങളെയും അസാധുവാക്കാനും ബില്‍ ശ്രമിക്കുന്നുണ്ടെന്ന് സമൃതി ഇറാനി ബില്‍ അവടരിപ്പിച്ച്‌കൊണ്ട് പറഞ്ഞു. വിശദമായ പരിശോധനയ്ക്കായി ബില്‍ പാര്‍ലമെന്ററി പാനലിന് കൈമാറുകയായിരുന്നു. ലഖിംപൂര്‍ ഖേരി കൊലപാതകം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ അംഗങ്ങളുടെ തുടര്‍ച്ചയായ പ്രതിഷേധത്തിനിടെ സഭ അടുത്ത ദിവസത്തേക്ക് പിരിയുകയായിരുന്നു.

  സാരി അഴകില്‍ ഇഷാനി കൃഷ്ണ; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

  3

  എല്ലാ ദിവസത്തേയും പോലെ ഇന്നും ലഖിംപൂര്‍ ഖേരി അക്രമത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്് പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷം പാര്‍ലമെന്റില്‍ മാര്‍ച്ച് നടത്തുകയും ചെയ്തു. ആഭ്യന്തര സഹമന്ത്രിയെ ജയിലിലേക്ക് അയക്കുന്നത് വരെ വിശ്രമിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

  നാസര്‍ ലത്തീഫിന്റെ ഭൂമി ദാനം അമ്മ സ്വീകരിച്ചില്ല; നടന്‍ ആ സ്ഥലം എന്ത് ചെയ്തു? സിദ്ദിഖിന്റെ ലക്ഷ്യം...നാസര്‍ ലത്തീഫിന്റെ ഭൂമി ദാനം അമ്മ സ്വീകരിച്ചില്ല; നടന്‍ ആ സ്ഥലം എന്ത് ചെയ്തു? സിദ്ദിഖിന്റെ ലക്ഷ്യം...

  4

  ലഖിംപൂര്‍ അക്രമക്കേസില്‍ മകന്‍ ആശിഷ് മിശ്ര അറസ്റ്റിലായ സാഹചര്യത്തില്‍ മന്ത്രിയെ ഉടന്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പാര്‍ലമെന്റ് സമുച്ചയത്തിനുള്ളിലെ ഗാന്ധി പ്രതിമയില്‍ നിന്ന് വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. തങ്ങളുടെ 12 എംപിമാരുടെ സസ്പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെടുകയും ചെയ്തു. മന്ത്രിയെ ഉടന്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പാര്‍ട്ടികളുടെ എംപിമാര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തുകയും ചെയ്തിരുന്നു.

  5

  ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, കോസ്റ്റ് അക്കൗണ്ടന്റുമാര്‍, കമ്പനി സെക്രട്ടറിമാര്‍ എന്നിവരെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ കൂടുതല്‍ പരിശോധനയ്ക്കായി ലോക്സഭ ഇന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. പാര്‍ലമെന്ററി കാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ബില്‍ പാനലിന് വിടാനുള്ള നിര്‍ദ്ദേശം അവതരിപ്പിച്ചു. ഇത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി വരുന്ന ബജറ്റ് സമ്മേളനത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

  ഇന്ത്യയില്‍ 200 തൊട്ട് ഒമൈക്രോണ്‍ കേസുകള്‍, മഹാരാഷ്ട്രയും ദില്ലിയും മുന്നില്‍ഇന്ത്യയില്‍ 200 തൊട്ട് ഒമൈക്രോണ്‍ കേസുകള്‍, മഹാരാഷ്ട്രയും ദില്ലിയും മുന്നില്‍

  6

  ദേശവിരുദ്ധം എന്ന വാക്ക് ചട്ടങ്ങളില്‍ നിര്‍വചിച്ചിട്ടില്ലെന്നും 1976-ല്‍ അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയില്‍ ആദ്യമായി ഉള്‍പ്പെടുത്തുകയും ഒരു വര്‍ഷത്തിനുശേഷം അത് നീക്കം ചെയ്യുകയും ചെയ്തു, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് ചൊവ്വാഴ്ച ലോക്‌സഭയില്‍ അറിയിച്ചു. രാജ്യത്ത് നടപ്പാക്കുന്ന ഏതെങ്കിലും നിയമനിര്‍മ്മാണത്തിലോ 11 ചട്ടങ്ങളിലോ മറ്റേതെങ്കിലും നിയമനിര്‍മ്മാണത്തിലോ 'ദേശവിരുദ്ധം' എന്നതിന്റെ അര്‍ത്ഥം സര്‍ക്കാര്‍ നിര്‍വചിച്ചിട്ടുണ്ടോ എന്ന ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയുടെ ചോദ്യത്തിന് മറുപടിയായാണ് റായ് ഇക്കാര്യം പറഞ്ഞത്.

  English summary
  parliament round up; several bill introduced during the opposition protest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X