കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈത്യകാല സമ്മേളനം അവസാനിച്ചു; പാർലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു..പാസാക്കിയത് 11 ബില്ലുകൾ

Google Oneindia Malayalam News

ദില്ലി; ശൈത്യകാല സമ്മേശളനം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ പാർലമെന്റിന്റെ ഇരു സഭകളും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കായിരുന്നു ഇത്തവണ സഭ വേദിയായത്. 12 എംപിമാരെ രാജ്യസഭയിൽ നിന്നും സസ്പെന്റ് ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധങ്ങൾ തീര്ത്തു. കാര്യമായ ചർച്ച നടത്താതെ ബില്ലുകൾ പാസാക്കിയ സർക്കാർ നടപടിയ്ക്കെതിരേയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

മിനി കൂപ്പറിൽ പറന്ന് ദിലീപും കാവ്യയും മഹാലക്ഷ്മിയും... മീനാക്ഷി എവിടെ?

സമ്മേളന കാലയളവിൽ 18 മണിക്കൂറും 48 മിനിറ്റും പ്രതിപക്ഷ പ്രതിഷേധം മൂലം പാഴായി പോയെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള ആരോപിച്ചു. എന്നിരുന്നാലും ലോക്സഭ നടപടിരൾ 82 ശതമാനം ഫലപ്രദമായി വിനിയോഗിക്കാൻ സാധിച്ചു. . ഡിസംബർ രണ്ടിനാണ് കാര്യമായ നടപടികൾ പൂർത്തിയാക്കിയത്. 204 ശതമാനമാണ് അന്നത്തെ പ്രൊഡക്ടിവിറ്റി, ഓ ബിർള പറഞ്ഞു.

 loksabha-1560657356-1

ചുവപ്പഴകില്‍ ആര്യ; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് ബിഗ് ബോസ് താരം

ലോക്സഭയിൽ നിയമനിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ 82 ശതമാനം സമയം വിനിയോഗിച്ചപ്പോൾ രാജ്യസഭയിൽ അത് 48 ശതമാനം സമയം മാത്രമാണ് ഉപയോഗപ്പെടുത്തിയതെന്ന് മന്ത്രി പ്രഹ്ളാജ് ജോഷി പറഞ്ഞു. ലഖിംപൂർ ഖേരി വിഷയത്തിൽ വലിയ പ്രതിഷേധമാണ് സഭയിൽ അരങ്ങേറിയത്. ലോക്സഭയിൽ 18. 48 മണിക്കൂറാണ് വിഷയത്തെ ചൊല്ലി പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയത്. അതേസമയം പ്രതിപക്ഷ ബഹളത്തിനിടയിലും കാർഷിക നിയമങ്ങൾ റദ്ദാക്കൽ ബിൽ, തിരഞ്ഞെടുപ്പ് നിയമങ്ങൾ (ഭേദഗതി) ബിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സിബിഐയുടെയും ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷമായി നിജപ്പെടുത്തുന്നതിനുള്ള ബിൽ, നിയമനിർമ്മാണങ്ങളും ഗ്രാന്റുകൾക്കായുള്ള അനുബന്ധ ബിൽ എന്നിവ ലോക്സഭയിൽ പാസാക്കി.

24 ദിവസത്തെ 18 സിറ്റിംഗുകളാണ് നടന്നത്. ഇതിൽ 13 ബില്ലുകൾ സഭയിൽ അവതരിപ്പിച്ചു. 12 ബില്ലുകളും ലോക്സഭയിലും ഒരു ബിൽ രാജ്യസഭയിലുമാണ് അവതരിപ്പിച്ചത്. ഇതിൽ 11 ബില്ലുകളും ഇരു സഭകളിലും പാസാക്കി. പാസാക്കിയ ബില്ലുകളിൽ 2021-22 വർഷത്തേക്കുള്ള ഗ്രാന്റുകൾക്കായുള്ള അനുബന്ധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ധനവിനിയോഗ ബില്ലും ഉൾപ്പെടുന്നു.സെൻട്രൽ വിജിലൻസ് കമ്മീഷൻ (ഭേദഗതി) ഓർഡിനൻസ്, ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ഓർഡിനൻസ്, നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സബ്‌സ്‌റ്റാൻസ്‌മെന്റ് എന്നിങ്ങനെ ശീതകാല സമ്മേളനത്തിന് മുമ്പ് രാഷ്ട്രപതി പ്രഖ്യാപിച്ച ഓർഡിനൻസുകൾ ഇരുസഭകളും പരിഗണിക്കുകയും പാസാക്കുകയും ചെയ്തു.

ജൈവ വൈിധ്യ ബിൽ പാർലമെന്റിന്റെ ഇരുസഭകളുടേയും നിർദ്ദേശ പ്രകാരം സംയുക്ത സമിതിക്ക് വിട്ടു. അതേസമം വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ, ഡാം സുരക്ഷ ബിൽ, വന്ധ്യതനിവാരണ ക്ലിനിക്കുകളെ നിയന്ത്രിക്കാനുള്ള ബില്‍,വാടക ഗർഭധാരണ (നിയന്ത്രണം) ബിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർ ബിൽ,ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരുടെ പെൻഷൻ കൂട്ടാനുള്ള ബിൽ,നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (ഭേദഗതി) ബിൽ,സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ബിൽ, കേന്ദ്ര വിജിലൻസ് കമ്മീഷൻ (ഭേദഗതി) ബിൽ, കൂടാതെ തിരഞ്ഞെടുപ്പ് നിയമങ്ങൾ (ഭേദഗതി) ബിൽ എന്നിവയും ശൈത്യകാല സമ്മേളനത്തിൽ പാസായി.

രാജ്യസഭയിൽ നിയമനിർമ്മാണ ചർച്ചകൾക്കായി വിനിയോഗിച്ചത് 47.90 ശതമാനം സമയം

ആകെ ഷെഡ്യൂൾ ചെയ്ത 95 മണിക്കൂർ 06 മിനിറ്റ് സിറ്റിംഗ് സമയത്തിൽ, 45 മണിക്കൂർ 34 മിനിറ്റ് മാത്രമാണ് വിനിയോഗിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന കണക്കാണിത്. ചോദ്യോത്തര വേളയാണ് ഏറ്റവും കൂടുതൽ നഷ്ടമായത്. ലഭ്യമായ മൊത്തം ചോദ്യോത്തര സമയത്തിന്റെ 60.60 ശതമാനവും തടസ്സങ്ങൾ കാരണം നഷ്‌ടപ്പെട്ടു.

ആത്മപരിശോധന നടത്തണമെന്ന് വെങ്കയ്യ നായിഡു

ഇത്തവണത്തെ സഭ നടപടികളെ കുറിച്ച് ആലോചിക്കാനും ആത്മപരിശോധന നടത്താനും അംഗങ്ങൾ തയ്യാറാകണമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ശീതകാല സമ്മേളനം ഇന്ന് സമാപിക്കുകയാണ്. വളരെ കുറഞ്ഞ സമയമാണ് ഇത്തവണ സഭ കാര്യക്ഷമമായി പ്രവർത്തിച്ചത്. മികച്ച രീതിയിൽ സഭ നടപടികൾ വിനിയോഗിക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കാനും ആത്മനിരീക്ഷണം നടത്താനും അംഗങ്ങൾ തയ്യാറാകണം, വെങ്കയ്യ നായിഡു പറഞ്ഞു.

Recommended Video

cmsvideo
എറണാകുളത്തും തിരുവനന്തപുരത്തും പുതിയ 9 ഒമിക്രോണ്‍ കേസുകള്‍ | Oneindia Malayalam

English summary
parliament round up; This is what happened in parliament during winter session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X