Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റിന്റെ മൂന്നാം ദിനവും വന്‍ പ്രതിപക്ഷ പ്രതിഷേധം; സഭാ നടപടികള്‍ പല തവണ തടസപ്പെട്ടു

ദില്ലി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്റെ മൂന്നാം ദിനവും വന്‍ പ്രതിഷേധം. പാര്‍ലമെന്റ് പ്രവര്‍ത്തനം ഇന്നും തടസ്സപ്പെട്ടു. വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളാണ് പ്രതിപക്ഷം വീണ്ടും ഉന്നയിച്ചത്. ജിഎസ്ടി നിരക്ക് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. സഭാ അംഗങ്ങളെല്ലാം നടുത്തളത്തിലിറങ്ങിയതോടെ സഭാ നടപടികള്‍ അടക്കം താളം തെറ്റി.

1

രാജ്യസഭ തുടക്കത്തില്‍ തന്നെ പ്രതിഷേധങ്ങള്‍ വന്നതോടെ രണ്ട് മണി വരെ പിരിഞ്ഞിരുന്നു. എന്നാല്‍ സഭ വീണ്ടും ആരംഭിച്ചപ്പോഴും പ്രതിഷേധം തുടര്‍ന്നതോടെ നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ലോക്‌സഭ ആദ്യം രണ്ട് മണി വരെ പിരിഞ്ഞു.

പിന്നീടും പ്രതിഷേധം തുടര്‍ന്നപ്പോള്‍ നാല് മണിക്ക് വീണ്ടും ആരംഭിച്ചു. മിനുട്ടുകള്‍ മാത്രമാണ് പ്രവര്‍ത്തനം നടന്നത്. വൈകാതെ തന്നെ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

ലോക്‌സഭാ പാനലിന്റെ സ്പീക്കര്‍ മിഥുന്‍ റെഡ്ഡി തുടര്‍ച്ചയായി പ്രതിപക്ഷത്തോടെ സീറ്റുകളില്‍ ഇരിക്കാനും ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളും തുടരുകയായിരുന്നു. പ്രതിഷേധം നിലയ്ക്കാത്ത സാഹചര്യത്തില്‍ സഭ പിരിയുകയായിരുന്നു.

ജിഎസ്ടി നിരക്ക് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ പാലിന്റെയും തൈരിന്റെയും പാക്കറ്റുകളുമായിട്ടാണ് എംപിമാര്‍ സഭയിലെത്തിയത്. ഇവര്‍ ലോക്‌സഭയുടെ നടുത്തളത്തിലുമിറങ്ങി. ശൂന്യവേളയില്‍ ഈ വിഷയം ഉന്നയിക്കാന്‍ അവസരം നല്‍കാമെന്ന് സ്പീക്കര്‍ ഓം ബിര്‍ള പ്രതിഷേധക്കാരോട് പറഞ്ഞു.

ഈ സഭ ചര്‍ച്ചകള്‍ക്കുള്ളതാണ്, അല്ലാതെ മുദ്രാവാക്യം വിളികള്‍ക്കുള്ളതല്ലെന്ന് സ്പീക്കര്‍ എംപിമാരോട് പറഞ്ഞു. സഭയുടെ അന്തസ്സിന് ചേര്‍ന്ന നടപടിയല്ല ഇതെന്നും സ്പീക്കര്‍ പറഞ്ഞു. അംഗങ്ങള്‍ നടപടി ക്രമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തത് കൊണ്ടാണ് സഭ നടപടികള്‍ തടസ്സപ്പെടുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഭക്ഷ്യസാധനങ്ങളുടെ ജിഎസ്ടി നിരക്ക് വര്‍ധനവില്‍ ചര്‍ച്ചകള്‍ വേണമെന്ന് ഞങ്ങള്‍ പറഞ്ഞതാണ്. എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറായില്ല. വിലക്കയറ്റത്തിലും അതുപോലെ അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അത് നിരസിച്ചെന്ന് ജയറാം രമേശ് പറഞ്ഞു.

അതേസമയം കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം 118 സാധാരണക്കാരും, അഞ്ച് കശ്മീരി പണ്ഡിറ്റുകളും, 16 ഹിന്ദു-സിഖുക്കാരും കൊല്ലപ്പെട്ടതായി കേന്ദ്രം സഭയില്‍ പറഞ്ഞു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം പറഞ്ഞത്. ജമ്മു കശ്മീരിലെ 5502 കശ്മീരി പണ്ഡിറ്റുകള്‍ക്ക് വിവിധ വകുപ്പുകൡ തൊഴില്‍ ലഭ്യമാക്കിയിട്ടുണ്ട്.

2019 ഓഗസ്റ്റ് മുതല്‍ കശ്മീരില്‍ നിന്ന് ഒരു പണ്ഡിറ്റ് പോലും പലായനം ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 2018 മുതല്‍ 2021 വരെ തീവ്രവാദ കേസുകളില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. 417ല്‍ നിന്ന് 229 ആയിട്ടാണ് കുറഞ്ഞത്.

എന്റമ്മോ ഇതെന്ത് സെല്‍ഫിയാണ്; ഒടുക്കത്തെ ക്യൂട്ടും ഗ്ലാമറസും, പൊളി ലുക്കില്‍ മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

തീവ്രവാദ പ്രത്യയശാസ്ത്രത്തോടുള്ള താല്‍പര്യം രാജ്യത്ത് കുറഞ്ഞുവരികയാണ്. ആഗോള തീവ്രവാദ സംഘടനകളും വിദേശ ഏജന്‍സികളും ഇന്ത്യയിലെ ജനങ്ങളെ തീവ്രവാദികളാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+