Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭയിലെ ആക്രമണം; മുഖ്യ സൂത്രധാരന്‍ ലളിത് ഝാ കീഴടങ്ങി

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ നടന്ന ഗ്യാസ് കാനിസ്റ്റര്‍ ആക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ ലളിത് ഝാ കീഴടങ്ങി. വ്യാഴാഴ്ച രാത്രി ദല്‍ഹി പൊലീസിന് മുന്നില്‍ ആണ് ലളിത് ഝാ കീഴടങ്ങിയത്. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരെ ബുധനാഴ്ച തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ക്ക് പുറമെ ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇന്നലെ മുതല്‍ ലളിത് ഝാ ഒളിവിലായിരുന്നു. ലളിത് ഝാ മറ്റൊരാളോടൊപ്പം കര്‍ത്തവ്യ പാത പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ സ്പെഷ്യല്‍ സെല്ലിന് കൈമാറിയിരിക്കുകയാണ് എന്നാണ് വിവരം. കൊല്‍ക്കത്ത സ്വദേശിയാണ് ലളിത് ഝാ എന്നാണ് വിവരം. നീംറാന വഴി രാജസ്ഥാനിലെ നാഗൗറിലേക്ക് ബസില്‍ പോയെന്നും രണ്ട് സുഹൃത്തുക്കളോടൊപ്പം ഒരു ഹോട്ടലില്‍ താമസിച്ചുവെന്നും ഇയാള്‍ അവകാശപ്പെട്ടതായി വൃത്തങ്ങള്‍ പറഞ്ഞു.

Lalit Jha

പിന്നീട് പോലീസ് തിരയുന്നുണ്ടെന്ന് മനസിലായതോടെ തിരികെയെത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ മഹേഷ് എന്നയാള്‍ക്കൊപ്പമാണ് ലളിത് ഝാ എത്തിയത് എന്നാണ് വിവരം.ഇന്നലെ ഉച്ചയോടെ ആണ് ലോക്‌സഭാ നടപടികള്‍ക്കിടെ ചേംബറിലേക്ക് ചാടിക്കയറിയ രണ്ട് പേര്‍ പുക ബോംബ് വര്‍ഷിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തില്‍ ഇന്നലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.

പാസ് ലഭിക്കാത്ത മറ്റ് രണ്ട് പേര്‍ പിടിയിലാകുന്നതിന് മുമ്പ് പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് മുദ്രാവാക്യം വിളിച്ചും പുകപടലങ്ങള്‍ വീശിയും പ്രതിഷേധം നടത്തിയിരുന്നു. സന്ദര്‍ശക പാസ് ലഭിക്കാത്ത ലളിത് ഝാ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.

അതേസമയം പാര്‍ലമെന്റിലെ സുരക്ഷ വീഴ്ചയില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതരമാണ് എന്ന് അമിത് ഷാ പറഞ്ഞു. സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട് എന്നും സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു.

നേരത്തെ സംഭവത്തില്‍ അമിത് ഷാ പ്രസ്താവന നടത്തണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്നായിരുന്നു സ്പീക്കറുടെ വാദം. പാര്‍ലമെന്റ് അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടിരുന്നു. സുരക്ഷ കൂട്ടണം എന്നും രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള വിഷയമാക്കരുത് ഇതെന്നുമായിരുന്നു മോദി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+