ഇന്നും സഭ പ്രക്ഷുബ്ദമായേക്കും; സസ്പെന്റ് ചെയ്യപ്പെട്ട എംപിമാർ ധർണ ഇരിക്കും..ഇന്നത്തെ നടപടികൾ
തിരുവനന്തപുരം: ശൈത്യകാല സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്നും പാർലമെന്റ് പ്രക്ഷുഭ്ദമായേക്കും. കഴിഞ്ഞ സമ്മേളനത്തിലെ പ്രശ്നങ്ങളുടെ പേരിൽ നടപ്പു സമ്മേളനത്തിൽ എം പിമാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന ആവശ്യം ഇന്നും ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തിരുമാനം.സസ്പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ വീണ്ടും രാജ്യസഭ അധ്യക്ഷന് ഇന്ന് കത്ത് നൽകിയിട്ടുണ്ട്. അതേസമയം ഇന്ന് സസ്പെൻഷനിലായ എം പിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ നടത്തും.

എം പിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ഇന്നലെ സഭയിൽ വലിയ വാക്കേറ്റം ഉണ്ടായിരുന്നു. നടപടി ചട്ടവിരുദ്ധമാണെന്നും എം പിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. എന്നാൽ സ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നായിരുന്നു വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു പ്രതികരിച്ചത്.സഭാ കാലയളവിൽ ഉണ്ടായ വിഷയങ്ങളിൽ എം പിമാർക്ക് യാതൊരു പശ്ചാത്താപം പോലും ഇല്ലെന്നും വെങ്കയ്യനായിഡു കുറ്റപ്പെടുത്തി.തുടർന്ന് സഭയുടെ നടുത്തളത്തിൽ ഇറങ്ങി എം പിമാർ പ്രതിഷേധിക്കുകയായിരുന്നു.
അതേസമയം എം പിമാരുടെ സസ്പെൻഷൻ പിൻവലിച്ചില്ലേങ്കിൽ സഭാ നടപടികൾ ഉൾപ്പടെയുള്ള നടപടികളിലേക്ക് പ്രതിപക്ഷം നീങ്ങിയേക്കും.ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രതിപര്ഷ പാർട്ടികൾ യോഗം ചേർന്നേക്കും.എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ ഉള്‍പ്പെടെ രാജ്യസഭയിലെ 12 പ്രതിപക്ഷ എം പിമാരെയാണ് സസ്പെന്റ് ചെയ്തത്.വര്‍ഷകാല സമ്മേളനത്തിലെ അവസാന ദിവസത്തിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരിലായിരുന്നു നടപടി.
ഇന്നത്തെ പാർലമെന്റ് നടപടികൾ
ലോക്സഭ
ആമസോൺ, നെറ്റ്ഫ്ലിക്സ് മുതലായ ഓവർ-ദി-ടോപ്പ് (OTT) സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ പരസ്യ വ്യവസായ റെഗുലേറ്ററായ അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയെ (ASCI) നിർദ്ദേശിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് സർക്കാർ വിശദീകരിച്ചേക്കും.
രാജ്യത്തെ താപവൈദ്യുത നിലയങ്ങൾ അനുഭവിക്കുന്ന കൽക്കരി ക്ഷാമം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വാർത്താ ചാനലുകളിലും ഓൺലൈൻ പോർട്ടലുകളിലും വ്യാജവാർത്തകൾ പ്രചരിക്കുന്നത് കണ്ടെത്തി തടയാൻ സർക്കാരിന് എന്തെങ്കിലും സംവിധാനം ഉണ്ടോയെന്ന് വകുപ്പ് മന്ത്രി വിശദീകരിക്കണം.അത്തരത്തിൽ എന്തെങ്കിലും സംവിധാനം ഉണ്ടെങ്കിൽ അവയുടെ വിശദീകരണം നൽകാനും ആവശ്യപ്പെടും.
അസിസ്റ്റഡ് റിപ്രൊഡക്റ്റീവ് ടെക്നോളജി ക്ലിനിക്കുകളുടെയും ബാങ്കുകളുടെയും നിയന്ത്രണവും മേൽനോട്ടവും, സേവനങ്ങളുടെ സുരക്ഷതവും ധാർമികവുമായി സേവനങ്ങൾ, ദുരുപയോഗം തടയൽ എന്നിവയുമായി ബന്ധപ്പെട്ട ബിൽ പരിഗണിക്കും.
കൊവിഡ് മഹാമാരി സംബന്ധിച്ച് ഇന്ന് ചർച്ച നടത്താൻ സമയം അനുവദിച്ചതായി പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഇന്നലെ പാർലമെന്റിനെ അറിയിച്ചിരുന്നു. റൂൾ 193 പ്രകാരമാണ് ചർച്ച നടക്കുക, അതിന് കീഴിൽ അംഗങ്ങൾക്ക് SARS-CoC-2-ന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ കുറിച്ചുള്ള വിശദാംശങ്ങൾ തേടാം
രാജ്യസഭയിൽ
Recommended Video
പാർലമെന്റിന്റെ ഉപരിസഭയിൽ ഇന്ന് നിരവധി റിപ്പോർട്ടുകൾ അവതരിപ്പിക്കപ്പെട്ടേക്കും.വാർത്താവിനിമയ മന്ത്രാലയവുമായി (ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്) ബന്ധപ്പെട്ട 'ടെലികോം സേവനങ്ങൾ/ഇന്റർനെറ്റിന്റെ സസ്പെൻഷനും അതിന്റെ സ്വാധീനവും' എന്ന ഇരുപത്തി ആറാം റിപ്പോർട്ടുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള റിപ്പോർട്ടുകളാണ് ചർച്ചയാകുക.
അണക്കെട്ടിന്റെ തകർച്ചയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ തടയുന്നതിനും അവയുടെ സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കാൻ വ്യവസ്ഥാപിത സംവിധാനം ഏർപ്പെടുത്തുന്നതിനും നിർദ്ദിഷ്‌ട അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, പ്രവർത്തനം, അറ്റകുറ്റപ്പണികൾ എന്നിവ നൽകുന്നതിനുമായി മന്ത്രി ഗജേന്ദ്ര ഷെഖാവത്ത് ഡാം സുരക്ഷാ ബിൽ അവതരിപ്പിക്കും.പ്രതിപക്ഷം ബഹിഷ്കരിച്ചതിനാൽ ഡാം സുരക്ഷാ ബിൽ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയിരുന്നു.












Click it and Unblock the Notifications