ശീതകാല സമ്മേളനം പത്താം ദിവസത്തിലേക്ക്: എൻഡിപിഎസ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കും
ദില്ലി: പാർലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച പത്താം ദിവസത്തിലേക്ക് കടക്കും. 12 എംപിമാരുടെ സസ്പെന്‍ഷനെ തുടർന്ന് പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിപക്ഷം ആരംഭിച്ച പ്രതിഷേധം ഇന്ന് കൂടുതല്‍ ശക്തമായേക്കും. എംപിമാർ മാപ്പ് പറഞ്ഞാല്‍ സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും പുറത്താക്കപ്പെട്ടവർ അത് തള്ളി. ഒരു കാരണവശാലും മാപ്പ് പറഞ്ഞ് സഭയില്‍ തിരികെ കയറില്ലെന്നാണ് എംപിമാരുടെ നിലപാട്. പുറത്താക്കപ്പെട്ടവരില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം എന്നിവരുമുണ്ട്.
പ്രതിപക്ഷം ഈ രീതിയില്‍ പാർലമെന്റിന് പുറത്ത് സമരം ശക്തമാകുന്നതിനിടെ സുപ്രധാനമായ ചില ബില്ലുകളും ഇന്ന് സഭയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ (ശമ്പളവും സേവന വ്യവസ്ഥയും) ഭേദഗതി ബിൽ- 2021 ഇന്ന് രാജ്യസഭ ചർച്ചയ്ക്കായി പരിഗണിക്കും. അതേസമയം, നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് (ഭേദഗതി) ബിൽ 2021 ഇന്ന് ലോക്‌സഭ പരിഗണിക്കുകയും പാസാക്കുകയും ചെയ്യും.

ശീതകാല സമ്മേ ഒമ്പതാം ദിവസം, ലോക്‌സഭ CVC (ഭേദഗതി), 2021, ഡൽഹി (സ്പെഷ്യൽ) പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ബിൽ, 2021 എന്നിവ പാസാക്കിയപ്പോൾ, രാജ്യസഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഭേദഗതി) ബിൽ എന്നിവ പാസാക്കിയിരുന്നു. അതേസമയം, പാർലമെന്റ് വളപ്പിൽ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 20 വർഷം പൂർത്തിയാവുകയാണ്. 2001 ഡിസംബർ 13ന് ഉച്ചയ്‌ക്കാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ലഷ്‌കറെ തയിബ, ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനകൾ ആസൂത്രണം ചെയ്‌ത ആക്രമണത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഇവർക്ക് പുറമെ എഎൻഐ ക്യാമറാമാൻ വിക്രം ബിഷ്‌തിനും പാർലമെന്റിലെ തോട്ടക്കാരനും കൊല്ലപ്പെട്ടു. ഇവരുടെ അനുസ്മര പരിപാടികളും ഇന്ന് ഉണ്ടായക്കേും
ലോക്സഭയില്‍ ഇന്ന്
നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (ഭേദഗതി) ബിൽ- 2021 പരിഗണിക്കുക്കയും പാസാക്കുകയും ചെയ്യും.
റൂൾ 193 പ്രകാരം ചർച്ച
Recommended Video
2021 ഡിസംബർ 8-ന് ശ്രീമതി കനിമൊഴി കരുണാനിധി ഉയർത്തിയ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കൂടുതൽ ചർച്ച
രാജ്യസഭയില്‍ ഇന്ന്
'ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ (ശമ്പളങ്ങളും സേവന വ്യവസ്ഥകളും) ഭേദഗതി ബിൽ 2021'












Click it and Unblock the Notifications