കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവെച്ചില്ലെങ്കില്‍ പാര്‍ലിമെന്റ് സ്തംഭിക്കുമെന്ന് കോണ്‍ഗ്രസ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ലിളിത് മോദി, വ്യാപം വിഷയങ്ങളില്‍ അഴിമതിക്കാരാണെന്ന് ആരോപണം ഉയര്‍ന്ന ബിജെപി നേതാക്കള്‍ തങ്ങളുടെ സ്ഥാനം രാജിവെച്ചില്ലെങ്കില്‍ പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം സ്തംഭിക്കുമെന്ന് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. ഇതേ കാരണത്താല്‍ കഴിഞ്ഞ ദിവസങ്ങളിലും പാര്‍ലിമെന്റ് സംഭിച്ചിരുന്നു.

പാര്‍ലിമെന്റ് നടത്തുക എന്നത് ഭരണപക്ഷത്തിന്റെ ചുമതലയാണ്. പ്രതിപക്ഷത്തിന്റേതല്ല. അഴിമതി നടത്തിയശേഷം നേതാക്കള്‍ അതാത് സ്ഥാനങ്ങളില്‍ തുടരുന്നത് കേന്ദ്രത്തിന്റെ പിടിവാശിമൂലമാണ്. ആരോപണ വിധേയര്‍ രാജിവെക്കുന്നതോടെ പാര്‍ലിമെന്റ് നടത്താന്‍ സര്‍ക്കാരിന് സാധിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Congress

ഐപിഎല്‍, കള്ളപ്പണ ഇടപാടുകളില്‍ ഇന്ത്യ അന്വേഷിക്കുന്ന ലളിത് മോദിക്ക് സൗഹൃദത്തിന്റെ പേരില്‍ അതിരുകടന്ന സഹായം ചെയ്തുകൊടുത്ത കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, വ്യാപം നിയമനത്തട്ടിപ്പില്‍ ആരോപണ വിധേയനായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തുടങ്ങിയവര്‍ രാജിവെക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

ഈ വിഷയങ്ങളില്‍ കടുത്ത വാഗ്വാദമാണ് ഇരു വിഭാഗങ്ങളും തമ്മില്‍ പാര്‍ലിമെന്റിനകത്തും പുറത്തും നടക്കുന്നത്. അതിനിടെ, സുഷമാ സ്വരാജിന്റെത് ക്രിമനല്‍ പ്രവൃത്തിയാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ആവശ്യം നിരാകരിച്ചു. ഇതേ തുടര്‍ന്ന് രാഹുലിനെതിരെ മാന നഷ്ടത്തിന് കേസുകൊടുക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

English summary
congress says Parliament Won't Function Till Ministers Resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X