ഐസിസ് കേസ്: മോദിയ്ക്കെതിരെ പട്ടേല്‍: ബിജെപി നേതാക്കളുടെ വായടഞ്ഞോ? ആശുപത്രി ഉദ്ഘാടനം ചെയ്തത് മോദി!

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്തില്‍ ഐസിസ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപിയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയിലെ മുന്‍ ജീവനക്കാരനായിരുന്നു അറസ്റ്റിലായ യുവാവമെന്നാണ് പട്ടേല്‍ ചൂണ്ടിക്കാണിച്ചത്. അഹമ്മദാബാദില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പട്ടേലിനും ഐസിസ് ബന്ധമുണ്ടെന്ന് ആരോപിച്ച് പട്ടേലിനെതിരെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി രംഗത്തെത്തിയിരുന്നു. യുവാവ് പട്ടേല്‍ ആശുപത്രിയില്‍ ജോലി ചെയ്യാനിടയായ സാഹചര്യം വിശദീകരിക്കണമെന്നും പട്ടേല്‍ രാജിവയ്ക്കണമെന്നുമുള്ള ആവശ്യങ്ങളാണ് രൂപാനി ഉന്നയിച്ചത്.

ഐസിസ് ബന്ധം ആരോപിച്ച് അറസറ്റ് രണ്ട് യുവാക്കളില്‍ ഒരാള്‍ ജോലി ചെയ്തിരുന്ന കെയര്‍ ആശുപത്രി നടത്തിപ്പ് ബിജെപി നേതാക്കള്‍ക്കാണെന്ന് ഗവേഷണം നടത്തിയപ്പോള്‍ തെളിഞ്ഞുവെന്നും ആശുപത്രിയുടെ ഉദ്ഘാടനം നിര്‍‌വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് പട്ടേല്‍ ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസ് എംപി അഹമ്മദ് പട്ടേല്‍ രാജ്യസഭയില്‍ നിന്ന് രാജിവെയ്ക്കണമെന്ന ആവശ്യവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി രംഗത്തെത്തിയതിന് പിന്നാലെയാണിത്. ഐസിസ് ബന്ധം ആരോപിച്ച് പട്ടേല്‍ ട്രസ്റ്റിയായിരുന്ന ആശുപത്രിയിലെ മുന്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പട്ടേലിന്‍റെ രാജി ആവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി രംഗത്തെത്തിയത്.

 രാജി ആവശ്യപ്പെട്ടു

രാജി ആവശ്യപ്പെട്ടു

ബിജെപി നേതാക്കള്‍ താന്‍ രാജ്യസഭാ എംപി സ്ഥാനം രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത് ഭയം മൂലമാണെന്ന് ആരോപിക്കുന്ന പട്ടേല്‍ താന്‍ ജയിച്ചത് തങ്ങളുടെ എംഎല്‍എമാരുടെ ബലത്തിലാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പട്ടേല്‍ വ്യക്തമാക്കി. ഐസിസ് ബന്ധം ആരോപിച്ച് പട്ടേല്‍ ട്രസ്റ്റിയായിരുന്ന ആശുപത്രിയിലെ മുന്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പട്ടേലിന്‍റെ രാജി ആവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി രംഗത്തെത്തിയത്.

അറസ്റ്റ് ഐസിസ് ബന്ധം ആരോപിച്ച്

അറസ്റ്റ് ഐസിസ് ബന്ധം ആരോപിച്ച്


ഗുജറാത്തിലെ ഭീകരവിരുദ്ധ വിഭാഗമാണ് കാസിം സ്റ്റിംബര്‍വാലയുള്‍പ്പെടെ രണ്ട് പേരെ അറസറ്റ് ചെയ്തത്. അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായിരുന്ന ഭറൂച്ചിലെ അങ്കലേശ്വറിലുള്ള സര്‍ദ്ദാര്‍ പട്ടേല്‍ ആശുപത്രിയിലെ മുന്‍ ജീവനക്കാരനാണ് കാസിം സ്റ്റിംബര്‍വാല. 2014 വരെ ആശുപത്രി ട്രസ്റ്റിയുടെ ചുമതല പട്ടേലിനായിരുന്നു.

 ജനങ്ങളെ വിഭജിക്കരുത്

ജനങ്ങളെ വിഭജിക്കരുത്

രൂപാനിയുടെ ആരോപണത്തിനെതിരെ രംഗത്തെത്തിയ പട്ടേല്‍ വാദം അടിസ്ഥാനരഹിതമാണെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും സമാധാന പ്രിയരായ ഗുജറാത്തിലെ ജനങ്ങളെ വിഭജിക്കരുതെന്നും പട്ടേല്‍ പ്രതികരിച്ചു. ട്വിറ്ററിലായിരുന്നു പട്ടേലിന്‍റെ പ്രതികരണം. ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അനാവശ്യ വിവാദങ്ങളുണ്ടാക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളെ പ്രതിരോധിക്കുന്ന പ്രതികരണമായിരുന്നു പട്ടേലിന്‍റെ ഭാഗത്തുനിന്നുണ്ടായത്.

ജൂതരെ ഇല്ലാതാക്കും

ജൂതരെ ഇല്ലാതാക്കും

ഗുജറാത്തിലെ ഒരു പ്രമുഖ ആശുുപത്രിയില്‍ ആക്രമണം നടത്തുന്നതിന് ഐസിസിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനിടെ ഒക്ടോബര്‍ 25നാണ് രണ്ട് യുവാക്കളെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്യുന്നത്. ഭീകരസംഘടനയായ ഐസിസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ജൂത വിഭാഗത്തിന് നേരെ ആക്രമണം നടത്താനിരിക്കെയാണ് ഇരുവരും പിടിയിലാവുന്നത്. ഇവരില്‍ ഉബേദ് അഹമ്മദ് മിര്‍സ നിയമ വിദ്യാര്‍ത്ഥിയാണ്. സിംബര്‍വാല മുഹമ്മദ് കാസിം സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയില്‍ ഇസിജി ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.

 ഗുജറാത്തില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍

ഗുജറാത്തില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍

നിയമവിദ്യാര്‍ത്ഥിയായ ഉബേദ് അഹമ്മദ് മിര്‍സ നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഇതിന് പുറമേ ജമൈക്കയിലേയ്ക്ക് പോകുന്നതിനും തീവ്ര മുസ്ലിം പണ്ഡിതന്‍ അബ്ജുള്ളാ ഇല്‍ ഫൈസലുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയിട്ടിരുന്നു. ഇയാളുടെ നിര്‍ദേശ പ്രകാരമാണ് ഉബേദ് പ്രവര്‍ത്തിച്ചുവന്നിരുന്നത്.

 രൂപാനിയുടെ ആവശ്യം

രൂപാനിയുടെ ആവശ്യം

നേരത്തെ പട്ടേലിനും ഐസിസ് ബന്ധമുണ്ടെന്ന് ആരോപിച്ച് പട്ടേലിനെതിരെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി രംഗത്തെത്തിയിരുന്നു. യുവാവ് പട്ടേല്‍ ആശുപത്രിയില്‍ ജോലി ചെയ്യാനിടയായ സാഹചര്യം വിശദീകരിക്കണമെന്നും പട്ടേല്‍ രാജിവയ്ക്കണമെന്നുമുള്ള ആവശ്യങ്ങളാണ് രൂപാനി ഉന്നയിച്ചത്.

English summary
Patel says youth with ISIS ties worked at hospital inaugurated by PM Modi.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്