പത്താന്‍കോടില്‍ വ്യോമസേനാകേന്ദ്രത്തിനുള്ളില്‍ നിന്ന് തീവ്രവാദികള്‍ക്ക് സഹായം...?
ദില്ലി: പത്താന്‍കോട് ഭീകരാക്രമണ കേസില്‍ ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത്. ഭീകരര്‍ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ചു എന്ന്പറയപ്പെടുന്ന ഗുര്‍ദാസ്പുര്‍ എസ്പിയെ നുണപരിശോധന നടത്താനൊരുങ്ങുകയാണ് എന്‍ഐഎ.
ഭീകരാക്രമണത്തിന് വ്യോമ സേനാ താവളത്തിനുള്ളില്‍ നിന്ന് തന്നെ തീവ്രവാദികള്‍ക്ക് സഹായം ലഭിച്ചിരുന്നോ എന്നാണ് ഇപ്പോഴുയരുന്ന സംശയം. എന്‍ഐഎ ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. എന്‍ജിനീയറിംഗ് വിഭാഗത്തിലെ ഒരു ജീവനക്കാരെ ചോദ്യം ചെയ്തു.
എന്ത് സഹായമാണ് ഭീകരവാദികള്‍ക്ക് വ്യോമസേനാ കേന്ദ്രത്തിനുള്ളില്‍ നിന്ന് ലഭിച്ചത്?

ഫ്‌ലഡ് ലൈറ്റ്
പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളുണ്ട്. രാത്രിയില്‍ ഫ്‌ലഡ് ലൈറ്റ് വെളിച്ചം ചുറ്റും ഉണ്ടാകും. എന്നാല്‍ തീവ്രവാദി ആക്രമണം നടന്ന ദിവസം അതില്‍ അല്‍പം വ്യത്യാസമുണ്ടായിരുന്നു.

തീവ്രവാദികള്‍ കയറിയത്
11 അടി ഉയരമുള്ള ചുറ്റുമതിലുണ്ട് വ്യോമസേനാ കേന്ദ്രത്തിന്. ഈ മതിലിന്മുകളില്‍ കമ്പി വേലിയും. ഇത് ചാടിക്കടന്നാണ് തീവ്രവാദികള്‍ അകത്തെത്തിയതെന്നാണ് കരുതുന്നത്.

വെളിച്ചം എവിടെ പോയി
എന്നാല്‍ തീവ്രവാദികള്‍ അകത്ത് കയറുമ്പോള്‍ മതിന്റെ ആ വശത്ത് ഫ്‌ലഡ് ലൈറ്റിന്റെ വെളിച്ചം ഉണ്ടായിരുന്നില്ല. ഈ ലൈറ്റുകള്‍ ദിശമാറ്റി വച്ചിരിയ്ക്കുകയായിരുന്നു.

മനപ്പൂര്‍വ്വം തന്നെ
ഫ്‌ലഡ് ലൈറ്റുകള്‍ ദിശമാറ്റിവച്ചത് മനപ്പൂര്‍വ്വമാണെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. അങ്ങനെയെങ്കില്‍ സേനയ്ക്കുള്ളില്‍ നിന്ന് തന്നെ തീവ്രവാദികള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്.

ഒറ്റുകാര്‍
തീവ്രവാദി ആക്രമണത്തിന് ഭീകരര്‍ക്ക് സഹായം നല്‍കാന്‍ രാജ്യത്തിനകത്ത് നിന്ന് തന്നെ ഒറ്റുകാര്‍ ഉണ്ടായിരുന്നു എന്ന് സംശയിക്കേണ്ടിവരും.












Click it and Unblock the Notifications