രണ്ട് കാഫിറുകളെ കൊന്നു.... പത്താന്‍കോടിലെ ഭീകരന്‍ 'ഉമ്മയോട് സംസാരിച്ചത്' കേട്ടാല്‍ ഞെട്ടും
ദില്ലി: പുതുവര്‍ഷപ്പുലരിയുടെ തൊട്ടടുത്ത നാള്‍ പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തിന് നേര്‍ക്ക് നടന്ന ഭീകരാക്രമണം ഇന്ത്യയെ സംബന്ധിച്ച് മറക്കാനാകാത്ത ഓര്‍മയാണ്. ഒരുപക്ഷേ ഇന്ത്യ-പാക് യുദ്ധത്തിലേയ്ക്ക് പോലും നയിച്ചേക്കാവുന്ന ഒരു സംഭവം ആയിരുന്നു അത്.
എന്തായാലും ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടിയെടുത്ത് പാകിസ്താന്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകാതെ ശ്രദ്ധിച്ചു. എന്നാല്‍ ആ സംഭവം ഇന്ത്യയുടെ ഹൃദയത്തിലെ വലിയ നോവ് തന്നെയാണ്.
ഇതിനിടയാണ് ഭീകരാക്രമണം നടത്തിയ ഭീകരരില്‍ ഒരാള്‍ അമ്മയോട് നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്ത് വന്നത്. കേട്ടാല്‍ ഞെട്ടുന്ന സംഭവങ്ങളാണ് ആ സംഭാഷണത്തിലുള്ളത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് പുറത്ത് വിട്ടത്.

നാസിര്‍ എന്ന് പേര്‍
നാസിര്‍ എന്ന ഭീകരന്‍ തന്റെ മാതാവിനോട് സംസാരിച്ചതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. 2016 ജനുവരി 1 ന് നടത്തിയ സംഭാഷണം ആണിത്. ആദ്യം അമ്മാവനോടാണ് സംസാരിയ്ക്കുന്നത്, പിന്നീട് അമ്മയോടും.

മകനേ, നീ എവിടെ
എന്റെ മകനേ... നീ എവിടെയാണ് ഉള്ളത്? നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ എന്ന് അമ്മ.

ഇന്ത്യയിലുണ്ട്, രണ്ട് കാഫിറുകളെ കൊന്നു
ഞങ്ങള്‍ ഇന്ത്യയിലാണെന്ന് മകന്റെ മറുപടി. നിങ്ങളുടെ മകന്‍ രണ്ട് കാഫിറുകളെ കൊന്നു. കത്തികൊണ്ട് ഞാന്‍ അവരുടെ കറുത്തറുത്തു. അന്തിമ പോരാട്ടത്തിന് ഞങ്ങള്‍ തയ്യാറാണ്.

ഇന്ത്യയെ പേടിയ്ക്കണ്ട
കൂടെയുള്ള ചിലര്‍ക്ക് പിടിയ്ക്കപ്പെടുമോ എന്ന് ഭയമുണ്ട്. ഞാന്‍ പറഞ്ഞു, ഇന്ത്യയെ ഭയക്കേണ്ട യാതൊരു ആവശ്യവും ഇല്ലെന്ന്. മകന്‍ പറഞ്ഞ് നിര്‍ത്തുന്നു.

നീ ധീരനാണ്
ഭീകരാക്രമണം നടത്തുന്ന മകനോട് അമ്മ പറയുന്നത് ഇങ്ങനെയാണ്- നീ ധീരനാണ്. സ്വര്‍ഗ്ഗത്തിലെത്താന്‍ അള്ള നിന്നെ സഹായിക്കട്ടെ!

അമ്മ തുന്നിയ ജാക്കറ്റ്
അമ്മ തുന്നിത്തന്ന ജാക്കറ്റ് ആണ് ഞാന്‍ ധരിച്ചിട്ടുള്ളത്. അത് ഇപ്പോള്‍ എന്റെ ശവ വസ്ത്രമാണെന്ന് മകന്‍....

ഇന്ത്യയിലെത്തിയതെങ്ങനെ?
നിങ്ങളെങ്ങനെയാണ് ഇന്ത്യയില്‍ എത്തിയതെന്ന് അമ്മയുടെ ചോദ്യം. വലിയ എസ് യുവി കാറുകളിലാണ് അതിര്‍ത്തിയില്‍ എത്തിയതെന്ന് മറുപടി. ലാന്‍ഡ് ക്രൂയിസറിലാണ് അതിര്‍ത്തി വരെ വന്നത്.

എന്തെങ്കിലും കഴിച്ചോ?
നീ ഇതുവരെ എന്തെങ്കിലും കഴിച്ചോ എന്ന് അമ്മയുടെ ചോദ്യം. ഉണക്കിയ പഴങ്ങളും ചോക്കളേറ്റും മാത്രമെന്ന് മറുപടി.

പക്ഷേ നീ കാഫിറുകളെ കൊന്നില്ലേ
എന്നിരുന്നാലും നീ ആ കാഫിറുകളെ കൊന്നില്ലേ എന്ന് അമ്മയുടെ ചോദ്യം. ഇപ്പോള്‍ അത് വിശദീകരിയ്ക്കാന്‍ എന്റെ കൈയ്യില്‍ സമയമില്ലെന്ന് മകന്റെ മറുപടി.

റെക്കോര്‍ഡ് ചെയ്യണം
ഇത് എന്റെ അവസാന സംഭാഷണമാകും. അതുകൊണ്ട് റെക്കോര്‍ഡ് ചെയ്യണമെന്ന് മകന്‍. തനിയ്ക്കത് അറിയില്ലെന്ന് അമ്മ.

അമ്മാവന് കൊടുക്കൂ
ഫോണ്‍ അമ്മാവന് കൊടുക്കൂ. (ബാബര്‍ എന്ന് പേര്‍) അദ്ദേഹത്തിന് റെക്കോര്‍ഡ് ചെയ്യാന്‍ അറിയാം.

സദ്യ നടത്തണം
താന്‍ രക്തസാക്ഷിയായ വിവരം ഉസ്താദ് പുറത്ത് വിടുമ്പോള്‍ വലിയൊരു സദ്യ തന്നെ നടത്തണം എന്ന് അമ്മാവനോട് ഭീകരന്‍ പറയുന്നു.












Click it and Unblock the Notifications