ഇവരെ അധികൃതർ ഭയക്കുന്നതെന്തിന് !! മന്ത്​സൗറിൽ ഹാർദിക്ക് പട്ടേലിനും പ്രവേശനമില്ല!!

  • Posted By:
Subscribe to Oneindia Malayalam

ഭോപ്പാൽ: കർഷക കലാപം നടക്കുന്ന മധ്യപ്രദേശിൽ പട്ടേൽ സമുദായ സംവരണ സമര നേതാവ് ഹാർദിക് പട്ടേലിനു പ്രവേശനുമതിയില്ല. ഹാർദിക് പട്ടേലിനെ യാത്രാമധ്യേ പൊലീസ് അറസ്റ്റു ചെയ്തു. കർഷക കലാപം രൂക്ഷമാകുന്ന മധ്യപ്രദേശിലെ മന്ത് സൗറിലേക്ക് പോകുകയായിരുന്ന ഹാർദിക്കിനെ നീമഞ്ച് ജില്ലയിൽ വെച്ചു അറസ്റ്റു ചെയ്യുകയായിരുന്നു. നേരത്തെ തന്നെ താൻ കലാപപ്രദേശം സന്ദർശിക്കുമെന്നും പട്ടേൽ അറിയിച്ചിരുന്നു.

സുരേന്ദ്രന് കിട്ടിയത് 'മുട്ടൻ പണി';കള്ളവോട്ട് കാര്യത്തിൽ പറഞ്ഞത് മുഴുവൻ കള്ളം?പരേതൻ സമൻസ് കൈപ്പറ്റി!

Qatar Crisis : തുര്‍ക്കിയുടേയും ഇറാന്റേയും ഫുഡ് കഴിച്ചാല്‍ ഖത്തറിന് വയറിളക്കം പിടിക്കും!! ഇതാ വിവാദം

ഹാർദിക്ക് പട്ടേലിനു മാത്രമല്ല ജില്ലയിൽ പ്രവേശനനുമതിയില്ലാത്തത്. സമൂഹിക പ്രവർത്തകർക്കും നേതാക്കാൾക്കും ജില്ലയിൽ അനുമതി നിഷേധിച്ചിട്ടുണ്ടായിരുന്നു. പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്ന് ആരോപിച്ചാണ് അധികൃതർ പ്രവേശനനുമതി നിഷേധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ മേധാപട്​കർ, യോഗേന്ദ്രയാദവ്​, സ്വാമി അഗ്നിവേശ്​ എന്നിവരെ പൊലീസ്​ കസ്റ്റഡിയിലെടുത്ത്​ നീക്കിയിരുന്നു. എന്തുകൊണ്ടാണ് ജില്ലയിൽ നേതാക്കന്മാർക്കും ആക്ടിവിസ്റ്റുകൾക്കും സന്ദർശനനുമതി നിഷേധിക്കുന്നത് . അധികൃതർ ഇവരെ ഭയക്കുന്നതു കൊണ്ടാണോയെന്നു ഉയർന്നു വരുന്ന ചോദ്യമാണ്.

harthik patel

സംസ്ഥാനത്ത് കർഷക കാലാപം രൂക്ഷമാകുകയാണ്. കർഷക പ്രക്ഷോഭത്തിനു നേരെ പൊലീസ് വെടിവെച്ചതാണ്   കലാപം വഷളാകാൻ കാരണമായത്. ഇതിൽ രണ്ടു കർഷകർ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാരിനു ഇതുവരെ കഴിഞ്ഞിട്ടില്ല.

English summary
Patel quota agitation leader Hardik Patel and his supporters were detained on Tuesday morning in Madhya Pradesh’s Neemuch district while on their way to Mandsaur, the epicenter of last week’s violent farmers’ agitation. They were released outside the state's border.Patel had announced his decision to visit Mandsaur with his supporters on Monday. "I will do my work and police and administration will do their job," he had told reporters.
Please Wait while comments are loading...