കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 1.8 കോടി ശമ്പളത്തില്‍ ഗൂഗിളില്‍ ജോലി

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: പഠനം തീരാന്‍ മാസങ്ങള്‍ ശേഷിക്കേ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 1.8 കോടി രൂപ വാര്‍ഷിക ശമ്പളത്തില്‍ ഗൂഗിളില്‍ ജോലി വാഗ്ദാനം. പറ്റ്‌നയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ അഷിതോഷ് അഗര്‍വാളിനാണ് ആരും കൊതിക്കുന്ന ജോലിവാഗ്ദാനം ലഭിച്ചിരിക്കുന്നത്

ഈ വര്‍ഷം ആദ്യം ഗൂഗിളില്‍ 3 മാസത്തെ ഇന്റേഷിപ്പ് പൂര്‍ത്തിയാക്കിയതാണ് അഷിതോഷിന് തുണയായത്. ന്യൂയോര്‍ക്കിലായിരുന്നു ഇന്റേണ്‍ഷിപ്പ്. അന്ന് ഗൂഗിളില്‍ ഇന്റര്‍വ്യൂവിനും അഷിതോഷ് അറ്റന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ വന്‍തുക വാര്‍ഷിക ശമ്പള വാഗ്ദാനവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

google

ഗൂഗിളില്‍ ജോലി ചെയ്യുകയെന്നത് അത്യധികം സന്തോഷമുള്ള കാര്യമാണെന്ന് അഷിതോഷ് പ്രതികരിച്ചു. സ്വപ്‌നം സഫലമായെന്നുതന്നെ പറയാം. ഈ അവസരം തനിക്ക് ലഭിച്ച വലിയ ഭാഗ്യമാണെന്നും ഇത് ശരിക്കും പ്രയോജനപ്പെടുത്തുമെന്നും അഷിതോഷ് പറഞ്ഞു. മകന് ജോലികിട്ടിയതിനെക്കുറിച്ച് മാതാപിതാക്കളും പ്രതികരിച്ചു.

ബിസിനസുകാരായ ഗോപാല്‍ കൃഷ്ണ അല്‍ക്ക അഗര്‍വാള്‍ എന്നിവരുടെ മകനാണ് അഷിതോഷ്. മകന്റെ കഠിനാധ്വാനത്തിന് ലഭിച്ച പ്രതിഫലമാണിതെന്ന് അവര്‍ പറഞ്ഞു. സ്‌കൂള്‍ കാലയളുവുമുതല്‍ അഷിതോഷ് പഠനത്തില്‍ മിടുമിടുക്കനായിരുന്നു. 96.4 ശതമാനത്തില്‍ പത്താക്ലാസും 95 ശതമാനം മാര്‍ക്കില്‍ പന്ത്രണ്ടാക്ലാസും കഴിഞ്ഞാണ് അഷിതോഷ് ഐഐടിയിലേക്ക് കടക്കുന്നത്.

English summary
patna IIT student has bagged Rs 1.8 cr package from Google
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X