Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമി കുംഭകോണം: സഞ്ജയ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തു, വീട്ടില്‍ നിന്ന് 11.50 ലക്ഷം പിടിച്ചെടുത്തു

മുംബൈ: ശിവസേന നേതാവും എം പിയുമായ സഞ്ജയ് റാവത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 11.30ന് കോടതിയില്‍ ഹാജരാക്കും. അവിടെ നിന്ന് ഇ ഡി ഏജന്‍സി കസ്റ്റഡിയില്‍ ആവശ്യപ്പെടും.

മുംബൈയുടെ വടക്കന്‍ പ്രാന്തപ്രദേശത്തുള്ള ഒരു ചാള്‍ പദ്ധതിയുടെ പുനര്‍വികസനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സഞ്ജയ് റാവത്തിന്റെ വസതിയില്‍ ഞായറാഴ്ച ഒമ്പത് മണിക്കൂറിലധികം ഇ ഡി തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

1

നേരത്തെ ജൂലൈ ഒന്നിന് ഇ ഡി റാവത്തിനെ 10 മണിക്കൂറിലധികം ചോദ്യം ചെയ്യുകയും ജൂലൈ 20 ന് അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഇ ഡി റാവത്തിന്റെ വീട്ടിലെത്തിയത്. സഞ്ജയ് റാവത്തിന് പിന്തുണയുമായി ശിവസേന പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു.

2

ഹൗസിംഗ് ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (എച്ച്ഡിഐഎല്‍) അനുബന്ധ സ്ഥാപനമായ ഗുരു ആഷിഷ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പത്ര ചൗളിന്റെ പുനര്‍വികസനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) ലംഘനങ്ങളാണ് ഇ ഡി അന്വേഷിക്കുന്നത്.

3

സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായി പ്രവീണ്‍ റാവത്തിനെ നേരത്തെ അറസ്റ്റ് ചെയ്യുകയും ശിവസേന നേതാവിന്റെ ഭാര്യ വര്‍ഷ റാവത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയുമായി ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍ ഒരു ത്രികക്ഷി കരാര്‍ ഒപ്പുവെച്ചിരുന്നു.

4

പ്രവീണ്‍ റാവത്തും ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍സിന്റെ മറ്റ് ഡയറക്ടര്‍മാരും എം എച്ച് എ ഡി എയെ തെറ്റിദ്ധരിപ്പിക്കുകയും 672 കുടിയാന്മാര്‍ക്ക് പുനരധിവാസം സാധ്യമാക്കാതെ 901.79 കോടി രൂപ സമാഹരിച്ച് ഒമ്പത് സ്വകാര്യ ഡെവലപ്പര്‍മാര്‍ക്ക് ഫ്‌ലോര്‍ സ്‌പേസ് ഇന്‍ഡക്‌സ് (എഫ്എസ്‌ഐ) വിറ്റുവെന്ന് ഇ ഡി അവകാശപ്പെടുന്നു.

5

പ്രവീണ്‍ റാവത്ത് എച്ച്ഡിഐഎല്ലില്‍ നിന്ന് 100 കോടി രൂപ കൈപ്പറ്റിയെന്നും അത് സഞ്ജയ് റാവത്തിന്റെ കുടുംബം ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളികള്‍, കുടുംബാംഗങ്ങള്‍, ബിസിനസ്സ് സ്ഥാപനങ്ങള്‍ എന്നിവയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വഴിതിരിച്ചുവിട്ടുവെന്നുമാണ് ഇ ഡി പറയുന്നത്. അതേസമയം ഇ ഡി അന്വേഷിക്കുന്ന ഒരു കമ്പനിയുമായും തനിക്ക് ബന്ധമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും റാവത്ത് പറഞ്ഞു.

6

ഇതൊരു വ്യാജ അന്വേഷണമാണ്. ആളുകളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും എനിക്കെതിരെ വ്യാജ തെളിവുകള്‍ ശേഖരിച്ചു. മഹാരാഷ്ട്രയെയും ശിവസേനയെയും ദുര്‍ബലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. ഈ സംസ്ഥാനവും സേനയും ഒരിക്കലും ദുര്‍ബലമാകില്ല, അദ്ദേഹം പറഞ്ഞു. അതിനിടെ ഞായറാഴ്ച വൈകുന്നേരത്തോടെ സഞ്ജയ് റാവത്തിന്റെ വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 11.5 ലക്ഷം രൂപ കണ്ടെടുത്തതായി ഇ ഡി വൃത്തങ്ങള്‍ അവകാശപ്പെട്ടു.

7

പത്ര ചൗള്‍ കേസിലെ ഇ ഡി സാക്ഷിയായ സ്വപ്ന പട്കറെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് എം പിക്കെതിരെ മുംബൈ പോലീസ് ഞായറാഴ്ച എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റാവുത്തും പട്കറും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ റെക്കോര്‍ഡിംഗിന്റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍. വക്കോല പോലീസ് സ്റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504, 504, 509 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മുംബൈ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

8

തന്നെ ഭയപ്പെടുത്താനാണ് റാവത്ത് ശ്രമിക്കുന്നതെന്ന് പട്കര്‍ ആരോപിച്ചു. അതേസമയം പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇഡിയുടെ നടപടിയെന്ന് ശിവസേന അധ്യക്ഷന്‍ താക്കറെ ഞായറാഴ്ച പറഞ്ഞു.

വന്നു...കണ്ടു...കീഴടക്കി; മീര അനിലിന്റെ പുതിയ ഫോട്ടോഷൂട്ടും കലക്കന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+