കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ പാകിസ്താനിലേക്ക് പോകാന്‍ പറയുന്ന ഈ ഷാരൂഖ് ഖാന്‍ ആരാണ്?

  • By Kishor
Google Oneindia Malayalam News

മൈ നെയിം ഈസ് ഖാന്‍ - എന്ന ഷാരൂഖ് ഖാന്‍ സിനിമയുടെ പേരിന് ആ ചിത്രത്തെക്കാള്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. രാജ്യത്ത് അസഹിഷ്ണുത ഏറിവരുമ്പോള്‍ അതിന് ഇരകളാകുന്ന ന്യൂനപക്ഷത്തിന്റെ പ്രതിനിധിയാണ് ഷാരൂഖ് ഖാന്‍. അതുകൊണ്ടു തന്നെയാണ് ഇങ്ങനെ ഒരു കാര്യം തുറന്നുപറഞ്ഞതിന് ഷാരൂഖ് ഖാനോട് പാകിസ്താനിലേക്ക് പോയ്‌ക്കോളൂ എന്ന് ഹിന്ദുത്വവാദികള്‍ ആക്രോശിക്കുന്നത്.

എന്നാല്‍ പേരില്‍ ഒരു മുസ്ലിമുണ്ട് എന്ന് കരുത ഷാരൂഖ് ഖാന്‍ രാജ്യദ്രോഹിയാകുമോ. അല്ലെങ്കില്‍ തന്നെ മുസ്ലിങ്ങളെല്ലാം രാജ്യദ്രോഹികളാണോ. എന്ത് കാരണം കൊണ്ടായിരിക്കണം ഷാരൂഖ് ഖാനെ ഹാഫിസ് സയ്യിദിനോട് ഉപമിക്കാന്‍ ബി ജെ പി നേതാവായ യോഗി ആദിത്യനാഥ് തുനിഞ്ഞിട്ടുണ്ടാകുക. ഈ പറയുന്ന യോഗി ആദിത്യനാഥിനെക്കാളും രാജ്യസ്‌നേഹത്തിന്റെ പാരമ്പര്യം ഷാരൂഖ് ഖാനുണ്ട് എന്ന് തെളിഞ്ഞാലോ..

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ എന്നും ഇന്ത്യന്‍ സിനിമയിലെ കിംഗ് ഖാന്‍ എന്നും വിളിക്കപ്പെടുന്ന ഷാരൂഖ് ഖാന് സ്വാതന്ത്ര സമരവുമായും ദേശീയപ്രസ്ഥാനങ്ങളുമായും ഉള്ള ബന്ധം കാണൂ...

ഷാരൂഖല്ല അച്ഛനാണ് താരം

ഷാരൂഖല്ല അച്ഛനാണ് താരം

ഷാരൂഖ് ഖാന്റെ കുടുംബചരിത്രം അടുത്തറിയുമ്പോള്‍ ശരിക്കും താരം കിംഗ് ഖാന്റെ അച്ഛനായ മിര്‍താജ് ഖാനാണല്ലോ എന്ന് തോന്നും. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാനായി ഷാരൂഖ് ഖാന്റെ പിതാവ് മിര്‍താജ് ഖാന്‍ എത്തിയത് പെഷവാറില്‍ നിന്ന്. അന്ന് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നല്ലോ പെഷവാര്‍.

മിര്‍താജ് മുഹമ്മദ് ഖാന്‍

മിര്‍താജ് മുഹമ്മദ് ഖാന്‍

വലിയ പ്രായമൊന്നും ഉണ്ടായിരുന്നില്ല മിര്‍താജ് മുഹമ്മദ് ഖാന് അന്ന്. വെറും 16 വയസ്സ്. അതിര്‍ത്തി ഗാന്ധി എന്ന് വിശേഷിക്കപ്പെടുന്ന ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന് ഒപ്പമായിരുന്നു മിര്‍താജിന്റെ പ്രവര്‍ത്തനങ്ങള്‍.

വിഭജനത്തിന് ശേഷം ഇന്ത്യയില്‍

വിഭജനത്തിന് ശേഷം ഇന്ത്യയില്‍

സ്വാതന്ത്ര്യാനന്തരം ഇന്ത്യ വിഭജിക്കപ്പെട്ടു. ഖാനും കുടുംബവും ഇന്ത്യയില്‍ സ്ഥിരതാമസമാക്കി. ദില്ലിയായിരുന്നു കേന്ദ്രം. രണ്ടുവട്ടം ഇടക്ക് പാകിസ്താനിലേക്ക് പോകാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കുടുംബാംഗങ്ങള്‍ മരിച്ചപ്പോഴായിരുന്നു ഇത്.

അമ്മയും ചില്ലറക്കാരിയല്ല

അമ്മയും ചില്ലറക്കാരിയല്ല

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ എന്‍ എയില്‍ സജീവാംഗമായിരുന്ന ഷാനവാസ് ഖാന്റെ വളര്‍ത്തുമകളാണ് ഷാരൂഖ് ഖാന്റെ അമ്മ ലത്തീഫ ഫാത്തിമ.

 പാതി പത്താന്‍ പാതി ഹൈദരാബാദി

പാതി പത്താന്‍ പാതി ഹൈദരാബാദി

ഇങ്ങനെയാണ് ഷാരൂഖ് ഖാന്‍ സ്വയം വിശേഷിപ്പിക്കാറുള്ളത് - പാതി പത്താന്‍ പാതി ഹൈദരാബാദി. അച്ഛനും പത്താനും അമ്മ ഇന്ത്യക്കാരിയും ആയതിനാലാണ് ഇത്. 1959 ലാണ് ഖാന്റെ മാതാപിതാക്കള്‍ വിവാഹിതരായത്.

തീയില്‍ കുരുത്ത ഷാരൂഖ്

തീയില്‍ കുരുത്ത ഷാരൂഖ്

ഷട്ട് അപ്പ. ഞാന്‍ ഈ നാട്ടിലെ പൗരനാണ് - ഏത് സിനിമാ ഡയലോഗിനെയും വെല്ലും ഷാരൂഖ് ഖാന്റെ ഈ വാക്കുകള്‍. താന്‍ ഒരു പാകിസ്താനിലേക്കും പോകുന്നില്ല എന്ന് ഉറച്ചുപറയാന്‍ ഷാരൂഖ് ഖാന് കരുത്ത് നല്‍കുന്നത് ഈ പാരമ്പര്യം തന്നെയാണ്.

കുട്ടിക്കാലത്തേ അച്ഛന്‍ മരിച്ചു

കുട്ടിക്കാലത്തേ അച്ഛന്‍ മരിച്ചു

ഷാരൂഖ് ഖാന് 15 വയസ്സുള്ളപ്പോഴായിരുന്നു അച്ഛന്‍ മരിക്കുന്നത്. അര്‍ബുദമായിരുന്നു മരണകാരണം. അച്ഛന് മതിയായ ചികിത്സ നല്‍കാന്‍ കഴിയാത്തതിലുള്ള സങ്കടം ഷാരൂഖ് ഖാനെ അലട്ടിയിരുന്നു.

മതേതരവാദി

മതേതരവാദി

മക്കള്‍ ഇന്നത് വായിക്കണമെന്നോ ഇന്ന മതം സ്വീകരിക്കണമെന്നോ ഷാരൂഖ് ഖാനോട് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നില്ലത്രെ. അതുപോലെ തന്നെ തന്റെ മക്കളെയും താന്‍ വളര്‍ത്തുന്നു എന്നാണ് താരം പറയുന്നത്. ഭാര്യ ഗൗരിക്കും ഇക്കാര്യത്തില്‍ പൂര്‍ണയോജിപ്പാണ്.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

ഇപ്പോഴത്തെ വിവാദം തുടങ്ങിയത് ഷാരൂഖ് ഖാന്റെ ഈ വാക്കുകളിലൂടെ - ഇന്ത്യയില്‍ അസഹിഷ്ണുത ഉച്ചസ്ഥായിലെത്തി. ഇതിനോട് പ്രതികരിക്കാന്‍ വേണ്ടിവന്നാല്‍ പുരസ്‌കാരങ്ങള്‍ മടക്കിനല്‍കാന്‍ തയ്യാറാണ്. സമീപകാല സംഭവ വികാസങ്ങളോട് പ്രതികരിച്ചുകൊണ്ട് ഷാരൂഖ് ഖാന്‍ പറഞ്ഞു.

കൂട്ടായ ആക്രമണം

കൂട്ടായ ആക്രമണം

ഇതിന് പിന്നാലെ സാധ്വി പ്രാചി, യോഗി ആദിത്യനാഥ്, ബാബ രാംദേവ് തുടങ്ങിവരെല്ലാം ചേര്‍ന്നാണ് ഷാരൂഖ് ഖാനെ ആക്രമിച്ചത്. ഷാരൂഖ് പാകിസ്താനിലേക്ക് പോകണമെന്നും പാക് ഏജന്റാണ് എന്നും ഹാഫിസ് സയ്യിദിനെപ്പോലയാണ് എന്നും മറ്റും ആരോപണങ്ങളുയര്‍ന്നു.

English summary
Shah Rukh Khan started a storm when he stated that he believes India is growing more intolerant. Who is Shah Rukh Khan? Patriot or anti-national?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X