ശമ്പളദിവസം ബാങ്കുകളില്‍ തിക്കും തിരക്കും; പണമില്ലാത്തതിനാല്‍ അക്രമം; ഓഫീസില്‍ ആളില്ല

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കറന്‍സി നിരോധിച്ചശേഷമുള്ള ആദ്യ ശമ്പളദിവസം രാജ്യത്തെ പ്രമുഖ ബാങ്കുകളിലെല്ലാം വന്‍ തിക്കും തിരക്കും. ചില ബാങ്കുകളില്‍ പണമില്ലാത്തതിനാല്‍ അക്രമം നടന്നപ്പോള്‍ ചില ബാങ്കുകളില്‍ ഇടപാടുകാര്‍ രോഷോകുലരായി. അതേസമയം, പണം പിന്‍വലിക്കേണ്ടതിനാല്‍ മിക്ക സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ നിന്നും ജീവനക്കാര്‍ നേരത്തെ മുങ്ങിയിരുന്നു.

ഉത്തര്‍ പ്രദേശിലെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കില്‍ ഇടപാടുകാര്‍ ഫര്‍ണിച്ചര്‍ തകര്‍ത്തു. നീണ്ട ക്യൂവില്‍ നിന്നിട്ടും പണമില്ലാതായതോടെയാണ് ചിലര്‍ രോഷാകുലരായത്. പണം പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടായിട്ടും ആവശ്യത്തിനുള്ളവ വിതരണം ചെയ്യാന്‍ ഒരു ബാങ്കിലും കറന്‍സിയുണ്ടായിരുന്നില്ല.

atm-5

ഇടപാടുകാരെ ഭയന്ന് പല ബാങ്കുകളും പോലീസ് സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. മീററ്റിലെ അലഹാബാദ് ബാങ്കിന്റെ ബ്രാഞ്ചിലേക്ക് ജനങ്ങള്‍ തള്ളിക്കയറി ഗ്ലാസുകള്‍ തകര്‍ത്തു. പണമില്ലെന്ന് അറിയിച്ചതോടെയാണ് ജനം ക്ഷുഭിതരായത്. രാജ്യത്തിന്റെ പല ഭാഗത്തും ജനങ്ങള്‍ രോഷാകുലരായി റോഡുകള്‍ ഉപരോധിച്ച റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ബാങ്കില്‍ നിന്നും 24,000 രൂപ പിന്‍വലിക്കാമെന്നാണ് ആര്‍ബിഐ പറഞ്ഞിരുന്നതെങ്കിലും പണമെത്തിക്കാത്തതിനാല്‍ 10,000 രൂപയില്‍ താഴെമാത്രമേ ഇടപാടുകാര്‍ക്ക് നല്‍കാന്‍ കഴിയുന്നുള്ളൂ. ഡിസംബര്‍ 10 വരെ ശമ്പളവുമായി ബന്ധപ്പെട്ട് സ്ഥിതി കൂടുതല്‍ രൂക്ഷമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആവശ്യത്തിന് പണമെത്തിക്കണമെന്ന് ബാങ്കുകാര്‍ റിസര്‍വ് ബാങ്കിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.


English summary
Payday; Banks brace for rush, many skip office to withdraw cash
Please Wait while comments are loading...