കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേടിഎമ്മിനെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു; ഡിജിറ്റല്‍ കള്ളന്മാരെ പിടികൂടാന്‍ സിബിഐ അന്വേഷണം...

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 3.21 ലക്ഷം രൂപയാണ് പേടിഎം കമ്പനിക്ക് നഷ്ടപ്പെട്ടത്.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ പേടിഎമ്മിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസ് സിബിഐ ഏറ്റെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 3.21 ലക്ഷം രൂപയാണ് പേടിഎം കമ്പനിക്ക് നഷ്ടപ്പെട്ടത്. വിവിധ സമയങ്ങളിലായി നടന്ന 37 ഓര്‍ഡറുകളിലാണ് കമ്പനി കബളിപ്പിക്കപ്പെട്ടതെന്ന് തെളിഞ്ഞിട്ടുണ്ട്.

പേടിഎം നടത്തിയ അന്വേഷണത്തില്‍ കമ്പനിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി സംശയിക്കുന്ന ഏഴു പേരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും കമ്പനി സിബിഐയ്ക്ക് കൈമാറുമെന്ന് പേടിഎം ലീഗല്‍ മാനേജര്‍ എം ശിവകുമാര്‍ പറഞ്ഞു.പേടിഎം വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയത് സ്വീകരിച്ചതിന് ശേഷം ലഭിച്ചില്ലെന്ന് പറഞ്ഞ് വ്യാജ പരാതി നല്‍കി പണം റീഫണ്ട് ചെയ്‌തെടുത്തവരാണ് കമ്പനിയെ കബളിപ്പിച്ചത്.

paytm

പേടിഎം നടത്തിയ അന്വേഷണത്തില്‍ ഈ അക്കൗണ്ടുകള്‍ വഴി നടന്ന ഇടപാടുകളും, ഡെലിവറികളും വിശദമായി പരിശോധിച്ചിരുന്നു. കമ്പനിയെ മനപൂര്‍വ്വം കബളിപ്പിച്ച് പണം തട്ടിയെടുക്കലായിരുന്നും ഇവരുടെ ലക്ഷ്യമെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. കുറ്റകരമായ ഗൂഡാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളും, ഐടി ആക്ടിലെ വിവിധ വകുപ്പുകളും ചേര്‍ത്താണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

English summary
CBI has filed FIR against seven customers listed by the paytm company.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X