പിബി മെഹ്തയുടെ രാജി: ആഗോള തലത്തില്‍ പ്രതിഷേധം പുതയുന്നു... വിഖ്യാത സര്‍വ്വകലാശാലകളിലെ പ്രമുഖര്‍ രംഗത്ത്
ദില്ലി: ദില്ലിയിലെ പ്രമുഖ സര്‍വ്വകലാശാലകളില്‍ ഒന്നായ അശോക യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രതാപ് ഭാനു മെഹ്ത രാജിവച്ച സംഭവം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നു. പിബി മെഹ്തയ്ക്ക് (പ്രതാപ് ഭാനു മെഹ്ത) പിറകെ സാമ്പത്തിക ശാസ്ത്രജ്ഞനായ അരവിന്ദ് സുബ്രഹ്മണ്യവും രാജിവച്ചിട്ടുണ്ട്.
കൊളംബിയ, ഹാര്‍വാര്‍ഡ്, യേല്‍, ഓക്‌സ്‌ഫോര്‍ഡ്, പ്രിന്‍സ്റ്റണ്‍, കേംബ്രിഡ്ജ് തുടങ്ങിയ വിഖ്യാത സര്‍വ്വകലാശാലകളിലെ അക്കാദമീഷ്യന്‍മാരാണ് ഇപ്പോള്‍ പിബി മെഹ്തയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഉന്നത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് താന്‍ രാജിവയ്ക്കുന്നത് എന്ന് പിബി മെഹ്ത വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു.

സര്‍വ്വകലാശാലയില്‍ നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദമാണ് പിബെ മെഹ്ത രാജി വച്ചത് എന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്ന് യൂണിവേഴ്‌സിറ്റി ട്രസ്റ്റികള്‍ക്കും, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും എഴുതിയ തുറന്ന കത്തില്‍ അക്കാദമിക വിദഗ്ധര്‍ പറയുന്നുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആളും അക്കാദമിക സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ആളുമാണ് പിബി മെഹ്ത. എന്നാല്‍ തന്റെ എഴുത്തുകളുടെ പേരില്‍ അദ്ദേഹം ഇരയാക്കപ്പെട്ടു. അദ്ദേഹത്തെ പ്രതിരോധിക്കാന്‍ ബാധ്യതപ്പെട്ട അശോക യൂണിവേഴ്‌സിറ്റി ട്രസ്റ്റികള്‍ അദ്ദേഹത്തെ രാജിവയ്ക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തുകയായിരുന്നു എന്നും തുറന്ന കത്തില്‍ കുററപ്പെടുത്തുന്നുണ്ട്.
ഹോമി കെ ഭാഭ, ആന്‍ എഫ് റോത്തന്‍ബര്‍ഗ്, എര്‍വിന്‍ കെമിറിന്‍സ്‌കി, റോജേഴ്‌സ് സ്മിത്ത്, ക്രിസ്‌റ്റൊഫര്‍ എച്ച് ബ്രൗണി, മിലാന്‍ വൈഷ്ണവ്, കേറ്റ് ഒ ഘീഗന്‍, ഡാനിയല്‍ അലെന്‍ തുടങ്ങിയ പ്രമുഖര്‍ ആണ് മെഹ്തയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കത്തയച്ചിട്ടുള്ളത്.
അശോക സര്‍വ്വകലാശാലയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പിബി മെഹ്തയെ പിന്തുണച്ച് ഒരുപാട് പേര്‍ ആണ് രംഗത്ത് വന്നിരിക്കുന്നത്. മെഹ്തയ്ക്ക് പിന്തുണയര്‍പ്പിച്ച് കഴിഞ്ഞ ദിവസം രാജിവച്ച സാമ്പത്തിക വിദഗ്ധര്‍ അരവിന്ദ് സുബ്രഹ്മണ്യം നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്‍ ചീഫ് എക്കണോണിക് അഡൈ്വസര്‍ ആയിരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും എല്ലാം കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലയാണ് ദില്ലിയിലെ അശോക സര്‍വ്വകലാശാല. തന്റെ ജോലി എന്നത് രാഷ്ട്രീയ ബാധ്യതയായി കണക്കേണ്ടതുണ്ട് എന്ന രീതിയില്‍ മുകളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ വന്നതുകൊണ്ടാണ് രാജിവയ്ക്കുന്നത് എന്ന് മെഹ്ത വ്യക്തമാക്കിയിരുന്നു. തന്റെ എഴുത്തും രാഷ്ട്രീയവും ല്ലൊം സര്‍വ്വകലാശാലയുടെ അന്തസ്സിനെ ബാധിതക്കും എന്നാണ് ഉന്നതങ്ങളില്‍ നിന്നുള്ള വിമര്‍ശനം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അമൃത ഖാന്‍വില്‍ക്കറുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications