കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനെ കൊല്‍ക്കത്തയില്‍ തടഞ്ഞുവെച്ചു

Google Oneindia Malayalam News

കൊല്‍ക്കത്ത: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായ ഷഹരിയാര്‍ ഖാനെ കൊല്‍ക്കത്തയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. അനുവദനീയമല്ലാത്ത വിമാനത്താവളത്തില്‍ വന്നിറങ്ങിയതിനെ തുടര്‍ന്നാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഷഹരിയാര്‍ ഖാനെ തടഞ്ഞത്. ബി സി സി ഐ പ്രസിഡണ്ട് ജഗ്മോഹന്‍ ഡാല്‍മിയയുമായി കൂടിക്കാഴ്ച നടത്താനെത്തിയതായിരുന്നു ഖാന്‍.

ശനിയാഴ്ചയായിരുന്നു സംഭവം. ധാക്കയില്‍ നിന്നാണ് ഷഹരിയാര്‍ ഖാന്‍ കൊല്‍ക്കത്തയിലേക്ക് എത്തിയത്. ദില്ലി, മുംബൈ, ചെന്നൈ, അമൃത്സര്‍ എന്നീ നാല് വിമാനത്താവളങ്ങളില്‍ ഇറങ്ങാനേ പാകിസ്താന്‍ പൗരന്മാര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയുള്ളൂ. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

pakistan-flag

വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യാഗസ്ഥര്‍ തടഞ്ഞുവെച്ചെങ്കിലും പിന്നീട് ഷഹരിയാര്‍ ഖാന് പ്രത്യേക പരിഗണന നല്‍കി പുറത്തുകടക്കാന്‍ അനുവാദം നല്‍കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയം ഇടപെട്ടതിനെ തുടര്‍ന്നാണ് ഈ പ്രത്യേക അനുവാദം കിട്ടിയത്. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് ഷഹരിയാര്‍ ഖാന്‍ കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയത്.

പാക് സ്വദേശികള്‍ക്ക് കൊല്‍ക്കത്തയില്‍ വിമാനം ഇറങ്ങാനുള്ള അനുമതിയില്ലാത്തതാണ് ഷഹരിയാര്‍ ഖാനെ കുടുക്കിയത്. രണ്ട് മണിക്കൂര്‍ നേരം ഇദ്ദേഹത്തിന് കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നു. 11.30 ഓടെയാണ് ഖാന്‍ വിമാനത്താവളത്തിന് പുറത്തെത്തിയത്.

English summary
Pakistan cricket board president Shahryar Khan was detained at the airport here for about a couple of hours on Saturday night by immigration department officials for flouting visa rules while entering India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X