കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിചാരണ തീരുന്നത് വരെ മദനി പുറത്ത്!

Google Oneindia Malayalam News

ദില്ലി: വിവാദമായ ബാഗ്ലൂര്‍ സ്‌ഫോടനക്കേസ് വിചാരണ അവസാനിക്കുന്നത് വരെ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം. 2008 ലെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ വിചാരണ തീരുന്നത് വരെ സുപ്രീം കോടതിയാണ് പി ഡി പി ചെയര്‍മാനായ മദനിക്ക് ജാമ്യം അനുവദിച്ചത്. നാല് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പത് വര്‍ഷം വിചാരണത്തടവുകാരനായി കഴിഞ്ഞ ശേഷം മദനിയെ വെറുതെ വിട്ടിരുന്നു. 2007 ലാണ് മദനി ജയില്‍മോചിതനായത്. എന്നാല്‍ ഏറെ വൈകാതെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാണ് എന്നാരോപിച്ച് ബാംഗ്ലൂര്‍ പോലീസ് മദനിയെ അറസ്റ്റ് ചെയ്തു. മദനിക്ക് ജാമ്യം അനുവദിക്കരുതെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദങ്ങളെ തള്ളിയാണ് സുപ്രീം കോടതി ജൂലൈ 11 ന് ജാമ്യം അനുവദിച്ചത്.

madani

പിന്നീട് പല തവണയായി ജാമ്യം നീട്ടിക്കൊടുത്തു. അപ്പോഴെല്ലാം സംസ്ഥാന സര്‍ക്കാര്‍ വിലക്കുമായി സുപ്രീം കോടതിയിലെത്തിയെങ്കിലും ഒന്നും വിലപ്പോയില്ല. വിചാരണ അനന്തമായി നീളുന്നതിനെ വിമര്‍ശിച്ചാണ് കോടതി മദനിക്ക് ജാമ്യം കൊടുത്തത്. മദനിയുടെ ആരോഗ്യപ്രശ്‌നങ്ങളും കോടതി പരിഗണിച്ചു. മൂന്ന് മാസം കൊണ്ട് കേസിന്റെ വിചാരണ അവസാനിപ്പിക്കണം എന്ന് മദനി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ജാമ്യം കിട്ടുമ്പോള്‍ ഉണ്ടായിരുന്ന വ്യവസ്ഥകള്‍ എല്ലാം അതേപോലെ തുടരും. കര്‍ണാടക വിട്ടുപോകാന്‍ അനുവാദമില്ല. കേരളത്തിലേക്ക് പോയാല്‍ മദനിയെ തിരിച്ച് കസ്റ്റഡിയില്‍ കിട്ടാന്‍ വിഷമമാണ് എന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞത് സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയാല്‍ മദനി സാക്ഷികളെ സ്വാധീനിക്കും എന്ന വാദം കോടതി കണക്കിലെടുത്തില്ല.

English summary
PDP chairman Abdul Nazer Madani gets bail till prosecution ends. Supreme court also directed to finish prosecution in 4 months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X