Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഹബൂബ മുഫ്തിയും സഖ്യത്തിനില്ല? കശ്മീരില്‍ ഇന്ത്യ സഖ്യമുണ്ടാവില്ലേ, പിഡിപിയുടെ പ്രതികരണം ഇങ്ങനെ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള സഖ്യമില്ലെന്ന് പറഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിനിടെ മെഹ്ബൂബ മുഫ്തിയും അതേ പാതയിലേക്ക്. മെഹബൂബയുടെ പിഡിപി കശ്മീരില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ഇന്ത്യ സഖ്യം ആടിയുലഞ്ഞ് നില്‍ക്കുന്ന ഘട്ടത്തിലാണ് മെഹബൂബ കൂടി കളം മാറുമെന്ന സൂചന പുറത്തുവന്നിരിക്കുന്നത്.

ബംഗാള്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് പുറമേ നിതീഷ് കുമാര്‍ സഖ്യം വിട്ടതുമെല്ലാം പ്രതിപക്ഷത്തെ തളര്‍ത്തിയിരിക്കുകയാണ്. യുപിയില്‍ ജയന്ത് ചൗധരി കൂടി സഖ്യം വിടുമെന്ന് അറിയിച്ചിട്ടുണ്ട്. മെഹബൂബ കൂടി പുറത്തേക്ക് പോകുന്നതോടെ കശ്മീരില്‍ സഖ്യം പൂര്‍ണമായും തകരും.

mehbooba-mufti

കശ്മീരിലെ ആറ് ലോക്‌സഭാ സീറ്റിലേക്കും ഉടനെ തന്നെ സ്ഥാനാര്‍ത്ഥിയെ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുമെന്ന് പിഡിപി അറിയിച്ചു. നാഷണല്‍ കോണ്‍ഫറന്‍സിനെതിരെ മത്സരിക്കേണ്ടി വരും മുഫ്തിക്ക് എന്ന് ഉറപ്പായിരിക്കുകയാണ്. നാഷണല്‍ കോണ്‍ഫറന്‍സ് ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. അക്കാര്യം ഞങ്ങളും ചര്‍ച്ച ചെയ്യും. എന്താണ് കാര്യങ്ങളെന്ന് ഉടനെ അറിയിക്കുമെന്നും പിഡിപിയുടെ സുഹൈല്‍ ബുഖാരി പറഞ്ഞു.

നേരത്തെ ഫാറൂഖ് അബ്ദുള്ള നാഷണല്‍ കോണ്‍ഫറന്‍സ് ഒറ്റയ്ക്ക് മത്സരിക്കുകയാണെന്നും,ആരുമായും സഖ്യമില്ലെന്നും അറിയിച്ചിരുന്നു. എന്നാല്‍ മകന്‍ ഒമര്‍ അബ്ദുള്ള നാഷണല്‍ കോണ്‍ഫറന്‍സ് ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി തുടരുമെന്നും പ്രഖ്യാപിച്ചിരുന്നു.

അതേസമയം സഖ്യം വിടുമെന്ന തീരുമാനത്തെ പിഡിപി തന്നെ തള്ളിയിരിക്കുകയാണ്. വാര്‍ത്തകള്‍ വളച്ചൊടിച്ചിരിക്കുകയാണെന്ന് പിഡിപി പറഞ്ഞു. ഇന്ത്യ സഖ്യത്തിനൊപ്പം പിഡി ഉറച്ച് നില്‍ക്കും. സഖ്യത്തിന്റെ ഐക്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. തെറ്റായ വിവരങ്ങളെ വിശ്വസിക്കരുതെന്നും അവര്‍ പറഞ്ഞു.

ഒറ്റയ്ക്ക് മത്സരിച്ചാല്‍ മൂന്ന് സീറ്റുകള്‍ വിജയിക്കാനാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സഖ്യം വേണ്ടെന്ന് പിഡിപി നേരത്തെ തീരുമാനിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് തയ്യാറല്ല. കോണ്‍ഗ്രസിനോടും അവര്‍ വിട്ടുവീഴ്ച്ച ചെയ്യുന്നില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ സഖ്യം വേണ്ടെന്നായിരുന്നു പിഡിപിയിലെ തീരുമാനം. അവസാന നിമിഷം ഈ തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് സൂചന.

നിലവില്‍ ഇന്ത്യ സഖ്യത്തിലെ വമ്പന്‍ പാര്‍ട്ടികള്‍ എല്ലാം ഒറ്റയ്ക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ സഖ്യത്തിലെത്താതെ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ പ്രതിപക്ഷ നേതാക്കളാരും പങ്കെടുത്തിട്ടില്ല.

ഇത്തരമൊരു യാത്രയ്ക്ക് അനുയോജ്യമായ സമയമല്ല ഇതെന്നാണ് വിമര്‍ശനം. അതേസമയം എസ്പിയുമായി സഖ്യമുണ്ടാക്കിയ ആര്‍എല്‍ഡി യുപിയില്‍ എന്‍ഡിഎ പാളയത്തിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. കേന്ദ്ര മന്ത്രിസ്ഥാനം അടക്കം ഇവര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+